12 ഭാവങ്ങളിൽ ഗുരുവായൂരപ്പ ദർശനം, അനേകഫലം

content-mm-mo-web-stories content-mm-mo-web-stories-astrology-2022 guruvayurappan-darshan-benefits 70n8qcaqjtkn1japf960fk77k4 c86dg04o6qk08l979o25djmre content-mm-mo-web-stories-astrology

നിർമ്മാല്യനേരം

വിശ്വരൂപദർശനം, ഈ സമയത്ത് ദർശനം നടത്തിയാൽ മഹാപാപനാശനമാണ് ഫലം.

തൈലാഭിഷേകനേരം

ഈ സമയത്തു വാതരോഗ വിഘ്‌നനാണ്. മേല്പത്തൂരിന്റെ വാതരോഗം മാറ്റിയ കഥ പ്രസിദ്ധമാണ്.

വാകചാർത്ത്

ഈ സമയത്തു ഗോകുലനാഥനാണ്. തൊഴുതാൽ ശാന്തിയും സമാധാനവും കൈവരിക്കുന്നു.

ശംഖാഭിഷേകം

ഈ സമയത്തു സന്താനഗോപാലനാണ്. ധനാഭിവൃദ്ധിയാണ് ഫലം.

ബാലാലങ്കാരം

ഈ സമയത്തു ഉണ്ണിക്കണ്ണനായാണ് സന്താനങ്ങൾക്കുള്ള ദുരിതം മാറ്റുന്നതിനു ഉത്തമമാണ്.

അഭിഷേക സമയം

ഈ സമയത്തു യശോദാബാലനാണ്. ശത്രുദോഷം മാറ്റുന്നു. കൂടാതെ ശ്രീഭൂതബലിദർശനം സന്താന ലാഭത്തിനു ശ്രേഷ്ഠമാണ്.

നവകാഭിഷേകം

ഈ സമയത്തു വനമാലാകൃഷ്ണനാണ്. നേത്ര രോഗം മാറുകയും സർവ്വരക്ഷയുമാണ് ഫലസിദ്ധി. പന്തീരടി പൂജ ദുഃഖങ്ങൾ മാറുന്നതിനും സർവമുക്തിയും നേടിത്തരുന്നു.

ഉച്ചപൂജ

ഈ സമയത്തു സർവാലങ്കാരഭൂഷനാണ്. ജ്ഞാനവൈരാഗ്യപ്രാപ്‌തിയാണ് ഫലം.

സന്ധ്യാസമയം

ഈ സമയത്തു സർവ മംഗളദായകനാണ്. കുടുംബ ഐശ്വര്യമാണ് ഉണ്ടാകുന്നത്

ദീപാരാധന സമയം

ഈ സമയത്തു മോഹനസുന്ദരനാണ്. ദീർഘ ദാമ്പത്യ പൊരുത്തമാണ് ഫലം

അത്താഴപൂജ

ഈ സമയത്തു വൃന്ദാവനചരനാണ്. രോഗശമനമാണ് ദർശനഫലം.

തൃപ്പുക

ഈ സമയത്തു ശേഷശയനനാണ്. മോക്ഷപ്രാപ്‌തിയാണ് ദർശനഫലമായി കാണുന്നത്.