പിള്ളേരോണം, ആചാരങ്ങൾ ഇങ്ങനെ

content-mm-mo-web-stories content-mm-mo-web-stories-astrology-2022 1mdq6v5ekc5goqm95kfb6hp524 content-mm-mo-web-stories-astrology 2c67pu794r0kghsmd69vqebedj rituals-in-pilleronam-2022

പിള്ളേരോണം കർക്കടകത്തിലെ തിരുവോണനാളിലാണ് ആഘോഷിക്കുന്നത്.

തിരുവോണ ദിനം പോലെ കോടിയണിഞ്ഞു സദ്യവട്ടങ്ങളൊക്കെ ഒരുക്കിയാണ് പിള്ളേരോണവും ആചരിക്കുന്നത്.

പണ്ടുകാലങ്ങളിൽ ഓണത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ ഈ ദിനം മുതൽ ആരംഭിക്കുമായിരുന്നത്രേ.

ചിങ്ങത്തിലെ തിരുവോണം മാവേലിയുടേതെങ്കിൽ കർക്കടകത്തിലെ പിള്ളേരോണം വാമനന്റേതെന്നു പക്ഷമുണ്ട്.

കുട്ടികളുടെ ഓണമായ കർക്കടകത്തിലെ പിള്ളേരോണം ആവണിയവിട്ടം എന്നും അറിയപ്പെടുന്നു . ഈ ദിവസം ആണ് ആചാര വിധിപ്രകാരം ബ്രാഹ്മണർ പൂണൂൽ മാറ്റുന്നത്.

തിരുവോണത്തിനുള്ള പോലെ വല്യ ആഘോഷങ്ങൾ ഒന്നും ഇല്ലെങ്കിലും മുറ്റത്തു ചെറിയപൂക്കളം ഒരുക്കുന്ന പതിവുണ്ട്.

ചിലയിടങ്ങളിൽ കുട്ടികളെല്ലാം ഒത്തു ചേർന്ന് കൈകളിൽ മൈലാഞ്ചി അണിയുന്ന പതിവും ഉണ്ട്.

ഓണത്തിന്റെ വരവറിയിച്ചുകൊണ്ടുള്ള പിള്ളേരോണം ഗൃഹാതുരത്വമുണർത്തുന്ന ഒന്നാണ് . അതിൽ പുതു തലമുറയെയും ഭാഗമാക്കുക .