കർക്കടകത്തിലെ സമ്പൂർണ മാസഫലം

monthly-prediction-in-karkidakam-1197 content-mm-mo-web-stories content-mm-mo-web-stories-astrology-2022 4oanocl6c7i8beg1mah3i9pn84 content-mm-mo-web-stories-astrology 6t4flo1nosotmk66jqgb0o3r02

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക 1/4)

ധനനഷ്ടം, മാനഹാനി ഇവകളെ കരുതിയിരിക്കണം. ബന്ധുക്കൾ ശത്രുക്കളെ പോലെ പെരുമാറും. ശിരോവ്യാധികൾ ബുദ്ധിമുട്ടിക്കും. കർമസ്ഥാനം വിപുലീകരിക്കാനുള്ള ആലോചന ഉണ്ടാകും.

ഇടവക്കൂറ് (കാർത്തിക 3/4, രോഹിണി, മകയിരം 1/2)

രോഗമുക്തി, മന:സുഖം, മിത്ര സ്നേഹം, ശത്രു പരാജയം, ധനലാഭം ഇവയുണ്ടാകും. കേസുകൾ അനുകൂലമാവും. സാമൂഹ്യ ജീവിതത്തിൽ ആഗ്രഹ പൂർത്തീകരണം ഉണ്ടാകും. യശസ്സ് ലഭിക്കാനുള്ള സാഹചര്യം ഉണ്ടാവും.

മിഥുനക്കൂറ് ( മകയിരം 1/2, തിരുവാതിര, പുണർതം 3/4)

സാമ്പത്തിക സ്ഥിതി മെച്ചമായിരിക്കില്ല. വാഹനസംബന്ധമായ പണച്ചെലവുകൾ കൂടും. ഉദ്യോഗാർഥികൾക്ക് നിയമന ഉത്തരവ് ലഭിക്കാൻ തടസ്സം നേരിട്ടേക്കാം.

കർക്കടകക്കൂറ് (പുണർതം 1/4 , പൂയം , ആയില്യം)

ധനപരമായി ശത്രുക്കൾ ഉണ്ടാകാനിടയുണ്ട്. പിതാവിന്റെ ധനത്തെ ചൊല്ലി അഭിപ്രായ ഭിന്നതക്ക് സാധ്യത. കർമസ്ഥാനത്ത് മേലുദ്യോഗസ്ഥരോട് ബഹുമാനപൂർവ്വം പെരുമാറണം .

ചിങ്ങക്കൂറ് (മകം , പൂരം , ഉത്രം 1/4 )

ആരോഗ്യ സ്ഥിതി മെച്ചമായിരിക്കുകയില്ല. ശാരീരികമായ അലട്ടലുകൾ ഇടയ്ക്കിടെ ഉണ്ടായിക്കൊണ്ടിരിക്കും. ഭക്ഷ്യ വിഷബാധ വന്നു പെടാനിടയുണ്ട്. നിഷ്കളങ്കമായ സ്വഭാവം മറ്റുള്ളവർ മുതലെടുക്കാൻ സാധ്യതയുണ്ട്.

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2):

നഷ്ടപ്പെട്ട ചില വസ്തുക്കൾ തിരിച്ചു കിട്ടും. വീട്ടുകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കും. നല്ല പെരുമാറ്റത്തിലൂടെ എല്ലാവരുടെയും അംഗീകാരം ലഭിക്കും. വ്യാപാര രംഗത്ത് നേട്ടമുണ്ടാകും. വിദ്യാർഥികൾക്ക് ഗുണാനുഭവം ഉണ്ടാവും.

തുലാക്കൂറ് (ചിത്തിര 1/2 , ചോതി, വിശാഖം 3/4 )

സർക്കാർ അനുമതി ലഭിക്കുന്നതിനുള്ള തടസ്സങ്ങൾ മാറും. അപ്രതീക്ഷിത നേട്ടങ്ങൾ ലഭിക്കും. ഗൃഹത്തിൽ സന്തോഷകരമായ കൂടിച്ചേരലുകൾ നടക്കും. ഒരു കാര്യത്തിലും വെറുതെ കാലതാമസമുണ്ടാക്കരുത്.

വൃശ്ചികക്കൂറ് (വിശാഖം1/4, അനിഴം, തൃക്കേട്ട)

സാമ്പത്തിക ഇടപാടിൽ ജാഗ്രത വേണം. കർമരംഗത്ത് കൂടുതൽ ശ്രദ്ധിക്കുക. സങ്കീർണ്ണമായ പ്രശ്നങ്ങൾക്ക് മുതിർന്നവരുടെ ഉപദേശങ്ങൾ സ്വീകരിക്കുക. ബന്ധങ്ങൾ നിലനിർത്താൻ വിട്ടുവീഴ്ചകൾ ചെയ്യണം.

ധനുക്കൂറ് (മൂലം , പൂരാടം, ഉത്രാടം 1/4):

ബുദ്ധിപരമായ മികച്ച നീക്കങ്ങൾ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ സഹായിക്കും. ആരുമായും മത്സരത്തിനും ഏറ്റുമുട്ടലിനും മുതിരരുത്. ഔദ്യോഗിക കാര്യങ്ങൾ മനസ്സിനെ സമ്മർദത്തിലാക്കാൻ അനുവദിക്കരുത്.

മകരക്കൂറ് ( ഉത്രാടം 3/4 ,തിരുവോണം , അവിട്ടം 1/2)

ഹൃദയ സംബന്ധമായ രോഗങ്ങളെ അവഗണിക്കരുത്. ദാമ്പത്യ ജീവിതത്തിലെ ചെറിയ പിണക്കങ്ങളെ ഊതിവീർപ്പിച്ച് വലുതാക്കി മാറ്റരുത്. മന:സമാധാനം നഷടപ്പെടും. വിട്ടുവീഴ്ചകൾ ചെയ്യുക വഴി ഗുണം കിട്ടും

കുംഭക്കൂറ് (അവിട്ടം 1/2 , ചതയം , പൂരുരുട്ടാതി 3/4 ):

വിവാഹാലോചനകൾക്ക് നല്ല സമയമാണ്. സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ ലഭിക്കും. ക്ഷേത്രവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കും. സന്താനങ്ങൾക്ക് ഭാഗ്യാനുഭവങ്ങൾ ഉണ്ടാകും.

മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി)

ദൂര യാത്രകൾ കഴിയുന്നതും ഒഴിവാക്കുക. ഭക്ഷ്യജന്യമായ രോഗങ്ങൾ ഒഴിവാക്കാൻ ആഹാരകാര്യങ്ങളിൽ കൂടുതൽശ്രദ്ധിക്കുക. മധുരമായ സംഭാഷണം ഗുണം ചെയ്യും. വിദ്യാർഥികൾ കൂട്ടുകെട്ടുകൾ നിയന്ത്രിക്കണം.