2022 നവംബറിലെ ദോഷപരിഹാരങ്ങൾ

content-mm-mo-web-stories content-mm-mo-web-stories-astrology-2022 dosha-remedy-in-november-2022 1njejo9l0g4ahtljr3jvnnjg05 content-mm-mo-web-stories-astrology 28ka6nqg1g71g31f9a2e28o0s0

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക 1/4)

വ്യാഴാഴ്ച ദിവസം വിഷ്ണു ക്ഷേത്രത്തിൽ പാൽ പായസ നിവേദ്യം , ശിവക്ഷേത്രത്തിൽ രുദ്രാഭിഷേകം എന്നിവ സമർപ്പിക്കുക.

ഇടവക്കൂറ് (കാർത്തിക 3/4, രോഹിണി, മകയിരം 1/2)

നാഗത്തിന് അഭിഷേകം, സുബ്രഹ്മണ്യ സ്വാമിക്ക് ഭസ്മാർച്ചന എന്നിവ സമർപ്പിക്കുക.

മിഥുനക്കൂറ് ( മകയിരം 1/2, തിരുവാതിര, പുണർതം 3/4)

മഹാവിഷ്ണുവിന് തുളസിമാല, ശനിയാഴ്ച ശാസ്താ ക്ഷേത്രങ്ങളിൽ നീരാജനം, ഭദ്രകാളി ക്ഷേത്രത്തിൽ രക്തപുഷ്പാഞ്ജലി, കടുംപായസം എന്നിവ സമർപ്പിക്കുക.

കർക്കടകക്കൂറ് (പുണർതം 1/4 , പൂയം , ആയില്യം)

ശനിയാഴ്ച നീരാജനം നടത്തി ശനിസ്തോത്രം ജപിക്കണം. നാഗങ്ങൾക്ക് നൂറും പാലും, ഗണപതിക്ക് മോദകം എന്നിവ സമർപ്പിക്കുക.

ചിങ്ങക്കൂറ് (മകം , പൂരം , ഉത്രം 1/4 )

വിഷ്ണുവിങ്കൽ സഹസ്രനാമ പുഷ്പാഞ്ജലി, ലക്ഷ്മീ നാരായണ പൂജ ദുർഗ്ഗാ ക്ഷേത്രത്തിൽ ചെത്തിപ്പൂമാല എന്നിവ സമർപ്പിക്കുക.

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2):

ഗണപതിക്ക് മുക്കുറ്റിപുഷ്പാഞ്ജലി, നാഗങ്ങൾക്ക് അഭിഷേകം എന്നിവ സമർപ്പിക്കുക.

തുലാക്കൂറ് (ചിത്തിര 1/2 , ചോതി, വിശാഖം 3/4 )

വിഷ്ണു ക്ഷേത്രത്തിൽ വിഷ്ണുപൂജ, ശാസ്താവിന് നെയ്യഭിഷേകം എന്നിവ സമർപ്പിക്കുക.

വൃശ്ചികക്കൂറ് (വിശാഖം1/4, അനിഴം, തൃക്കേട്ട)

ഗണപതി ഹോമം, ശിവ ക്ഷേത്രത്തിൽ രുദ്രാഭിഷേകം എന്നിവ സമർപ്പിക്കുക.

ധനുക്കൂറ് (മൂലം , പൂരാടം, ഉത്രാടം 1/4):

മഹാവിഷ്ണുവിന് പാൽപായസം, സർപ്പദൈവങ്ങൾക്ക് നെയ്യ് വിളക്ക് , ശാസ്താവിന് നീരാജനം, നെയ്യ് വിളക്ക് എന്നിവ സമർപ്പിക്കുക.

മകരക്കൂറ് ( ഉത്രാടം 3/4 ,തിരുവോണം , അവിട്ടം 1/2)

ഗണപതി ഭഗവാന് വെള്ളിയാഴ്ച ദിവസം തേങ്ങാ ഉടയ്ക്കുക. മഹാവിഷ്ണുവിന് ഭാഗ്യസൂക്ത പുഷ്പാഞ്ജലി സമർപ്പിക്കുക.

കുംഭക്കൂറ് (അവിട്ടം 1/2 , ചതയം , പൂരുരുട്ടാതി 3/4 ):

ഹനുമാൻ സ്വാമിക്ക് വെറ്റിലമാല , അർച്ചന, ശാസ്താവിന് നീരാജനം, ഭസ്മാർച്ചന എന്നിവ സമർപ്പിക്കുക.

മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി)

ഗണപതിക്ക് ഭാഗ്യസൂക്താർച്ചന , കറുകമാല മഹാവിഷ്ണുവിന് പാൽപ്പായസം നെയ് വിളക്ക് എന്നിവ സമർപ്പിക്കുക.