സമ്പൂർണ വാരഫലം (ഒക്ടോബർ 09 - 15)

content-mm-mo-web-stories content-mm-mo-web-stories-astrology-2022 weekly-star-prediction-by-raveendran-kalarikkal-october-09-to-15 5l7h5f4inarpag0diotq1o948j content-mm-mo-web-stories-astrology tnbgm1387j8053csgg8kuadn

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക 1/4)

പൊതുവേ അനുകൂല ഫലങ്ങൾ പ്രതീക്ഷിക്കാം. എങ്കിലും വിചാരിക്കാത്ത തടസ്സങ്ങൾ അനുഭവപ്പെട്ടേക്കാം. ദൈവാനുഗ്രഹത്തിനായി പ്രാർഥനകൾ വേണം

ഇടവക്കൂറ് (കാർത്തിക 3/4, രോഹിണി, മകയിരം 1/2)

പൊതുവേ നല്ല ഫലങ്ങൾ തന്നെയാണ് അനുഭവപ്പെടുക. ആഴ്ചയുടെ ആദ്യപകുതിയിൽ ജോലികാര്യങ്ങളിൽ അലസത അനുഭപ്പെടും. പകുതിക്കു ശേഷം ജോലിരംഗത്തു സ്വസ്ഥത കൈവരും.

മിഥുനക്കൂറ് ( മകയിരം 1/2, തിരുവാതിര, പുണർതം 3/4)

പൊതുവേ നല്ല ഫലങ്ങൾ അനുഭവപ്പെടും. ജോലിരംഗത്തെ തടസ്സങ്ങൾ മാറിക്കിട്ടും.കുടുംബത്തിൽ സ്വസ്ഥത നിലനിർത്താൻ കഴിയും.

കർക്കടകക്കൂറ് (പുണർതം 1/4 , പൂയം , ആയില്യം)

കാര്യങ്ങൾ അനുകൂലമായിരിക്കും. ഏറ്റെടുത്ത കാര്യങ്ങൾ ചെയ്തു തീർക്കുന്നതിന് അനുഭവപ്പെട്ടിരുന്ന തടസ്സങ്ങൾ മാറിക്കിട്ടും.

ചിങ്ങക്കൂറ് (മകം , പൂരം , ഉത്രം 1/4 )

ആരോഗ്യ കാര്യങ്ങളിൽ ജാഗ്രത വേണം. ഈയാഴ്ച പൊതുവേ അനുകൂല ഫലങ്ങളാണ് അനുഭവപ്പെടുക. ജോലിരംഗത്തു കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയും.

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2):

ദൈവാനുഗ്രഹം ഉള്ളതിനാൽ ഈയാഴ്ച പൊതുവേ അനുകൂല ഫലങ്ങൾ തന്നെയാണ് അനുഭവപ്പെടുക. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും നിലനിർത്താൻ സാധിക്കും.

തുലാക്കൂറ് (ചിത്തിര 1/2 , ചോതി, വിശാഖം 3/4 )

ജോലിരംഗത്തും കുടുംബത്തിലും സ്വസ്ഥത വീണ്ടെടുക്കാൻ കഴിയും. ദൈവാനുഗ്രഹത്തിനായി പ്രാർഥനകൾ വേണം. അതിലൂടെ പ്രതിസന്ധികളെ മറികടക്കാൻ കഴിയും.

വൃശ്ചികക്കൂറ് (വിശാഖം1/4, അനിഴം, തൃക്കേട്ട)

വൃശ്ചികക്കൂറുകാർക്കു വ്യാഴം അനുകൂലഭാവത്തിലായതിനാൽ ഈയാഴ്ച കൂടുതലും ഗുണകരമായ അനുഭവങ്ങളാണ് പ്രതീക്ഷിക്കാവുന്നത്. കുടുംബത്തിൽ സ്വസ്ഥത ഉണ്ടാകും. ജോലിരംഗത്തും അനുകൂലഫലങ്ങൾ പ്രതീക്ഷിക്കാം. സാമ്പത്തിക കാര്യങ്ങളിലും നല്ല ഫലങ്ങൾ അനുഭവപ്പെടും. വരുമാനത്തിൽ വർധന അനുഭവപ്പെടും. ഓഹരി തുടങ്ങിയ മേഖലകളിൽ നിക്ഷേപത്തിന് സാധ്യതയുണ്ട്.

ധനുക്കൂറ് (മൂലം , പൂരാടം, ഉത്രാടം 1/4):

ധനുക്കൂറുകാർക്ക് ജോലിരംഗത്തെ തടസ്സങ്ങൾ കുറെയൊക്കെ മാറിക്കിട്ടും.. ജോലികാര്യങ്ങളിലെ മന്ദത തീരും. ജോലിരംഗത്തു കൂടുതൽ അംഗീകാരം നേടിയെടുക്കാൻ കഴിയും. കുടുംബത്തിൽ സ്വസ്ഥത നിലനിർത്താൻ കഴിയും. സാമ്പത്തിക കാര്യങ്ങളിലും അനുകൂല ഫലങ്ങൾ പ്രതീക്ഷിക്കാം.

മകരക്കൂറ് ( ഉത്രാടം 3/4 ,തിരുവോണം , അവിട്ടം 1/2)

ഈയാഴ്ച മകരക്കൂറുകാർക്ക് വലിയ പ്രതിസന്ധികളൊന്നും ഉണ്ടാക്കില്ല. ഈയാഴ്ച പൊതുവേ അനുകൂല ഫലങ്ങൾ തന്നെ പ്രതീക്ഷിക്കാം. ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം. ജോലിസ്ഥലത്തു പുതിയ സ്ഥാനലബ്ധിക്കു സാധ്യതയുണ്ട്. വരുമാനവർധനയ്ക്കുള്ള പുതിയ വഴികൾ കണ്ടെത്തും.

കുംഭക്കൂറ് (അവിട്ടം 1/2 , ചതയം , പൂരുരുട്ടാതി 3/4 ):

കുംഭക്കൂറുകാർക്ക് ഈയാഴ്ച ഗുണദോഷമിശ്രമായ ഫലങ്ങളാണ് അനുഭവപ്പെടുക. ആഴ്ചയുടെ രണ്ടാമത്തെ പകുതിയിൽ പൊതുവേ നല്ല ഫലങ്ങൾ അനുഭവപ്പെടും. ദൈവാനുഗ്രഹമുള്ളതിനാൽ പ്രതിസന്ധികളെ വിജയകരമായി മറികടക്കാൻ കഴിയും. ആരോഗ്യപ്രശ്നങ്ങളിൽ നിന്നു മോചനം ലഭിക്കും.

മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി)

മീനക്കൂറുകാർക്ക് ഈയാഴ്ച ജോലിരംഗത്തെ പ്രതിസന്ധികൾ തീർന്ന് കാര്യങ്ങൾ അനുകൂലമാകും. ദൈവാനുഗ്രഹമുള്ളതിനാൽ കാര്യങ്ങൾ വിചാരിച്ചതു പോലെ നടക്കും. മനസ്സിന്റെ സ്വസ്ഥത നിലനിർത്താൻ കഴിയും. രോഗാരിഷ്ടങ്ങളിൽ നിന്നു മോചനം ലഭിക്കും. വിദ്യാർഥികൾക്ക് പഠനേതരപ്രവർത്തനങ്ങളിൽ ശോഭിക്കാൻ അവസരം ലഭിക്കും.