ഈയാഴ്ച ഒറ്റനോട്ടത്തിൽ, രാശിഫലം

https-www-manoramaonline-com-web-stories https-www-manoramaonline-com-web-stories-astrology-2022 4tsiqcqq91va42hlgnm45vehnc weekly-zodiac-prediction-by-p-b-rajesh-september-18-to-24 1edbeh7rsbvn267l7nm00kkt0f https-www-manoramaonline-com-web-stories-astrology

മേടം രാശി (Aries) (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ)

അംഗീകാരങ്ങളും പ്രശംസയും ലഭിക്കും. കുടുംബത്തിൽ സമാധാനവും സന്തോഷവും നിലനിൽക്കും. അപകടം തരണം ചെയ്യും. പ്രതീക്ഷിച്ച സഹായം ലഭിക്കും.

ഇടവം രാശി  (Taurus) (ജന്മദിനം ഏപ്രിൽ 21 മുതൽ മേയ് 21 വരെയുള്ളവർ)

വിദേശത്ത് കഴിയുന്നവർക്ക് സ്വന്തം നാട്ടിൽ എത്തിച്ചേരാൻ കഴിയും. മുൻകാല പ്രാബല്യത്തോടെ ശമ്പളം വർധിക്കും. സന്താനഭാഗ്യം ഉണ്ടാകും.

മിഥുനം രാശി   (Gemini) (ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ)

യുവജനങ്ങളുടെ വിവാഹകാര്യത്തിൽ തീരുമാനമാകും. പുതിയ ഒരു ശ്രോതസിലൂടെ വരുമാനം കണ്ടെത്തും. സൗന്ദര്യത്തിനും ആരോഗ്യരക്ഷയിലും കൂടുതൽ ശ്രദ്ധ ചെലുത്തും.

കർക്കടകം രാശി   (Cancer) (ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുള്ളവർ)

പുതിയ ബിസിനസുകൾ ആരംഭിക്കും. ഉന്നത വ്യക്തികളിൽ നിന്ന് ചില സഹായങ്ങൾ ലഭിക്കും. ഉദ്യോഗസ്ഥർക്ക് പ്രമോഷൻ പ്രതീക്ഷിക്കാം.

ചിങ്ങം രാശി  (Leo) (ജന്മദിനം ജൂലൈ 24 മുതൽ ഓഗസ്‌റ്റ് 23 വരെയുള്ളവർ)

പങ്കാളികൾ തമ്മിൽ അഭിപ്രായ ഭിന്നത ഉണ്ടാകാം. വിദേശയാത്രയ്ക്ക് അവസരം ലഭിക്കും. തടസങ്ങളെ തരണം ചെയ്യും. ആരോഗ്യം മെച്ചപ്പെടും.

കന്നി രാശി  (Virgo) (ജന്മദിനം ഓഗസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയുള്ളവർ)

ജോലിയിലും ബിസിനസ്സിലും ചെറിയ തടസ്സങ്ങൾ ഉണ്ടാകും. സർക്കാരിൽ നിന്നും അനുകൂലമായ നടപടികൾ പ്രതീക്ഷിക്കാം. യാത്രകൾ കൊണ്ട് നേട്ടം ഉണ്ടാവും.

തുലാം രാശി  (Libra) (ജന്മദിനം സെപ്‌റ്റംബർ 24 മുതൽ ഒക്‌ടോബർ 23 വരെയുള്ളവർ)

ശത്രുക്കൾ മിത്രങ്ങൾ ആയി മാറും. ഉദരരോഗങ്ങൾ പിടിപെടാൻ സാധ്യതയുണ്ട്. വസ്ത്രങ്ങൾക്കായി ധാരാളം പണം ചെലവഴിക്കും.

വൃശ്‌ചികം രാശി   (Scorpio) (ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ 22 വരെയുള്ളവർ)

അലട്ടിക്കൊണ്ടിരുന്നു ദുരിതങ്ങൾ അവസാനിക്കും. കുടുംബ ജീവിതം ഊഷ്മളമാകും. സാമ്പത്തികസ്ഥിതി മെച്ചപ്പെടും.

ധനു രാശി  (Sagittarius) (ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയുള്ളവർ)

വരുമാനം വർധിക്കും. തടസ്സങ്ങൾ തരണം ചെയ്ത് മുന്നോട്ട് പോകും. പുതിയ ഉത്തരവാദിത്ത്വങ്ങൾ ഏറ്റെടുക്കും.

മകരം രാശി (Capricorn ) (ജന്മദിനം ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ)

വീട്ടിൽ ഒരു മംഗള കർമ്മം നടക്കും. ശത്രുക്കൾ സുഹൃത്തുക്കളായി മാറും. ജോലിയിൽ ഉയർച്ചയും വരുമാന വർധനവും പ്രതീക്ഷിക്കാം.

കുംഭം രാശി   (Aquarius) (ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 വരെയുള്ളവർ)

ആത്മവിശ്വാസത്തോടെ പ്രവർത്തിക്കും. സ്വന്തമായി ഭൂമി വാങ്ങും. കുടുംബജീവിതം സന്തോഷകരമായി നിലനിൽക്കും.

മീനം രാശി  (Pisces) (ജന്മദിനം ഫെബ്രുവരി 20 മുതൽ മാർച്ച് 21 വരെയുള്ളവർ)

അവിവാഹിതരുടെ വിവാഹക്കാര്യത്തിൽ തീരുമാനമാകും. ഒരുപാട് കാലമായി കാത്തിരുന്ന  ഒരു കാര്യം സാധിക്കും. സാമ്പത്തികനില മെച്ചപ്പെടും.