6 കൂറുകാർക്ക് വൻ നേട്ടങ്ങൾ, 2022 ജൂലൈ മാസഫലം

content-mm-mo-web-stories 3apbk6fa8fcpcgmjtrl7ck7pgj content-mm-mo-web-stories-astrology-2022 5s89cbea75dsa8brjnslr1iif0 monthly-prediction-in-july-2022-by-p-b-rajesh content-mm-mo-web-stories-astrology

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക 1/4)

ഈ മാസത്തിലെ ആദ്യ പകുതിയിൽ പല നേട്ടങ്ങളും പ്രതീക്ഷിക്കാം. സാമ്പത്തിക നില ഭദ്രമായിരിക്കും. എന്നാൽ രണ്ടാം പകുതിയിൽ പ്രവർത്തനരംഗത്ത് ചില ബുദ്ധിമുട്ടുകൾ ഉണ്ടാവാനിടയുണ്ട്.

ഇടവക്കൂറ് (കാർത്തിക 3/4, രോഹിണി, മകയിരം 1/2)

നല്ല സമയമാണെന്ന് അനുഭവപ്പെടും. കുറച്ചു കാലമായി അലട്ടിക്കൊണ്ടിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകും. തൊഴിൽരംഗത്ത് ശാന്തത കൈവരിക്കും. നഷ്ടപ്പെട്ട പേര് വീണ്ടെടുക്കാൻ സാധിക്കും.

മിഥുനക്കൂറ് ( മകയിരം 1/2, തിരുവാതിര, പുണർതം 3/4)

പ്രവർത്തനരംഗത്ത് ചില അസ്വസ്ഥതകൾ ഉണ്ടാകും. പല കാര്യങ്ങളും പ്രതീക്ഷിക്കുന്ന പോലെ നടക്കില്ല. അപകടസാധ്യതയുള്ള കാര്യങ്ങളിൽ നിന്നും വിട്ടു നിൽക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

കർക്കടകക്കൂറ് (പുണർതം 1/4 , പൂയം , ആയില്യം)

പൊതുവേ ദൈവാധീനം ഉള്ള കാലമാണ്. വീടു വിട്ട് താമസിക്കേണ്ടിവരാം. ദീർഘ യാത്രകൾ ഗുണകരമായി തീരും. മാസത്തിന്റെ രണ്ടാം പകുതി ഗുണകരമല്ല.

ചിങ്ങക്കൂറ് (മകം , പൂരം , ഉത്രം 1/4 )

കുടുംബജീവിതം സന്തോഷകരമാകും. ആരോഗ്യസ്ഥിതി മെച്ചപ്പെടും. കുറച്ചു കാലമായി അലട്ടിക്കൊണ്ടിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകും.

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2):

പുതിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കും. ബന്ധുക്കളുമായി അഭിപ്രായഭിന്നത ഉണ്ടാവാനിടയുണ്ട്. പൊതുവേ ദൈവാധീനമുള്ള സമയമാണ്. കുടുംബത്തിൽ സന്തോഷം നില നിൽക്കും.

തുലാക്കൂറ് (ചിത്തിര 1/2 , ചോതി, വിശാഖം 3/4 )

ദൂരദിക്കിലേക്ക് സ്ഥലംമാറ്റം ലഭിക്കും. കുടുംബത്തിൽ ചില അസ്വസ്ഥതകൾ ഉണ്ടാകും. വാഹനത്തിനു വേണ്ടി കൂടുതൽ പണം മുടക്കേണ്ടി വരും.

വൃശ്ചികക്കൂറ് (വിശാഖം1/4, അനിഴം, തൃക്കേട്ട)

കുടുംബത്തിൽ സമാധാനവും സന്തോഷവും നിലനിൽക്കും. ഉദ്യോഗാർഥികൾക്ക് തൊഴിൽ ലഭിക്കും. സാമ്പത്തികസ്ഥിതി മെച്ചപ്പെടും. മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടും.

ധനുക്കൂറ് (മൂലം , പൂരാടം, ഉത്രാടം 1/4):

പുതിയ വീട് നിർമ്മാണം ആരംഭിക്കും. ധാരാളം യാത്രകൾ ചെയ്യാനും സാധ്യതയുണ്ട്. കുടുംബത്തിൽ സന്തോഷം നിലനിൽക്കും. ഭാഗ്യംകൊണ്ട് ചില നേട്ടങ്ങൾ ഉണ്ടാകും.

മകരക്കൂറ് ( ഉത്രാടം 3/4 ,തിരുവോണം , അവിട്ടം 1/2)

പല കാര്യങ്ങളും മന്ദഗതിയിലാകും. പ്രായം ചെന്നവർ ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുക സാമ്പത്തിക ദേശങ്ങൾക്കും ഇടയുണ്ട്. പുതിയ സംരംഭങ്ങൾക്ക് കാലമനുകൂലമല്ല.

കുംഭക്കൂറ് (അവിട്ടം 1/2 , ചതയം , പൂരുരുട്ടാതി 3/4 ):

വരുമാനം വർദ്ധിക്കും. പൊതുവെ ഗുണകരമായ കാലമാണ്. പല കാര്യങ്ങളും ഉത്സാഹത്തോടെ ചെയ്തുതീർക്കാൻ സാധിക്കും. ആരോഗ്യസ്ഥിതി മെച്ചപ്പെടും.

മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി)

നിക്ഷേപങ്ങളിൽ നിന്നും വലിയ ലാഭം പ്രതീക്ഷിക്കാം. യാത്രകൾ ഗുണകരമായി തീരും .അവിവാഹിതരുടെ വിവാഹം നിശ്ചയിക്കാൻ ഇടയുണ്ട്. മാസത്തിലെ രണ്ടാം പകുതി കൂടുതൽ ഗുണകരമാണ്.