ഈ ആഴ്ച ഒറ്റനോട്ടത്തിൽ , രാശിഫലം

content-mm-mo-web-stories 5pbfdr44jtl3bip7msk2jen00i content-mm-mo-web-stories-astrology-2022 weekly-zodiac-prediction-by-p-b-rajesh-october-16-to-22 240b1pq006od0pist2i7osuk74 content-mm-mo-web-stories-astrology

മേടം രാശി (Aries) (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ)

കുടുംബത്തിൽ ഒരു മംഗളകർമം നടക്കാൻ ഇടയുണ്ട്. യാത്രകൾ ഗുണകരമായി തീരും. ബന്ധുക്കളുടെ സഹായം ലഭിക്കും.

ഇടവം രാശി  (Taurus) (ജന്മദിനം ഏപ്രിൽ 21 മുതൽ മേയ് 21 വരെയുള്ളവർ)

എല്ലാകാര്യങ്ങളിലും ഉത്സാഹവും ഉന്മേഷവും തോന്നുന്ന സമയമാണ്. ടെസ്റ്റുകളിലും ഇൻറർവ്യൂകളിലും ഉന്നത വിജയം കൈവരിക്കും.

മിഥുനം രാശി   (Gemini) (ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ)

സൽക്കാരങ്ങളിൽ പങ്ക് കൊള്ളും. ചിലർക്ക് സ്ഥാനക്കയറ്റം ലഭിക്കും. മൽസരപരീക്ഷയിൽ ഉന്നത വിജയം നേടും. സാമ്പത്തിക നില തൃപ്തികരമാണ്.

കർക്കടകം രാശി   (Cancer) (ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുള്ളവർ)

ദമ്പതികൾ തമ്മിൽ അഭിപ്രായഭിന്നത ഉണ്ടാവാനോ അകന്നു കഴിയാനോ ഇടയാകും. വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവരുടെ ആഗ്രഹം സഫലമാകും.

ചിങ്ങം രാശി  (Leo) (ജന്മദിനം ജൂലൈ 24 മുതൽ ഓഗസ്‌റ്റ് 23 വരെയുള്ളവർ)

പൊതുവേ സന്തോഷകരമായ കാലമാണ്. തർക്ക പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തും. കടം വാങ്ങിയ പണം മടക്കി നൽകാൻ സാധിക്കും.

കന്നി രാശി  (Virgo) (ജന്മദിനം ഓഗസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയുള്ളവർ)

തൊഴിൽപരമായും സാമ്പത്തികമായും പല നേട്ടങ്ങളും ഉണ്ടാകും. യാത്രകൾ ഗുണകരമാണ്. പങ്കാളികൾ തമ്മിൽ അഭിപ്രായഭിന്നതകളും തർക്കങ്ങളും ഉണ്ടാകാൻ ഇടയുണ്ട്.

തുലാം രാശി (Libra) (ജന്മദിനം സെപ്‌റ്റംബർ 24 മുതൽ ഒക്‌ടോബർ 23 വരെയുള്ളവർ)

കുറച്ച് ഭാഗ്യം ഉള്ള വാരമാണിത്. ബിസിനസ് രംഗത്ത് നേട്ടം പ്രതീക്ഷിക്കാം. വാഹനം മാറ്റി പുതിയത് വാങ്ങും. കുടുംബജീവിതം സന്തോഷകരമാകും.

വൃശ്ചികം രാശി   (Scorpio) (ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ  വരെയുള്ളവർ)

ആഴ്ചയുടെ തുടക്കം ശുഭകാര്യങ്ങൾക്ക് നല്ലതല്ല. ചില തടസ്സങ്ങളും നേരിടേണ്ടി വരാം. എന്നാൽ പിന്നീട് ഗുണകരമായ വാരമായിരിക്കുകയും ചെയ്യും.

ധനു രാശി (Sagittarius) (ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയുള്ളവർ)

പുതിയ പ്രണയ ബന്ധങ്ങൾ ഉടലെടുക്കും. പാർട്ണർഷിപ്പ് ബിസിനസ് ലാഭകരമായി തീരും. വീട് മോടി പിടിപ്പിക്കാൻ ഇടയുണ്ട്.

മകരം രാശി (   Capricorn ) (ജന്മദിനം ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ)

കുടുംബജീവിതം സന്തോഷകരമായിരിക്കും. പൂർവിക സ്വത്ത് കൈവശം വന്നുചേരാനും ഇടയുണ്ട്. അവിവാഹിതരുടെ വിവാഹം നിശ്ചയിക്കും.

കുംഭം രാശി   (Aquarius) (ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 വരെയുള്ളവർ)

ഏറെക്കാലമായി പ്രതീക്ഷിച്ചിരുന്ന ചില കാര്യങ്ങൾ സഫലമാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പൊതുവേ സന്തോഷകരമായ വാരമാണിത്.

മീനം രാശി  (Pisces) (ജന്മദിനം ഫെബ്രുവരി 20 മുതൽ മാർച്ച് 21 വരെയുള്ളവർ)

ഈയാഴ്ച യാത്രകളുടെതായിരിക്കും. അവിചാരിതമായ പല നേട്ടങ്ങളും കൈവരിക്കാൻ സാധിക്കും. സുഹൃത്തുമായുണ്ടായ അഭിപ്രായ ഭിന്നത പറഞ്ഞു തീർക്കാൻ സാധിക്കും.