സമ്പൂർണ വാരഫലം ( ജൂലൈ 17 - 23 )

2v30fh65pi4uf6lj6q4bqgi01h content-mm-mo-web-stories content-mm-mo-web-stories-astrology-2022 weekly-star-prediction-by-raveendran-kalarikkal-july-17-to-23 2qs1k9f16rkscjgtv9arkmpojm content-mm-mo-web-stories-astrology

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക 1/4)

പൊതുവേ അനുകൂല ഫലങ്ങൾ പ്രതീക്ഷിക്കാം. എങ്കിലും വിചാരിക്കാത്ത തടസ്സങ്ങൾ അനുഭവപ്പെട്ടേക്കാം.ദൈവാനുഗ്രഹത്തിനായി പ്രാർഥനകൾ വേണം.

ഇടവക്കൂറ് (കാർത്തിക 3/4, രോഹിണി, മകയിരം 1/2)

പൊതുവേ നല്ല ഫലങ്ങൾ തന്നെയാണ് അനുഭവപ്പെടുക. ആഴ്ചയുടെ ആദ്യപകുതിയിൽ ജോലികാര്യങ്ങളിൽ അലസത അനുഭപ്പെടും. പകുതിക്കു ശേഷം ജോലിരംഗത്തു സ്വസ്ഥത കൈവരും.

മിഥുനക്കൂറ് ( മകയിരം 1/2, തിരുവാതിര, പുണർതം 3/4)

പൊതുവേ നല്ല ഫലങ്ങൾ അനുഭവപ്പെടും. ജോലിരംഗത്തെ തടസ്സങ്ങൾ മാറിക്കിട്ടും. കുടുംബത്തിൽ സ്വസ്ഥത നിലനിർത്താൻ കഴിയും.

കർക്കടകക്കൂറ് (പുണർതം 1/4 , പൂയം , ആയില്യം)

കാര്യങ്ങൾ അനുകൂലമായിരിക്കും. ഏറ്റെടുത്ത കാര്യങ്ങൾ ചെയ്തു തീർക്കുന്നതിന് അനുഭവപ്പെട്ടിരുന്ന തടസ്സങ്ങൾ മാറിക്കിട്ടും. ശരീരത്തിന്റെ ആരോഗ്യം വീണ്ടെടുക്കാൻ കഴിയും.

ചിങ്ങക്കൂറ് (മകം , പൂരം , ഉത്രം 1/4 )

ആരോഗ്യ കാര്യങ്ങളിൽ ജാഗ്രത വേണം. ഈയാഴ്ച പൊതുവേ അനുകൂല ഫലങ്ങളാണ് അനുഭവപ്പെടുക. ജോലിരംഗത്തു കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയും.

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2):

ദൈവാനുഗ്രഹം ഉള്ളതിനാൽ ഈയാഴ്ച പൊതുവേ അനുകൂല ഫലങ്ങൾ തന്നെയാണ് അനുഭവപ്പെടുക. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും നിലനിർത്താൻ സാധിക്കും.

തുലാക്കൂറ് (ചിത്തിര 1/2 , ചോതി, വിശാഖം 3/4 )

ജോലിരംഗത്തും കുടുംബത്തിലും സ്വസ്ഥത വീണ്ടെടുക്കാൻ കഴിയും. ദൈവാനുഗ്രഹത്തിനായി പ്രാർഥനകൾ വേണം. അതിലൂടെ പ്രതിസന്ധികളെ മറികടക്കാൻ കഴിയും.

വൃശ്ചികക്കൂറ് (വിശാഖം1/4, അനിഴം, തൃക്കേട്ട)

വ്യാഴം അനുകൂലഭാവത്തിലായതിനാൽ ഈയാഴ്ച കൂടുതലും ഗുണകരമായ അനുഭവങ്ങളാണ് പ്രതീക്ഷിക്കാവുന്നത്. കിട്ടാനുള്ള പണം കുറച്ചു തിരിച്ചു കിട്ടും. കുടുംബത്തിൽ സ്വസ്ഥത ഉണ്ടാകും.

ധനുക്കൂറ് (മൂലം , പൂരാടം, ഉത്രാടം 1/4):

വ്യാഴം അനിഷ്ടത്തിൽ നിന്നു മാറിയതോടെ തടസ്സങ്ങൾ മാറിക്കിട്ടി എന്ന ആശ്വാസമുണ്ട്. ജോലികാര്യങ്ങളിലെ മന്ദത തീരും. ജോലിരംഗത്തു കൂടുതൽ അംഗീകാരം നേടിയെടുക്കാൻ കഴിയും.

മകരക്കൂറ് ( ഉത്രാടം 3/4 ,തിരുവോണം , അവിട്ടം 1/2)

വലിയ പ്രതിസന്ധികളൊന്നും ഉണ്ടാക്കില്ല. ഈയാഴ്ച പൊതുവേ അനുകൂല ഫലങ്ങൾ തന്നെ പ്രതീക്ഷിക്കാം. ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം.

കുംഭക്കൂറ് (അവിട്ടം 1/2 , ചതയം , പൂരുരുട്ടാതി 3/4 ):

ഈയാഴ്ച ഗുണദോഷമിശ്രമായ ഫലങ്ങളാണ് അനുഭവപ്പെടുക. ആഴ്ചയുടെ രണ്ടാമത്തെ പകുതിയിൽ പൊതുവേ നല്ല ഫലങ്ങൾ അനുഭവപ്പെടും.

മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി)

ഈയാഴ്ച ജോലിരംഗത്തെ പ്രതിസന്ധികൾ തീർന്ന് കാര്യങ്ങൾ അനുകൂലമാകും.ദൈവാനുഗ്രഹമുള്ളതിനാൽ കാര്യങ്ങൾ വിചാരിച്ചതു പോലെ നടക്കും.