കർക്കടകമാസത്തിലെ ദോഷപരിഹാരങ്ങൾ

7jprnc3j9t0l8d13sp6v3126ne https-www-manoramaonline-com-web-stories https-www-manoramaonline-com-web-stories-astrology-2022 6uea17s0mdcdl0k24qgjm7upqu https-www-manoramaonline-com-web-stories-astrology dosha-remedy-in-karkidakam

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക 1/4)

ദോഷശാന്തിക്കായി ലക്ഷ്മി നാരായണ പൂജ കഴിപ്പിക്കുക. ശിവക്ഷേത്രത്തിൽ കൂവളമാല പിൻവിളക്ക്. ശനിയാഴ്ച വ്രതമെടുത്ത് അയ്യപ്പ സ്വാമിയെ ദർശിച്ച് യഥാശക്തി വഴിപാടുകൾ നടത്തുക

ഇടവക്കൂറ് (കാർത്തിക 3/4, രോഹിണി, മകയിരം 1/2)

ദോഷശാന്തിക്കായി ശാസ്താവിന് നെയ്യഭിഷേകം, നാഗത്തിന് അഭിഷേകം, സുബ്രഹ്മണ്യസ്വാമിക്ക് നാരങ്ങമാല, പാലഭിഷേകം.

മിഥുനക്കൂറ് ( മകയിരം 1/2, തിരുവാതിര, പുണർതം 3/4)

ദോഷശാന്തിക്കായി ശ്രീകൃഷ്ണന് തൃക്കൈ വെണ്ണ, ഭദ്രകാളി ക്ഷേത്രത്തിൽ കടുംപായസം, ഗണപതി ഭഗവാന് ഇളനീരഭിഷേകം.

കർക്കടകക്കൂറ് (പുണർതം 1/4 , പൂയം , ആയില്യം)

ദോഷശാന്തിക്കായി ശനീശ്വരനാമങ്ങളും ശിവപഞ്ചാക്ഷരിയും നിത്യവും ജപിക്കുക. സുബ്രഹ്മണ്യ പൂജയും ചെയ്യുക

ചിങ്ങക്കൂറ് (മകം , പൂരം , ഉത്രം 1/4 )

ദോഷശാന്തിക്കായി വിഷ്ണു സഹസ്രനാമജപം, ശിവക്ഷേത്രം ദേവീക്ഷേത്രം എന്നിവിടങ്ങളിൽ ദർശനം ചെയ്ത് യഥാശക്തി വഴിപാട് ചെയ്യുക.

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2):

ദോഷശാന്തിക്കായി നാഗത്തിന് നൂറും പാലും ഗണപതി ഹോമം.

തുലാക്കൂറ് (ചിത്തിര 1/2 , ചോതി, വിശാഖം 3/4 )

ദോഷശാന്തിക്കായി ഗണപതി ഹോമം, ശാസ്താവിന് പാലഭിഷേകം, വിഷ്ണു സഹസ്രനാമജപം.

വൃശ്ചികക്കൂറ് (വിശാഖം1/4, അനിഴം, തൃക്കേട്ട)

ദോഷശാന്തിക്കായി ശിവക്ഷേത്രത്തിൽ ശർക്കര പായസം, സുബ്രഹ്മണ്യസ്വാമിക്ക് പഞ്ചാമൃതം, ഗണപതിക്ക് കറുകമാല

ധനുക്കൂറ് (മൂലം , പൂരാടം, ഉത്രാടം 1/4):

ദോഷശാന്തിക്കായി ശിവക്ഷേത്രത്തിൽ ക്ഷീരധാര കൂവളമാല പിൻവിളക്ക് വിഷ്ണുവിന്റെ അവതാരമൂർത്തികൾക്ക് പാൽ പായസം, ശാസ്താ പ്രീതിയും നാഗപ്രീതിയും നേടുക.

മകരക്കൂറ് ( ഉത്രാടം 3/4 ,തിരുവോണം , അവിട്ടം 1/2)

ദോഷശാന്തിക്കായി കുടുംബ പരദേവതയെ പൂജകളാൽ പ്രീതിപ്പെടുത്തുക. വിഷ്ണു പ്രീതിയും ശാസ്താ പ്രീതിയും നേടുക.

കുംഭക്കൂറ് (അവിട്ടം 1/2 , ചതയം , പൂരുരുട്ടാതി 3/4 ):

ദോഷശാന്തിക്കായി ശ്രീ ഗണേശ അഷ്ടോത്തരം ദിവസവും ചൊല്ലുക. സുബ്രഹ്മണ്യ സ്വാമിക്ക് ഭസ്മാഭിഷേകം.

മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി)

ദോഷശാന്തിക്കായി വിഷ്ണു ക്ഷേത്രം, ശിവക്ഷേത്രം, ശാസ്താ ക്ഷേത്രം ദേവിക്ഷേത്രം ഇവിടങ്ങളിൽ ദർശിച്ച് യഥാശക്തി വഴിപാട് കഴിക്കുക.