ഓഫീസിൽ നിങ്ങൾ ഇരിക്കുന്നതിന്റെ ഇടത് വശത്ത് വേണം പണം വയ്ക്കുന്ന ഡ്രോ വരാൻ.
പണം വയ്ക്കുന്ന ഡ്രോയിൽ ഒരു പച്ച പട്ടും ബാങ്ക് പാസ്ബുക്കും വച്ചാൽ അദ്ഭുതം അനുഭവിച്ചറിയാം.
വീട്ടിൽ അലമാര തെക്ക് പടിഞ്ഞാറ് മൂലയിൽ വയ്ക്കുക. ഒപ്പം പച്ച പട്ടിൽ കുറച്ച് പൈസ ഇട്ട് കെട്ടി വയ്ക്കുക.
ജോലിയുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും ഇടത് വശത്തെ മൂലയിൽ വയ്ക്കുക. ജോലിയിൽ ഉയർച്ച ഉറപ്പാണ്.
ചൊവ്വാഴ്ച വ്രതം ശീലമാക്കിയാൽ കടബാധ്യത മാറും. അന്നേദിവസം ഇഷ്ടദേവനെ ഭജിക്കാം. വാക്ക്–മനസ്സ്–പ്രവൃത്തി എന്നിവ ശുദ്ധമായിരിക്കാനും ശ്രദ്ധിക്കണം
ശനിയാഴ്ച വ്രതവും അന്നദാനവും നടത്തിയാൽ എല്ലാ ദുരിതങ്ങളും മാറും.
വ്യാഴാഴ്ച വ്രതം നോറ്റ് ശ്രീകൃഷ്ണഭജനം നടത്തിയാൽ ജീവിതം മാറും, ഉറപ്പ്.