നിഗൂഢതകൾ നിറഞ്ഞ പുരി ജഗന്നാഥക്ഷേത്രം

6f87i6nmgm2g1c2j55tsc9m434-list 7as7iifb858481iqb8q9vr4krs usk07301cvkck6q3v7upqkt77-list

ഭാരതത്തിലെ പ്രധാനമായ വൈഷ്‌ണവ ക്ഷേത്രങ്ങളിൽ ഒന്നാണ് രഥോത്സവം പ്രസിദ്ധ പുരി ജഗന്നാഥക്ഷേത്രം

ഭഗവാൻ കൃഷ്ണന്റെ ഗോകുലത്തിൽ നിന്ന് മഥുരയിലേക്കുള്ള യാത്രയെ ഓർമ്മിപ്പിക്കുന്ന ചടങ്ങായ ഈ ക്ഷേത്രത്തിലെ രഥോത്സവം പ്രസിദ്ധമാണ്.

12–ാം നൂറ്റാണ്ടിൽ നിർമിച്ചതാണു ജഗന്നാഥക്ഷേത്രം.

ജഗന്നാഥനാണു ഈ ക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠ. അടുത്തായി സഹോദരനായ ബാലരാമൻെറയും സഹോദരിയായ സുഭദ്രയുടെയും പ്രതിഷ്ഠയുണ്ട്.

ഈ ക്ഷേത്രത്തിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും വൈവിധ്യം നിറഞ്ഞതാണ്. നിഗൂഢതകൾ നിറഞ്ഞ ക്ഷേത്രമെന്ന് വിശേഷിപ്പിക്കുന്നതിൽ ഒരു പാട് കാരണങ്ങൾ ഉണ്ട് .

ക്ഷേത്രഗോപുരത്തിന് മുകളിലായി സ്ഥാപിച്ചിരിക്കുന്ന കൊടി കാറ്റിന് എതിർദിശയിലാണ് പറക്കുന്നത്. ഇതിന് ശാസ്ത്രീയ വിശദീകരണം നൽകാൻ ഇതുവരെയും സാധിച്ചിട്ടില്ല.

നിത്യേന വൈകുന്നേരം 4 മണിയോടുകൂടി പ്രത്യേക പരിശീലനം ലഭിച്ച 2 ഭക്തർ കൊടിക്കൂറയുമായി ക്ഷേത്രഗോപുരത്തിനു മുകളിൽ കയറിയാണ് കൊടി മാറ്റുന്നത്.

നഗരത്തിന്റെ ഏതു ദിശയിൽ‍ നിന്നു നോക്കിയാലും ഒരേ രീതിയിൽ കാണുവാ‍ൻ സാധിക്കുന്ന സുദർശന ചക്രത്തിന്റെ മുകളിലായാണ് ഈ കൊടിക്കൂറ വരുന്നത്.

കടുത്ത വെയിലും ക്ഷേത്രഗോപുരത്തിന്റെ നിഴൽ ഭൂമിയിൽ പതിക്കില്ല. കൂടാതെ ക്ഷേത്രഗോപുരത്തിനു മുകളിലൂടെ ഒരു പക്ഷി പോലും പറക്കാറില്ല എന്ന പ്രത്യേകതയും ഉണ്ട് .

ഈ ക്ഷേത്രത്തിൽ പ്രസാദം തയാറാക്കുന്നത്തിനു ഒരുപാട് പ്രത്യേകതകൾ ഉണ്ട്. എന്നും ഒരേ അളവിൽ ആണ് ഭക്ഷണം തയ്യാറാക്കുക. അത് തികയാതെ വരികയോ മിച്ചം വരികയോ ഇല്ല എന്ന പ്രത്യേകതയും ഉണ്ട്.

കടൽ തീരത്തോട് ചേർന്നാണ് ക്ഷേത്രം എങ്കിലും തിര ഇരമ്പം ക്ഷത്രത്തിനുള്ളിൽ നിന്നാൽ കേൾക്കില്ല. ക്ഷേത്ര കവാടത്തിൽ നിന്നും ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ കടലിരമ്പം ഇല്ലാതാകുന്നതായി അനുഭവപ്പെടും.

Web Stories

For More Webstories Visit:

manoramaonline.com/web-stories/astrology.html
Read Article