ജന്മാന്തര പാപപരിഹാരമായി തിരുവില്വാമല ക്ഷേത്രദർശനം

6f87i6nmgm2g1c2j55tsc9m434-list usk07301cvkck6q3v7upqkt77-list amarvmjlb0kst36bbvge8446g

തൃശ്ശൂർ ജില്ലയിൽ തിരുവില്വാമലയിലാണ്  വില്വാദ്രിനാഥക്ഷേത്രം.

രണ്ട് ശ്രീകോവിലുകളിലായി ശ്രീരാമൻ പടിഞ്ഞാട്ടും ലക്ഷ്മണൻ കിഴക്കോട്ടും ദർശനമായി ചതുർബാഹു വിഗ്രഹങ്ങളായാണ് പ്രതിഷ്ഠകൾ.

മധ്യകേരളത്തിലെ ഉത്സവങ്ങൾക്ക് തുടക്കം കുറിക്കുന്ന ഇവിടത്തെ നിറമാല മഹോത്സവം കന്നിമാസത്തിലാണ്. കുംഭമാസത്തിലെ ഏകാദശി മഹോത്സവം 10 ദിവസം നീണ്ടു നിൽക്കുന്നതാണ്.

പാൽപ്പായസം,നെയ്പായസം,ഒറ്റയപ്പം,അട തുടങ്ങിയവയാണ് നിവേദ്യങ്ങൾ. ദിവസ പൂജ, ജന്മനക്ഷത്രപൂജ, സ്പെഷ്യൽ ചന്ദനം ചാർത്ത് തുടങ്ങി വിശേഷ വഴിപാടുകളും ഉണ്ട് .

ക്ഷേത്രത്തിൽ നിന്ന് രണ്ട് കിലോമീറ്റർ തെക്കു കിഴക്കുമാറി ഭൂതമലയിലാണ് പുനർജ്ജനി ഗുഹ. ഗുഹ നൂണ്ട് കടക്കുന്നത് ഓരോ ജന്മത്തിലെ പാപങ്ങളിൽ നിന്നും മുക്തി നൽകുമെന്നാണ് വിശ്വാസം.

ഇവിടെ ദിവസവും പോകാം. എന്നാൽ വൃശ്ചികത്തിലെ ഗുരുവായൂർ ഏകാദശിക്കാണ് ഇതിനകത്ത് കൂടി നൂഴുന്നത് .

കുത്താമ്പുള്ളി നെയ്ത്തു ഗ്രാമം ഇവിടെ നിന്ന് 3 കിലോമീറ്റർ ദൂരെയാണ്.

Web Stories

For More Webstories Visit:

manoramaonline.com/web-stories/astrology.html
Read Article