2023 പുതുവർഷഫലം ഒറ്റനോട്ടത്തിൽ

is9r75rtjst8vcr12kda0b4aq content-mm-mo-web-stories content-mm-mo-web-stories-astrology-2022 4q136sn5km1a24q5v2l7fbteug content-mm-mo-web-stories-astrology new-year-prediction-2023-by-p-b-rajesh

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക 1/4)

കഴിഞ്ഞ വർഷത്തേക്കാൾ മികച്ച കാലമാണിത്. ആദ്യപാദത്തിൽ തന്നെ തൊഴിൽ രംഗത്തെ ബുദ്ധിമുട്ടുകൾ ഒഴിവാകും. വരുമാനം വർധിക്കും.

ഇടവക്കൂറ് (കാർത്തിക 3/4, രോഹിണി, മകയിരം 1/2)

പല കാര്യങ്ങളും ആഗ്രഹിക്കുന്ന പോലെ ചെയ്തു തീർക്കാൻ സാധിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. മക്കളുടെ നേട്ടത്തിൽ അഭിമാനിക്കാൻ സാധിക്കും.

മിഥുനക്കൂറ് ( മകയിരം 1/2, തിരുവാതിര, പുണർതം 3/4)

വർഷത്തിന്റെ ആരംഭം 2022 പോലെ ആണ്. എന്നാൽ രണ്ടാം പാദത്തിൽ വരുമാനം വർധിക്കും. പല ആഗ്രഹങ്ങളും സഫലമാകും.

കർക്കടകക്കൂറ് (പുണർതം 1/4 , പൂയം , ആയില്യം)

വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവർക്ക് ആഗ്രഹം നിറവേറും. ഭാഗ്യം കൊണ്ട് പല നേട്ടങ്ങളും ഉണ്ടാകുന്ന കാലമാണ്. ധനസ്ഥിതി മെച്ചപ്പെടും.

ചിങ്ങക്കൂറ് (മകം , പൂരം , ഉത്രം 1/4 )

വർഷത്തിന്റെ ആദ്യപാദം ദൈവാധീനം കുറഞ്ഞ കാലമായിരിക്കും. പല കാര്യങ്ങൾക്കും അവിചാരിതമായ തടസ്സങ്ങൾ ഉണ്ടാവും.

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2):

അവിവാഹിതരുടെ വിവാഹം നടക്കും. പല കാര്യങ്ങളും ആഗ്രഹിക്കുന്ന പോലെ നടക്കും. കുടുംബജീവിതം സന്തോഷകരമാണ്.

തുലാക്കൂറ് (ചിത്തിര 1/2 , ചോതി, വിശാഖം 3/4 )

ദീർഘകാലമായി അലട്ടികൊണ്ടിരുന്ന പല പ്രശ്നങ്ങൾക്കും അവസാനം ഉണ്ടാകും. വർഷത്തിന്റെ ആദ്യപാദം അത്ര മെച്ചമല്ല.

വൃശ്ചികക്കൂറ് (വിശാഖം1/4, അനിഴം, തൃക്കേട്ട)

ഗുണദോഷ സമ്മിശ്രമായിട്ടുള്ള വർഷം ആണിത്. സ്ഥാനക്കയറ്റം ലഭിക്കാൻ ഇടയുണ്ട്. തീർഥയാത്രയിൽ പങ്കെടുക്കും.

ധനുക്കൂറ് (മൂലം , പൂരാടം, ഉത്രാടം 1/4):

ദീർഘകാലമായി അലട്ടിക്കൊണ്ടിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകും.സ്ഥാനക്കയറ്റവും സാമ്പത്തിക നേട്ടവും പ്രതീക്ഷിക്കാം.

മകരക്കൂറ് ( ഉത്രാടം 3/4 ,തിരുവോണം , അവിട്ടം 1/2)

2022 പോലെ തന്നെ ആയിരിക്കും ഈ വർഷത്തിന്റെ ആദ്യ പാദം. പുതിയ വാഹനത്തിന് യോഗം തെളിയും. കുടുംബജീവിതം സന്തോഷകരമാകും.

കുംഭക്കൂറ് (അവിട്ടം 1/2 , ചതയം , പൂരുരുട്ടാതി 3/4 ):

ഈ വർഷം ആരംഭം പൊതുവേ നല്ലതാണ്. വിദ്യാർഥികൾക്ക് പരീക്ഷയിൽ ഉന്നത വിജയം നേടാനാകും. ഉപരിപഠനത്തിന് ആഗ്രഹിക്കുന്നവർക്ക് അതിനുള്ള അവസരങ്ങൾ ലഭിക്കും.

മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി)

നഷ്ടപ്പെട്ട ചില സാധനങ്ങൾ തിരിച്ചു കിട്ടുന്ന വർഷമാണിത്. ബിസിനസ് ലാഭകരമാകും. അംഗീകാരങ്ങളും ബഹുമതികളും നേടാനാകും.