തുലാമാസത്തിലെ സമ്പൂർണ നക്ഷത്രഫലം

content-mm-mo-web-stories monthly-prediction-in-thulam-by-sajeev-shastharam content-mm-mo-web-stories-astrology-2022 2pofufpeka607pijlqajf7t6ra 7agco9695kv5eq927drf7j9tad content-mm-mo-web-stories-astrology

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക 1/4)

ഗുണഫലങ്ങൾ അധികരിക്കുന്ന മാസമാണ്. അവിചാരിത യാത്രകൾ വേണ്ടിവരും. മാനസിക സന്തോഷം വർധിക്കും

ഇടവക്കൂറ് (കാർത്തിക 3/4, രോഹിണി, മകയിരം 1/2)

മാസമദ്ധ്യം വരെ ഗുണഫലങ്ങൾ കുറഞ്ഞു നിൽക്കും. പ്രധാനപ്പെട്ട ചില കാര്യങ്ങൾ മാറ്റിവെയ്ക്കേണ്ടിവരും. വിവാഹ ആലോചനകളിൽ പുരോഗതി.

മിഥുനക്കൂറ് ( മകയിരം 1/2, തിരുവാതിര, പുണർതം 3/4)

ഗുണദോഷ സമ്മിശ്രമായ മാസമാണ്. ആഗ്രഹങ്ങൾ നിറവേറും. രോഗദുരിതത്തിൽ ശമനം. ബന്ധുജനങ്ങളിൽ നിന്നുള്ള സഹായം ലഭിക്കും.

കർക്കടകക്കൂറ് (പുണർതം 1/4 , പൂയം , ആയില്യം)

ഗുണഫലങ്ങൾ അനുഭവത്തിൽ വരുന്ന മാസമാണ്. പണമിടപാടുകളിൽ നേട്ടം. ബന്ധു ഗുണമനുഭവിക്കും. യാത്രകൾ വേണ്ടിവരും.

ചിങ്ങക്കൂറ് (മകം , പൂരം , ഉത്രം 1/4 )

അനുകൂല ഫലങ്ങൾ നിലനിൽക്കുന്ന മാസമാണ്. ധനപരമായി അനുകൂലം. സുഹൃത്തുക്കളുമായി ഒത്തുചേരൽ. തൊഴിൽപരമായ നേട്ടം.

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2):

ഗുണദോഷസമ്മിശ്രമായ മാസമാണ്. സ്വത്തു സംബന്ധമായ തർക്കത്തിൽ തീരുമാനം. വിദേശത്തുനിന്ന് നാട്ടിൽ തിരിച്ചെത്തും.

തുലാക്കൂറ് (ചിത്തിര 1/2 , ചോതി, വിശാഖം 3/4 )

മുടങ്ങിയ പ്രവർത്തനങ്ങൾ പുനരാരംഭിക്കും. ബന്ധുഗുണം വർധിക്കും. കുടുംബസമേതയാത്രകൾ നടത്തും. ഭൂമി വിൽപ്പന വഴി സാമ്പത്തിക ലാഭം.

വൃശ്ചികക്കൂറ് (വിശാഖം1/4, അനിഴം, തൃക്കേട്ട)

ആരോഗ്യസ്ഥിതി മെച്ചപ്പെടും. ഗൃഹനിർമ്മാണത്തിനായി പണം മുടക്കേണ്ടിവരും. ഉറ്റ സുഹൃത്തിന്റെ ഇടപെടൽ മൂലം അപകടങ്ങളിൽ നിന്നു രക്ഷ നേടും.

ധനുക്കൂറ് (മൂലം , പൂരാടം, ഉത്രാടം 1/4):

ശാരീരികമോ മാനസികമോ ആയ തടങ്കൽ അനുഭവിക്കും. പണമിടപാടുകളിൽ കൃത്യത പുലർത്തുവാൻ കഴിയാതെ വരും.

മകരക്കൂറ് ( ഉത്രാടം 3/4 ,തിരുവോണം , അവിട്ടം 1/2)

ബിസിനസ്സിൽ പണച്ചെലവ് അധികരിക്കും. ദമ്പതികൾ തമ്മിൽ നിലനിന്നിരുന്ന ഭിന്നത അവസാനിക്കും. തൊഴിൽരംഗത്തുനിന്ന് അവധിയെടുക്കും.

കുംഭക്കൂറ് (അവിട്ടം 1/2 , ചതയം , പൂരുരുട്ടാതി 3/4 ):

ശാരീരികമോ മാനസികമോ ആയ വിഷമതകൾ. പണമിടപാടുകളിൽ കൃത്യത പുലർത്തുവാൻ കഴിയാതെ വരും.

മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി)

ഗുണദോഷ സമ്മിശ്രമായ കാലമാണ്. സാമ്പത്തികമായ വിഷമതകൾ നേരിടും. സന്താനഗുണമനുഭവിക്കും. ആരോഗ്യപരമായി ഉന്മേഷം. തൊഴിൽരംഗം പുഷ്ടിപ്പെടും.