ശനി വീണ്ടും മകരം രാശിയിലേക്കു മാറിയതിനാൽ മേടക്കൂറുകാർക്ക് ഈയാഴ്ച പൊതുവേ ഗുണദോഷമിശ്രമായിരിക്കും. ഏറ്റെടുത്ത കാര്യങ്ങൾ ചെയ്തു തീർക്കുന്നതിന് ചെറിയ തോതിൽ തടസ്സങ്ങൾ അനുഭവപ്പെടും.
ഇടവക്കാർക്ക് ഈയാഴ്ച പൊതുവേ അനുകൂല ഫലങ്ങളാണ് അനുഭവപ്പെടുക. ജോലിരംഗത്തു കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയും. സാമ്പത്തിക കാര്യങ്ങളിലും അനുകൂല ഫലങ്ങൾ പ്രതീക്ഷിക്കാം.
മിഥുനക്കാർക്ക് ദൈവാനുഗ്രഹം ഉള്ളതിനാൽ ഈയാഴ്ച പൊതുവേ അനുകൂല ഫലങ്ങൾ തന്നെയാണ് അനുഭവപ്പെടുക. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും നിലനിർത്താൻ സാധിക്കും. ജോലിരംഗത്തും പുരോഗതി കാണപ്പെടും.
കർക്കടകക്കൂറുകാർക്ക് ജോലിരംഗത്തും കുടുംബത്തിലും സ്വസ്ഥത വീണ്ടെടുക്കാൻ കഴിയും. ദൈവാനുഗ്രഹമുള്ളതിനാൽ പ്രതിസന്ധികളെ മറികടക്കാൻ കഴിയും. ഈയാഴ്ച പൊതുവേ ഗുണഫലങ്ങൾ തന്നെയാണ് അനുഭവപ്പെടുക.
ചിങ്ങക്കൂറുകാർക്കു ദൈവാനുഗ്രഹത്തിനായി പ്രത്യേക പ്രാർഥനകൾ വേണം. അതിലൂടെ നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം. കുടുംബത്തിൽ സ്വസ്ഥത ഉണ്ടാകും. ജോലിരംഗത്തും അനുകൂലഫലങ്ങൾ പ്രതീക്ഷിക്കാം.
കന്നിക്കൂറുകാർക്ക് വ്യാഴം അനുകൂല ഭാവത്തിൽ ആയതിനാൽ ജോലികാര്യങ്ങളിലെ മന്ദത തീരും. ജോലിരംഗത്തു കൂടുതൽ അംഗീകാരം നേടിയെടുക്കാൻ കഴിയും.
ഈയാഴ്ച തുലാക്കൂറുകാർക്ക് വ്യാഴം പ്രതികൂല ഭാവത്തിൽ ആണെങ്കിലും വലിയ പ്രതിസന്ധികളൊന്നും ഉണ്ടാക്കില്ല. ഈയാഴ്ച പൊതുവേ അനുകൂല ഫലങ്ങൾ തന്നെ പ്രതീക്ഷിക്കാം.
വൃശ്ചികക്കൂറുകാർക്ക് ഈയാഴ്ച ഗുണദോഷമിശ്രമായ ഫലങ്ങളാണ് അനുഭവപ്പെടുക. ആഴ്ചയുടെ രണ്ടാമത്തെ പകുതിയിൽ പൊതുവേ നല്ല ഫലങ്ങൾ അനുഭവപ്പെടും.
ധനുക്കൂറുകാർക്ക് ഈയാഴ്ച ജോലിരംഗത്തെ പ്രതിസന്ധികൾ തീർന്ന് കാര്യങ്ങൾ അനുകൂലമാകും. കാര്യങ്ങൾ വിചാരിച്ചതു പോലെ നടക്കും. മനസ്സിന്റെ സ്വസ്ഥത നിലനിർത്താൻ കഴിയും.
ഈയാഴ്ച മകരക്കൂറുകാർക്ക് അനുകൂല ഫലങ്ങൾ പ്രതീക്ഷിക്കാം. എങ്കിലും വിചാരിക്കാത്ത തടസ്സങ്ങൾ അനുഭവപ്പെട്ടേക്കാം. ദൈവാനുഗ്രഹമുള്ളതിനാൽ പ്രതിസന്ധികളെ മറികടക്കാൻ കഴിയും.
കുംഭക്കൂറുകാർക്ക് ഈയാഴ്ച പൊതുവേ നല്ല ഫലങ്ങൾ തന്നെയാണ് അനുഭവപ്പെടുക. ആഴ്ചയുടെ ആദ്യപകുതിയിൽ ജോലികാര്യങ്ങളിൽ അലസത അനുഭപ്പെടും.
മീനക്കൂറുകാർക്ക് ഈയാഴ്ച പൊതുവേ നല്ല ഫലങ്ങൾ അനുഭവപ്പെടും. ജോലിരംഗത്തെ തടസ്സങ്ങൾ മാറിക്കിട്ടും. കുടുംബത്തിൽ സ്വസ്ഥത നിലനിർത്താൻ കഴിയും.