ഡിസംബർ മാസഫലം ഒറ്റനോട്ടത്തിൽ

2n70lehcllfsfv0c7br22mt0dk content-mm-mo-web-stories content-mm-mo-web-stories-astrology-2022 6iej895ltdghb1e3a4sqtueu2v monthly-prediction-in-december-2022-by-p-b-rajesh content-mm-mo-web-stories-astrology

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക 1/4)

വ്യക്തിപരവും സാമ്പത്തികവുമായ മെച്ചത്തിനുള്ള പദ്ധതികൾക്ക് തടസമുണ്ടാകാം. ആരോഗ്യം തൃപ്തികരമാകും.

ഇടവക്കൂറ് (കാർത്തിക 3/4, രോഹിണി, മകയിരം 1/2)

വിജയം കൈവരിക്കുന്നതിനായി ഉന്മേഷത്തോടെ പ്രവര്‍ത്തിക്കും. പുതിയ സൗഹൃദങ്ങൾ സ്ഥാപിക്കും. അവിവാഹിതരുടെ വിവാഹം നിശ്ചയിക്കും.

മിഥുനക്കൂറ് ( മകയിരം 1/2, തിരുവാതിര, പുണർതം 3/4)

മുടങ്ങിക്കിടന്ന കാര്യങ്ങള്‍ തുടർന്ന് കൊണ്ട് പോകാൻ കഴിയും. ഉദ്യോഗാർഥികൾക്ക് തൊഴിൽ നേടാൻ അനുയോജ്യമായ സമയമാണ്.

കർക്കടകക്കൂറ് (പുണർതം 1/4 , പൂയം , ആയില്യം)

സ്ഥാനക്കയറ്റം ലഭിക്കാനും സാമ്പത്തിക നേട്ടത്തിനും സാധ്യതയുണ്ട്. വിചാരിച്ച പലതും ചെയ്യാൻ സാധിക്കുന്നത് സന്തോഷം നല്‍കാം.

ചിങ്ങക്കൂറ് (മകം , പൂരം , ഉത്രം 1/4 )

പ്രധാനപ്പെട്ട പല തീരുമാനങ്ങളും എടുക്കേണ്ടി വരും. പുതിയ ജോലി ലഭിക്കും. കുട്ടികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാൻ സാധിക്കും.

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2):

തിരക്കുകള്‍ക്കിടയിലും കുടും ബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി സമയം നീക്കി വയ്ക്കാൻ ശ്രമിക്കുക. ഉന്മേഷവും സമാധാനവുമുള്ള മാസമാണിത്.

തുലാക്കൂറ് (ചിത്തിര 1/2 , ചോതി, വിശാഖം 3/4 )

കുടുംബ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സാധിക്കും. പുതിയ ജോലിയിൽ പ്രവേശിക്കാൻ കഴിയും. സർക്കാർ ജീവനക്കാർക്ക് സ്ഥാന കയറ്റം ലഭിക്കാൻ ഇടയുണ്ട്.

വൃശ്ചികക്കൂറ് (വിശാഖം1/4, അനിഴം, തൃക്കേട്ട)

പൊതുവെ സമയം അനുകൂലമാണ്. ദാമ്പത്യ ജീവിതം സന്തോഷം നിറഞ്ഞതാകും. വരുമാനം മെച്ചപ്പെടും. ഉദര രോഗങ്ങൾ പിടിപെടാൻ സാധ്യതയുണ്ട്.

ധനുക്കൂറ് (മൂലം , പൂരാടം, ഉത്രാടം 1/4):

ഗുണകരമായ സമയമാണ്. മടി ഒഴിവാക്കി സമര്‍പ്പണത്തോടെ ജോലി ചെയ്യുക. പുതിയ അവസരങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നു. വരുമാനം വര്‍ധിക്കാം.

മകരക്കൂറ് ( ഉത്രാടം 3/4 ,തിരുവോണം , അവിട്ടം 1/2)

ഭാവിയിൽ ഗുണകരമായി വരുന്ന ചില ബന്ധങ്ങൾ സ്ഥാപിക്കാൻ കഴിയും. മൽസര പരീക്ഷയിൽ ഉന്നതവിജയം നേടും. സർക്കാരിൽ നിന്നും ചില ആനുകൂല്യങ്ങൾ ലഭിക്കും.

കുംഭക്കൂറ് (അവിട്ടം 1/2 , ചതയം , പൂരുരുട്ടാതി 3/4 ):

കുട്ടികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കും. സ്വന്തം പങ്കാളിയിലുള്ള വിശ്വാസം വര്‍ധിക്കും. ബിസിനസില്‍ പുരോഗതി ഉണ്ടാകും.

മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി)

പഴയ ഒരു സുഹൃത്തിനെ കണ്ടു മുട്ടുന്നത് ഗുണകരമാകും. കുട്ടികളില്‍ നിന്നുള്ള ശുഭവാര്‍ത്തകള്‍ മനസിന് സന്തോഷം നല്‍കും. സഹപ്രവർത്തകരുടെ പ്രശംസ നേടും.