മിഥുനമാസം നിങ്ങൾക്കെങ്ങനെ? ഈ കൂറുകാർക്ക് നേട്ടങ്ങളുടെ കാലം

r13r57052k3sekm3llrp1ttqg content-mm-mo-web-stories content-mm-mo-web-stories-astrology-2022 content-mm-mo-web-stories-astrology 73o96fkqjm0d4brab5crirj8dh monthly-prediction-in-midhunam

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക 1/4)

വരവിനൊപ്പം ചെലവുമധികരിക്കും. സന്താനഗുണം വര്‍ധിക്കും. വാക്കുതര്‍ക്കങ്ങളിലേര്‍പ്പെട്ട് അപമാനമുണ്ടാകുവാൻ ഇടയുണ്ട്. കഫജന്യ രോഗങ്ങൾ പിടിപെടാം.

ഇടവക്കൂറ് (കാർത്തിക 3/4, രോഹിണി, മകയിരം 1/2)

സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. തൊഴിൽ പരമായ അനുകൂല മാറ്റം ഉണ്ടാകും. ഗൃഹത്തിൽ ശാന്തത കൈവരും. കലാരംഗത്തു മികച്ച നേട്ടം.

മിഥുനക്കൂറ് ( മകയിരം 1/2, തിരുവാതിര, പുണർതം 3/4)

രോഗദുരിതങ്ങൾ ശമിക്കും. എങ്കിലും ആരോഗ്യകാര്യത്തിൽ അധികമായി ശ്രദ്ധിക്കുക. കുടുംബത്തിൽ തൊഴിലുമായി ബന്ധപ്പെട്ട് ബന്ധുജനങ്ങളെ പിരിഞ്ഞുകഴിയേണ്ടിവരും. വ്യവഹാരങ്ങളിൽ തിരിച്ചടിയുണ്ടായേക്കാം.

കർക്കടകക്കൂറ് (പുണർതം 1/4 , പൂയം , ആയില്യം)

സുഹൃത്തുക്കളുമായി കലഹങ്ങൾക്ക് സാധ്യത. അനാരോഗ്യം മൂലം അവധി എടുക്കേണ്ടി വരും. വാഹനം, ഭൂമി എന്നിവ വാങ്ങാനുള്ള തീരുമാനം നീട്ടിവയ്ക്കേണ്ടിവരും.

ചിങ്ങക്കൂറ് (മകം , പൂരം , ഉത്രം 1/4 )

ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം, ഇഷ്ടസ്ഥാന ലബ്ധി എന്നിവയുണ്ടാകും. പണച്ചെലവുള്ള കാര്യങ്ങളിൽ ഏർപ്പെടും. പൊതുപ്രവർത്തന രംഗത്തു പ്രവർത്തിക്കുന്നവർക്ക് ജനസമ്മിതി. ആരോഗ്യസ്ഥിതി മെച്ചപ്പെടും.

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2):

തൊഴിലന്വേഷകർക്ക് പുതിയ ജോലി ലഭിക്കും. ബന്ധുജന സഹായം വഴി പെട്ടെന്നുള്ള കാര്യസാധ്യം. ബന്ധുജനങ്ങൾക്ക് വേണ്ടി പണം ചെലവഴിക്കേണ്ടി വരും.

തുലാക്കൂറ് (ചിത്തിര 1/2 , ചോതി, വിശാഖം 3/4 )

അവിചാരിത യാത്രകൾ വേണ്ടിവരും. മാനസിക സന്തോഷം വർധിക്കും. ബിസിനസ്സിൽ പണച്ചെലവ് അധികരിക്കും, ദമ്പതികൾ ഒന്നിച്ച് യാത്രകൾ നടത്തും. തൊഴിൽരംഗത്തു നിന്ന് അവധിയെടുത്ത് നിൽക്കേണ്ടി വരും.

വൃശ്ചികക്കൂറ് (വിശാഖം1/4, അനിഴം, തൃക്കേട്ട)

പുതിയ ജോലികളിൽ പ്രവേശിക്കുവാൻ അവസരമൊരുങ്ങും. അടുത്ത ബന്ധുക്കളുമായി നില നിന്നിരുന്ന തർക്കം അവസാനിക്കും. സകുടുംബ യാത്രകൾ വേണ്ടിവരും. തൊഴിൽ സംബന്ധമായുള്ള യാത്രകളും വേണ്ടിവരും. ആഗ്രഹങ്ങൾ നിറവേറും.

ധനുക്കൂറ് (മൂലം , പൂരാടം, ഉത്രാടം 1/4):

തൊഴിലിൽ പ്രതീക്ഷിച്ച മാറ്റങ്ങൾ നേട്ടങ്ങൾ എന്നിവയുണ്ടാകില്ല . മാനസിക സംഘർഷം വർധിക്കും. ബന്ധു ഗുണമനുഭവിക്കും. യാത്രകൾ കൂടുതലായി വേണ്ടിവരും. ദാമ്പത്യജീവിത സൗഖ്യം കൈവരിക്കും.

മകരക്കൂറ് ( ഉത്രാടം 3/4 ,തിരുവോണം , അവിട്ടം 1/2)

സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ലഭിക്കും. ബന്ധുക്കൾ വഴി വരുന്ന വിവാഹാലോചനകളിൽ തീരുമാനമാകും. ഉപഹാരങ്ങൾ ലഭിക്കുവാൻ ഇടയുണ്ട് ഏറ്റെടുത്ത പ്രവർത്തനങ്ങളിൽ വിജയിക്കുവാൻ കഠിനശ്രമം വേണ്ടിവരും.

കുംഭക്കൂറ് (അവിട്ടം 1/2 , ചതയം , പൂരുരുട്ടാതി 3/4 ):

പൊതു പ്രവർത്തനങ്ങളിൽ ചെറിയ തിരിച്ചടികൾ. വരവിനൊപ്പം ചെലവുമധികരിക്കും. സന്താനഗുണം വർധിക്കും. വാഹനയാത്രകളിൽ ശ്രദ്ധ പുലർത്തുക. ഭവനനിർമാണം പൂർത്തീകരിക്കുവാൻ സാധിക്കും. ഉദരസംബന്ധമായ അസുഖങ്ങൾ പിടിപെടാനിടയുണ്ട്.

മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി)

അപ്രതീക്ഷിത ചെലവുകൾ വർധിക്കും. ഇഷ്ടജനങ്ങളെ പിരിഞ്ഞു കഴിയേണ്ടിവരും. വാടകയ്ക്ക് താമസിക്കുന്നവർക്ക് വാസസ്ഥാന മാറ്റത്തിന് സാധ്യത. തൊഴിൽ രംഗത്ത് നിലനിന്നിരുന്ന തടസങ്ങൾ മാറും.