സമ്പൂർണ വാരഫലം (സെപ്റ്റംബർ 04 - 10)

content-mm-mo-web-stories content-mm-mo-web-stories-astrology-2022 weekly-prediction-by-raveendran-kalarikkal-september-04-to-10 7dk9gvd4ie6fh3akd86ebbnu5p 4rld5l1bdjqivm41jsli5ifsdc content-mm-mo-web-stories-astrology

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക 1/4)

ഓണം ആഘോഷിക്കുന്ന ഈയാഴ്ച മേടക്കൂറുകാർക്ക് പൊതുവേ അനുകൂല ഫലങ്ങൾ പ്രതീക്ഷിക്കാം. ദൈവാനുഗ്രഹത്തിനായി പ്രത്യേക പ്രാർഥനകൾ വേണം. വലിയ പ്രതിസന്ധികളൊന്നും ഉണ്ടാകില്ല.

ഇടവക്കൂറ് (കാർത്തിക 3/4, രോഹിണി, മകയിരം 1/2)

ഇടവക്കൂറുകാർക്ക് ദൈവാനുഗ്രഹം ഉള്ളതിനാൽ ഈയാഴ്ച പ്രതിസന്ധികളൊന്നും അനുഭവപ്പെടില്ല. ജോലിരംഗത്തു കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയുകയും ചെയ്യും. വരുമാനത്തിൽ വർധനയുണ്ടാകും.

മിഥുനക്കൂറ് ( മകയിരം 1/2, തിരുവാതിര, പുണർതം 3/4)

മിഥുനക്കൂറുകാർക്ക് ഈയാഴ്ച കാര്യങ്ങളെല്ലാം വിചാരിച്ചതു പോലെ നടത്താൻ കഴിയും. ഏറ്റെടുത്ത ദൗത്യങ്ങൾ വിജയകരമായി മുന്നോട്ടു കൊണ്ടുപോകാൻ കഴിയും.

കർക്കടകക്കൂറ് (പുണർതം 1/4 , പൂയം , ആയില്യം)

കർക്കടകക്കൂറുകാർക്ക് ഈയാഴ്ച നല്ല ഫലങ്ങൾ തന്നെ പ്രതീക്ഷിക്കാം. ദൈവാനുഗ്രഹമുള്ളതിനാൽ പ്രതിസന്ധികളെ മുഴുവൻ മറികടക്കാൻ കഴിയും.

ചിങ്ങക്കൂറ് (മകം , പൂരം , ഉത്രം 1/4 )

ചിങ്ങക്കൂറുകാർക്ക് ഈയാഴ്ച ദൈവാനുഗ്രഹത്തിനായി പ്രത്യേക പ്രാർഥനകൾ വേണം. ആരോഗ്യകാര്യങ്ങളിൽ കരുതൽ വേണം.

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2):

കന്നിക്കൂറുകാർക്ക് ഗ്രഹങ്ങൾ പൊതുവേ അനുകൂല ഭാവങ്ങളിൽ ആയതിനാൽ വലിയ പ്രതിസന്ധികൾക്കൊന്നും സാധ്യതയില്ല.

തുലാക്കൂറ് (ചിത്തിര 1/2 , ചോതി, വിശാഖം 3/4 )

ഈയാഴ്ച തുലാക്കൂറുകാർക്ക് ദൈവാനുഗ്രഹത്തിനായി പ്രാർഥനകൾ വേണം. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും നിലനിർത്താൻ സാധിക്കും.

വൃശ്ചികക്കൂറ് (വിശാഖം1/4, അനിഴം, തൃക്കേട്ട)

വൃശ്ചികക്കൂറുകാർക്ക് പൊതുവേ ഗുണദോഷമിശ്രമായ ഫലങ്ങളാണ് അനുഭവപ്പെടുക. ജോലികാര്യങ്ങളിൽ ഏറ്റെടുത്ത ദൗത്യം പൂർത്തിയാക്കുന്നതിൽ ചെറിയ കാലതാമസം അനുഭവപ്പെടാം.

ധനുക്കൂറ് (മൂലം , പൂരാടം, ഉത്രാടം 1/4):

ധനുക്കൂറുകാർക്ക് ഈയാഴ്ച പൊതുവേ അനുകൂലമായിരിക്കും. ഇടപെടുന്ന കാര്യങ്ങളിൽ നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം.

മകരക്കൂറ് ( ഉത്രാടം 3/4 ,തിരുവോണം , അവിട്ടം 1/2)

മകരക്കൂറുകാർക്ക് ഈയാഴ്ച പൊതുവേ അനുകൂല ഫലങ്ങളാണ് അനുഭവപ്പെടുക. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും നിലനിർത്താൻ സാധിക്കും.

കുംഭക്കൂറ് (അവിട്ടം 1/2 , ചതയം , പൂരുരുട്ടാതി 3/4 ):

ഈയാഴ്ച കുംഭക്കൂറുകാർക്ക് അനുകൂല ഫലങ്ങൾ പ്രതീക്ഷിക്കാം. ജോലിരംഗത്തും പ്രതിസന്ധികളൊന്നും ഉണ്ടാകില്ല. പൊതുവേ നല്ല ഫലങ്ങൾ തന്നെയാണ് അനുഭവപ്പെടുക.

മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി)

മീനക്കൂറുകാർക്ക് കാര്യങ്ങൾക്കെല്ലാം ചെറിയ തോതിൽ കാലതാമസം അനുഭവപ്പെടാമെങ്കിലും ദോഷഫലങ്ങളൊന്നും ഉണ്ടാകില്ല.