മിഥുനത്തിലെ ദോഷപരിഹാരങ്ങൾ

content-mm-mo-web-stories content-mm-mo-web-stories-astrology-2022 5e7603gi97jusltos1anc8r94e dosha-remedy-in-midhunam-month r1lrl32ofui3680rg3tq5mk8e content-mm-mo-web-stories-astrology

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക 1/4)

ദോഷശാന്തിക്കായി വിഷ്ണുവിന് പാൽപായസം , മുരുകന് പഞ്ചാമൃത അഭിഷേകം

ഇടവക്കൂറ് (കാർത്തിക 3/4, രോഹിണി, മകയിരം 1/2)

ദോഷശാന്തിക്കായി ശിവക്ഷേത്രത്തിൽ ശ്രീരുദ്രസൂക്ത പുഷ്പാഞ്ജലി ശാസ്താവിന് എള്ളുപായസം ഭദ്രകാളിക്ക് കടുംപായസം

മിഥുനക്കൂറ് ( മകയിരം 1/2, തിരുവാതിര, പുണർതം 3/4)

ദോഷശാന്തിക്കായി മുരുകന് ഭസ്മാഭിഷേകം ഗണപതി ഭഗവാനെയും ഹനുമാൻ സ്വാമിയെയും പ്രീതിപ്പെടുത്തുക. മഹാവിഷ്ണുവിന് തുളസിമാല, ഭാഗ്യസൂക്താർച്ചന

കർക്കടകക്കൂറ് (പുണർതം 1/4 , പൂയം , ആയില്യം)

ദോഷശാന്തിക്കായി ശിവക്ഷേത്രത്തിൽ കൂവളമാല , ഭഗവതിക്ക് അർച്ചന,ശാസ്താവിന് നെയ്യഭിഷേകം

ചിങ്ങക്കൂറ് (മകം , പൂരം , ഉത്രം 1/4 )

ദോഷശാന്തിക്കായി വിഷ്ണു പ്രീതിക്ക് നിത്യവും ഓം നമോ നാരായണായ ജപിക്കണം വിഷ്ണു ക്ഷേത്രത്തിൽ തുളസിഹാരം സമർപ്പിക്കുക, ശാസ്താ പ്രീതിയും നേടുക

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2):

ദോഷശാന്തിക്കായി സുബ്രഹ്മണ്യ പ്രീതി , നാഗപ്രീതി ഗണപതി പ്രീതി നേടുക

തുലാക്കൂറ് (ചിത്തിര 1/2 , ചോതി, വിശാഖം 3/4 )

ദോഷശാന്തിക്കായി അയ്യപ്പസ്വാമി, സുബ്രഹ്മണ്യസ്വാമി എന്നീ ക്ഷേത്രങ്ങളിൽ ദർശനം നടത്തി യഥാശക്തി വഴിപാട് ചെയ്യുക , വൈഷ്ണവക്ഷേത്രങ്ങളിൽ നെയ് വിളക്ക്. തുളസിമാല , പായസം എന്നിവ കഴിപ്പിക്കുക

വൃശ്ചികക്കൂറ് (വിശാഖം1/4, അനിഴം, തൃക്കേട്ട)

ദോഷശാന്തിക്കായി ജന്മ നാളുകളിൽ ശിവക്ഷേത്രത്തിൽ ആയുസൂക്ത പുഷ്പാഞ്ജലി . ശംഖാഭിഷേകം ,വിളക്ക് എന്നിവ ചെയ്യുക ശാസ്താ പ്രീതിയും നാഗപ്രീതിയും നേടണം

ധനുക്കൂറ് (മൂലം , പൂരാടം, ഉത്രാടം 1/4):

ദോഷശാന്തിക്കായി മഹാവിഷ്ണുവിന് നക്ഷത്ര ദിവസം പുരുഷസൂക്താർച്ചന, സർപ്പദൈവങ്ങൾക്ക് നെയ് വിളക്ക് ശിവക്ഷേത്രത്തിൽ ധാര, പിൻവിളക്ക് എന്നിവ ചെയ്യുക

മകരക്കൂറ് ( ഉത്രാടം 3/4 ,തിരുവോണം , അവിട്ടം 1/2)

ദോഷശാന്തിക്കായി നാഗത്തിന് നൂറു പാലും ശാസ്താ പ്രീതിയും വിഷ്ണു പ്രീതിയും നേടുക

കുംഭക്കൂറ് (അവിട്ടം 1/2 , ചതയം , പൂരുരുട്ടാതി 3/4 ):

ദോഷശാന്തിക്കായി നക്ഷത്രദിവസങ്ങളിൽ ശിവക്ഷേത്രത്തിൽ ഭസ്മാഭിഷേകം ശാസ്താവിന് നെയ് വിളക്ക് നീരാജനം ഗണപതിക്ക് കറുകമാല ഇവ ചെയ്യുക

മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി)

ദോഷശാന്തിക്കായി ശിവക്ഷേത്രത്തിൽ ക്ഷീരധാര . നരസിംഹ സ്വാമിക്ക് പാനകം നാഗപ്രീതിയും ശാസ്താ പ്രീതിയും , ഗണപതി പ്രീതിയും നേടുക