സമ്പൂർണ വാരഫലം (ജൂലൈ 10 -16 )

content-mm-mo-web-stories 531nkvofdbeqh4ie4uapk9vkgl content-mm-mo-web-stories-astrology-2022 weekly-prediction-by-raveendran-kalarikkal-july-10-to-16 bp6hqhe1fq6f2olu4tsblak9b content-mm-mo-web-stories-astrology

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക 1/4)

പൊതുവേ ഗുണദോഷമിശ്രമായിട്ടാണ് ഫലങ്ങൾ അനുഭവപ്പെടുക. വ്യാഴം 12-ൽ തുടരുന്നതിനാൽ ദൈവാനുഗ്രഹത്തിനായി പ്രത്യേക പ്രാർഥനകൾ വേണം. ഏതായാലും വലിയ പ്രതിസന്ധികളൊന്നും ഉണ്ടാകില്ല.

ഇടവക്കൂറ് (കാർത്തിക 3/4, രോഹിണി, മകയിരം 1/2)

ദൈവാനുഗ്രഹം ഉള്ളതിനാൽ ഈയാഴ്ച പ്രതിസന്ധികളൊന്നും അനുഭവപ്പെടില്ല. ജോലിരംഗത്തു കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയുകയും ചെയ്യും. വരുമാനത്തിൽ വർധനയുണ്ടാകും.

മിഥുനക്കൂറ് ( മകയിരം 1/2, തിരുവാതിര, പുണർതം 3/4)

കാര്യങ്ങളെല്ലാം വിചാരിച്ചതു പോലെ നടത്താൻ കഴിയും. ഏറ്റെടുത്ത ദൗത്യങ്ങൾ വിജയകരമായി മുന്നോട്ടു കൊണ്ടുപോകാൻ കഴിയും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും നിലനിർത്താൻ സാധിക്കും.

കർക്കടകക്കൂറ് (പുണർതം 1/4 , പൂയം , ആയില്യം)

നല്ല ഫലങ്ങൾ തന്നെ പ്രതീക്ഷിക്കാം. ദൈവാനുഗ്രഹമുള്ളതിനാൽ പ്രതിസന്ധികളെ മുഴുവൻ മറികടക്കാൻ കഴിയും. ജോലിരംഗത്തു പുതിയ ഉത്തരവാദിത്തം ഏറ്റെടുത്ത് വിജയിപ്പിക്കും.

ചിങ്ങക്കൂറ് (മകം , പൂരം , ഉത്രം 1/4 )

ദൈവാനുഗ്രഹത്തിനായി പ്രത്യേക പ്രാർഥനകൾ വേണം. ആരോഗ്യകാര്യങ്ങളിൽ കരുതൽ വേണം. കുടുംബപരമായ കാര്യങ്ങളിൽ ഗുണകരമായ അനുഭവങ്ങളാണ് പ്രതീക്ഷിക്കാവുന്നത്.

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2):

ഗ്രഹങ്ങൾ പൊതുവേ അനുകൂല ഭാവങ്ങളിൽ ആയതിനാൽ വലിയ പ്രതിസന്ധികൾക്കൊന്നും സാധ്യതയില്ല. ജോലിരംഗത്തു പുതിയ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവരും.

തുലാക്കൂറ് (ചിത്തിര 1/2 , ചോതി, വിശാഖം 3/4 )

ദൈവാനുഗ്രഹത്തിനായി പ്രാർഥനകൾ വേണം. ദേവാലയ സന്ദർശനം സാധ്യമാകും. സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ നിയന്ത്രണം വേണം.

വൃശ്ചികക്കൂറ് (വിശാഖം1/4, അനിഴം, തൃക്കേട്ട)

ഗുണദോഷമിശ്രമായ ഫലങ്ങളാണ് അനുഭവപ്പെടുക. ജോലികാര്യങ്ങളിൽ ഏറ്റെടുത്ത ദൗത്യം പൂർത്തിയാക്കുന്നതിൽ ചെറിയ കാലതാമസം അനുഭവപ്പെടാം.

ധനുക്കൂറ് (മൂലം , പൂരാടം, ഉത്രാടം 1/4):

പൊതുവേ അനുകൂലമായിരിക്കും. ഇടപെടുന്ന കാര്യങ്ങളിൽ നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം. കുടുംബകാര്യങ്ങളിലും ജോലിരംഗത്തും സ്വസ്ഥത നിലനിർത്താൻ സാധിക്കും.

മകരക്കൂറ് ( ഉത്രാടം 3/4 ,തിരുവോണം , അവിട്ടം 1/2)

അനുകൂല ഫലങ്ങളാണ് അനുഭവപ്പെടുക. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും നിലനിർത്താൻ സാധിക്കും.

കുംഭക്കൂറ് (അവിട്ടം 1/2 , ചതയം , പൂരുരുട്ടാതി 3/4 ):

വ്യാഴം രക്ഷാഭാവത്തിൽ ഉള്ളതിനാൽ അനുകൂല ഫലങ്ങൾ പ്രതീക്ഷിക്കാം. ജോലിരംഗത്തും പ്രതിസന്ധികളൊന്നും ഉണ്ടാകില്ല. പൊതുവേ നല്ല ഫലങ്ങൾ തന്നെയാണ് അനുഭവപ്പെടുക.

മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി)

ഏഴരശനി തുടരുന്നതിനാൽ കാര്യങ്ങൾക്കെല്ലാം ചെറിയ തോതിൽ കാലതാമസം അനുഭവപ്പെടാമെങ്കിലും ദോഷഫലങ്ങളൊന്നും ഉണ്ടാകില്ല. കുടുംബകാര്യങ്ങളിൽ നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം.