സമ്പൂർണ വാരഫലം ( ജൂലൈ 03 - 09 )

6f87i6nmgm2g1c2j55tsc9m434-list 6o61oc44pb26pd20k1bm0aqkbr usk07301cvkck6q3v7upqkt77-list

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക 1/4)

ഈയാഴ്ച കാര്യങ്ങൾ വലിയ പ്രശ്നങ്ങളില്ലാതെ മുന്നോട്ടു കൊണ്ടുപോകാൻ കഴിയും. വ്യാഴം 12-ൽ തുടരുന്നതിനാൽ ദൈവാനുഗ്രഹത്തിനായി പ്രത്യേക പ്രാർഥനകൾ വേണം.

ഇടവക്കൂറ് (കാർത്തിക 3/4, രോഹിണി, മകയിരം 1/2)

അനുകൂലമായ ഫലങ്ങളാണ് ഈയാഴ്ച അനുഭവപ്പെടുക. കണ്ടകശനി ഉണ്ടെങ്കിലും ദൈവാനുഗ്രഹം ഉള്ളതിനാൽ പ്രതിസന്ധികളൊന്നും അനുഭവപ്പെടില്ല. ജോലിരംഗത്തു കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയും.

മിഥുനക്കൂറ് ( മകയിരം 1/2, തിരുവാതിര, പുണർതം 3/4)

ഈയാഴ്ച കാര്യങ്ങളെല്ലാം തടസ്സമില്ലാതെ മുന്നോട്ടു കൊണ്ടുപോകാൻ കഴിയും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും നിലനിർത്താൻ സാധിക്കും. ജോലിരംഗത്തും പുരോഗതി കാണപ്പെടും.

കർക്കടകക്കൂറ് (പുണർതം 1/4 , പൂയം , ആയില്യം)

തികച്ചും നല്ല ഫലങ്ങൾ തന്നെ പ്രതീക്ഷിക്കാം. ജോലിരംഗത്തും കുടുംബത്തിലും സ്വസ്ഥത വീണ്ടെടുക്കാൻ കഴിയും. ദൈവാനുഗ്രഹമുള്ളതിനാൽ പ്രതിസന്ധികളെ മുഴുവൻ മറികടക്കാൻ കഴിയും.

ചിങ്ങക്കൂറ് (മകം , പൂരം , ഉത്രം 1/4 )

വ്യാഴം അനിഷ്ടഭാവത്തിലായതിനാൽ ദൈവാനുഗ്രഹത്തിനായി പ്രത്യേക പ്രാർഥനകൾ വേണം. രോഗാരിഷ്ടങ്ങൾ വരാതിരിക്കാൻ പ്രത്യേക ജാഗ്രതയും വേണം.

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2):

ദൈവാനുഗ്രഹത്താൽ തടസ്സങ്ങളെയെല്ലാം മറികടക്കാൻ കഴിയും. ജോലികാര്യങ്ങളിലെ മന്ദത തീരും. ജോലിരംഗത്തു കൂടുതൽ അംഗീകാരം നേടിയെടുക്കാനും കഴിയും.

തുലാക്കൂറ് (ചിത്തിര 1/2 , ചോതി, വിശാഖം 3/4 )

വ്യാഴം ആറാം ഭാവത്തിൽ തുടരുന്നതിനാൽ ചില സന്ദർഭങ്ങളിൽ ദൈവാനുഗ്രഹം വേണ്ടത്ര അനുഭവപ്പെടുന്നില്ല എന്നു തോന്നും. പ്രാർഥനകളിലൂടെ പ്രതിസന്ധികളെ മറികടക്കാൻ കഴിയും.

വൃശ്ചികക്കൂറ് (വിശാഖം1/4, അനിഴം, തൃക്കേട്ട)

പൊതുവേ അനുകൂലമായ ഫലങ്ങളാണ് അനുഭവപ്പെടുക. കണ്ടകശനി തുടരുന്നുണ്ടെങ്കിലും വലിയ തടസ്സങ്ങളൊന്നും അനുഭവപ്പെടില്ല. ദൈവാനുഗ്രഹമുള്ളതിനാൽ നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം.

ധനുക്കൂറ് (മൂലം , പൂരാടം, ഉത്രാടം 1/4):

ഈയാഴ്ച നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം. കുടുംബകാര്യങ്ങളിലും ജോലിരംഗത്തും അനുകൂലമായ ഫലങ്ങളാണ് അനുഭവപ്പെടുക. ദൈവാനുഗ്രഹമുള്ളതിനാൽ കാര്യങ്ങൾ വിചാരിച്ചതു പോലെ നടക്കും.

മകരക്കൂറ് ( ഉത്രാടം 3/4 ,തിരുവോണം , അവിട്ടം 1/2)

ഏഴരശ്ശനിയും മൂന്നാം വ്യാഴവും തുടരുന്നതിനാൽ ഈയാഴ്ച പൊതുവേ ഗുണദോഷമിശ്രമായ ഫലങ്ങളാണ് അനുഭവപ്പെടുക. എങ്കിലും ഗുണഫലങ്ങൾ കൂടുതൽ പ്രതീക്ഷിക്കാം. സാമ്പത്തികകാര്യങ്ങളിൽ നേട്ടമുണ്ടാകും.

കുംഭക്കൂറ് (അവിട്ടം 1/2 , ചതയം , പൂരുരുട്ടാതി 3/4 ):

ജന്മശനി തുടരുന്നുണ്ടെങ്കിലും വലിയ പ്രതിസന്ധികളൊന്നും ഉണ്ടാകില്ല. വ്യാഴം രക്ഷാഭാവത്തിൽ ഉള്ളതിനാൽ പൊതുവേ നല്ല ഫലങ്ങൾ തന്നെയാണ് അനുഭവപ്പെടുക. ജോലിരംഗത്തു സ്വസ്ഥത കൈവരും.

മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി)

പൊതുവേ അനുകൂലമായ ഫലങ്ങളാണ് അനുഭവപ്പെടുക. ഏഴരശനി തുടങ്ങിയിട്ടുള്ളതിനാൽ കാര്യങ്ങൾ പൂർത്തിയാക്കാൻ കൂടുതൽ സമയമെടുക്കും. കുടുംബകാര്യങ്ങളിൽ നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം.

Web Stories

For More Webstories Visit:

manoramaonline.com/web-stories/astrology.html
Read Article