സമ്പൂർണ ദ്വൈവാര നക്ഷത്രഫലം : കാണിപ്പയ്യൂർ

6406ba3mq8sts3q45kh3qohgug content-mm-mo-web-stories content-mm-mo-web-stories-astrology-2022 3t96p4shu7a751uujgj6gd17kl bi-weekly-prediction-by-kanippayyur-june-25-to-july-09 content-mm-mo-web-stories-astrology

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക 1/4)

ഗവേഷണ വിദ്യാർഥികൾക്ക് അനുകൂല സാഹചര്യം ഉണ്ടാകും. അപവാദങ്ങൾ നേരിടേണ്ടി വരും. നിയമ സഹായത്താൽ അർഹമായ അംഗീകാരങ്ങളും സ്ഥാനമാനങ്ങളും ലഭിക്കും.

ഇടവക്കൂറ് (കാർത്തിക 3/4, രോഹിണി, മകയിരം 1/2)

പ്രവർത്തന മേഖലയിൽ സജീവ സാന്നിധ്യത്താൽ പുരോഗതിയും സാമ്പത്തിക നേട്ടവും ഉണ്ടാകും. മതപരമായ കാര്യങ്ങളിൽ വിമുഖത പ്രകടിപ്പിക്കുന്നതിനാൽ കുടുംബാംഗങ്ങളിൽ നിന്നു ശകാരം കേൾക്കാനിടവരും.

മിഥുനക്കൂറ് ( മകയിരം 1/2, തിരുവാതിര, പുണർതം 3/4)

നിരവധി കാര്യങ്ങൾ ഏറ്റെടുക്കുന്നതിനാൽ പലപ്പോഴും ക്ഷീണം അനുഭവപ്പെടും. ഗൃഹനിർമാണം പൂർത്തീകരിച്ച് ഗൃഹപ്രവേശന കർമം നിർവഹിക്കും. സന്താനങ്ങളുടെ പലവിധ ആവശ്യങ്ങൾക്കായി അവധിയെടുത്ത് യാത്രകൾ വേണ്ടി വരും.

കർക്കടകക്കൂറ് (പുണർതം 1/4 , പൂയം , ആയില്യം)

സന്താനങ്ങളെക്കുറിച്ചുള്ള ആശങ്കയ്ക്ക് അറുതി വരും. തൊഴിൽമേഖലകളോട് ബന്ധപ്പെട്ട മാനസിക സംഘർഷം വർധിക്കും. വിദഗ്ധോപദേശം സ്വീകരിച്ച് വ്യാപാര വ്യവസായങ്ങൾ തുടങ്ങും. മാസങ്ങൾക്കു മുൻപ് വാങ്ങിയ ഭൂമി വിൽക്കാൻ തയാറാകും.

ചിങ്ങക്കൂറ് (മകം , പൂരം , ഉത്രം 1/4 )

അനാരോഗ്യത്താൽ അവധിയെടുക്കും. നിയമവിരുദ്ധമായ പ്രവൃത്തികളിൽ നിന്നു പിന്മാറും. സുഹൃത്തിന് സാമ്പത്തിക സഹായം നൽകാനിടവരും. ഉദ്യോഗമുപേക്ഷിച്ച് മറ്റൊന്നിന് ശ്രമിക്കുന്നത് അബദ്ധമാകും.

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2):

സങ്കൽപ്പത്തിനനുസരിച്ച് ജീവിക്കാനുള്ള സാഹചര്യമുണ്ടാകും. തൃപ്തിയായ വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും. വിദഗ്ധ ചികിത്സകളാലും ഈശ്വരപ്രാർഥനകളാലും ഗർഭം ധരിക്കാനിടവരും.

തുലാക്കൂറ് (ചിത്തിര 1/2 , ചോതി, വിശാഖം 3/4 )

ദുഃസൂചനകൾ ലഭിച്ചതിനാൽ ജാമ്യം നിൽക്കുന്നതിൽ നിന്നു പിന്മാറും. നിലവിലുള്ളതിനെക്കാൾ വിസ്തൃതിയുള്ള ഗൃഹം വാങ്ങാൻ അന്വേഷണമാരംഭിക്കും. സുഹൃത്തിന്റെ സഹായത്താൽ പുതിയ വ്യാപാരത്തിന് തുടക്കം കുറിക്കും.

വൃശ്ചികക്കൂറ് (വിശാഖം1/4, അനിഴം, തൃക്കേട്ട)

മംഗളകർമങ്ങളില്‍ സജീവമായി പങ്കെടുക്കും. സുഖലോലുപനായ പുത്രന് നിയന്ത്രണം ഏർപ്പെടുത്തും. മേലധികാരിയുടെ പ്രീതി നിമിത്തം സ്ഥാനക്കയറ്റം സാധ്യമാകും. മാതാവിന് അസുഖം വർധിക്കും.

ധനുക്കൂറ് (മൂലം , പൂരാടം, ഉത്രാടം 1/4):

സ്വയംഭരണാധികാരം ലഭിച്ചതിനാൽ ആത്മാർഥമായി പ്രവർത്തിക്കാൻ സാധിക്കും. തൊഴിൽ മേഖലകളിലുള്ള അനിഷ്ടാവസ്ഥകൾ മാറി ക്രമാനുഗതമായ വളർച്ച അനുഭവപ്പെടും. ദുഃശീലങ്ങൾ ഉപേക്ഷിക്കാൻ ഉൾപ്രേരണയുണ്ടാകും.

മകരക്കൂറ് ( ഉത്രാടം 3/4 ,തിരുവോണം , അവിട്ടം 1/2)

ഭൂമി വിൽപന തൽക്കാലത്തേക്ക് വേണ്ടെന്നു വയ്ക്കും. വ്യവസായം നവീകരിക്കും. സാങ്കേതിക കാരണങ്ങളാൽ മാറ്റി വെച്ച വിദേശയാത്ര സഫലമാകും. വിശിഷ്ട വ്യക്തികളെ പരിചയപ്പെടാനും ആശയവിനിമയം നടത്താനും അവസരമുണ്ടാകും.

കുംഭക്കൂറ് (അവിട്ടം 1/2 , ചതയം , പൂരുരുട്ടാതി 3/4 ):

സുപ്രധാനമായ കാര്യങ്ങളിൽ തീരുമാനത്തിലെത്താൻ സാധിക്കും. പ്രവർത്തന മേഖലകളില്‍ നിന്നു സാമ്പത്തിക പുരോഗതി കൈവരും. ഹ്രസ്വകാല സുരക്ഷാപദ്ധതിയിൽ പണം നിക്ഷേപിക്കും.

മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി)

ഉദ്യോഗം ഉപേക്ഷിച്ച് സ്വന്തമായ പ്രവൃത്തികൾക്ക് തുടക്കം കുറിക്കും. പുത്രന്റെ സാമ്പത്തിക ദുരുപയോഗങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തും. കുടുംബ തർക്കം രമ്യമായി പരിഹരിക്കും.