സമ്പൂർണ വാരഫലം (ഫെബ്രുവരി 12 - 18)

weekly-prediction-by-raveendran-kalarikkal-february-12-to-18 content-mm-mo-web-stories content-mm-mo-web-stories-astrology-2023 3cpvokdniohdcvqvttvkjt6mfe content-mm-mo-web-stories-astrology 1g66fo698g3njio93g5ngcakap

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക 1/4)

മകരമാസം അവസാനിച്ച് കുംഭമാസം ആരംഭിക്കുന്ന ഈയാഴ്ച മേടക്കൂറുകാർക്ക് പൊതുവേ ഗുണദോഷമിശ്രമായ ഫലങ്ങളാണ് അനുഭവപ്പെടുക.

ഇടവക്കൂറ് (കാർത്തിക 3/4, രോഹിണി, മകയിരം 1/2)

ഇടവക്കൂറുകാർക്ക് ആഴ്ചയുടെ ആദ്യപകുതിയിൽ നല്ല അനുഭവങ്ങൾ ഉണ്ടാകും. ബുധനാഴ്ച മുതൽ ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം.

മിഥുനക്കൂറ് ( മകയിരം 1/2, തിരുവാതിര, പുണർതം 3/4)

മിഥുനക്കൂറുകാർക്ക് അഷ്ടമശനി ദോഷകാലം തീർന്നതിനാൽ വലിയ പ്രതിസന്ധികളില്ലാതെ കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ കഴിയും.

കർക്കടകക്കൂറ് (പുണർതം 1/4 , പൂയം , ആയില്യം)

കർക്കടകക്കൂറുകാർക്ക് ഈയാഴ്ച പൊതുവേ ഗുണദോഷമിശ്രമായ ഫലങ്ങൾ പ്രതീക്ഷിക്കാം. ജോലിരംഗത്തും കുടുംബത്തിലും സ്വസ്ഥത വീണ്ടെടുക്കാൻ കഴിയും.

ചിങ്ങക്കൂറ് (മകം , പൂരം , ഉത്രം 1/4 )

ചിങ്ങക്കൂറുകാർക്ക് ആഴ്ചയുടെ ആദ്യപകുതിയിൽ നല്ല ഫലങ്ങൾ അനുഭവപ്പെടും. ബുധനാഴ്ച മുതൽ ജോലികാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം.

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2):

കന്നിക്കൂറുകാർക്ക് ദൈവാനുഗ്രഹത്താൽ തടസ്സങ്ങളെയെല്ലാം മറികടക്കാൻ കഴിയും. ജോലിരംഗത്തു കൂടുതൽ അംഗീകാരം നേടിയെടുക്കാനും കഴിയും.

തുലാക്കൂറ് (ചിത്തിര 1/2 , ചോതി, വിശാഖം 3/4 )

തുലാക്കൂറുകാർക്ക് കണ്ടകശനി ദോഷകാലം തീർന്നതിനാൽ ഈയാഴ്ച കാര്യങ്ങൾ കുറെയേറെ അനുകൂലമാകും.

വൃശ്ചികക്കൂറ് (വിശാഖം1/4, അനിഴം, തൃക്കേട്ട)

വൃശ്ചികക്കൂറുകാർക്കു കണ്ടകശനി ആരംഭിച്ചിട്ടുള്ളതിനാൽ ഈയാഴ്ച ജോലികാര്യങ്ങളിൽ അൽപം കാലതാമസം നേരിടും. എങ്കിലും പൊതുവേ അനുകൂലമായ ഫലങ്ങളാണ് അനുഭവപ്പെടുക.

ധനുക്കൂറ് (മൂലം , പൂരാടം, ഉത്രാടം 1/4):

ധനുക്കൂറുകാർക്ക് ഈയാഴ്ച കുടുംബകാര്യങ്ങളിലും ജോലിരംഗത്തും അനുകൂലമായ ഫലങ്ങളാണ് അനുഭവപ്പെടുക. ദൈവാനുഗ്രഹമുള്ളതിനാൽ കാര്യങ്ങൾ വിചാരിച്ചതു പോലെ നടക്കും.

മകരക്കൂറ് ( ഉത്രാടം 3/4 ,തിരുവോണം , അവിട്ടം 1/2)

ഈയാഴ്ച മകരക്കൂറുകാർക്ക് കാര്യങ്ങൾ കുറെയേറെ അനുകൂലമാകും. ജോലിരംഗത്തു ഗുണഫലങ്ങൾ കൂടുതൽ പ്രതീക്ഷിക്കാം.

കുംഭക്കൂറ് (അവിട്ടം 1/2 , ചതയം , പൂരുരുട്ടാതി 3/4 ):

ജന്മശനി തുടങ്ങിയിട്ടുള്ളതിനാൽ കുംഭക്കൂറുകാർക്ക് ഈയാഴ്ച ജോലികാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം. വലിയ പ്രതിസന്ധികളൊന്നും ഉണ്ടാകില്ല.

മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി)

മീനക്കൂറുകാർക്ക് ഏഴരശനി തുടങ്ങിയിട്ടുള്ളതിനാൽ കാര്യങ്ങൾക്കെല്ലാം ചെറിയ തോതിൽ മന്ദത അനുഭവപ്പെടും.