ശിവരാത്രി ദിനത്തിൽ സമർപ്പിക്കേണ്ട വഴിപാടുകൾ

content-mm-mo-web-stories r6fcdhndf1q8mivutlkguv5vq content-mm-mo-web-stories-astrology-2023 most-powerful-offering-in-shivarathri-day 5cbhfcso7ageifdhuf21iljiku content-mm-mo-web-stories-astrology

ശിവരാത്രി ദിനത്തിൽ സമർപ്പിക്കുന്ന വഴിപാടുകൾ അതീവഫലദായകമാണ്

കൂവളത്തില സമർപ്പണമാണ് ഏറ്റവും പ്രധാനം . ശിവരാത്രിയുടെ അന്ന് കൂവളത്തില പറിക്കരുത് . തലേന്ന് പറിച്ചു വച്ച് വെള്ളം തളിച്ച് വച്ചശേഷം ഭഗവാന് സമർപ്പിക്കാവുന്നതാണ്.

ഭഗവാന് കൂവളമാല സമർപ്പിക്കുന്നതും കൂവളത്തില കൊണ്ട് അർച്ചന എന്നിവ നടത്തുന്നതും അതീവ വിശിഷ്ടമാണ്.

പിൻവിളക്ക് , ജലധാര എന്നിവയും സമർപ്പിക്കാവുന്നതാണ്.

ആയുർദോഷമുള്ളവർ മൃത്യുഞ്ജയ പുഷ്‌പാഞ്‌ജലി കഴിപ്പിക്കുക.

ദാമ്പത്യദുരിതദോഷങ്ങൾ അനുഭവിക്കുന്നവർ ഉമാമഹേശ്വര പൂജയോ ഐക്യമത്യസൂക്ത അർച്ചനയോ നടത്തുക .

സ്വയംവര പുഷ്‌പാഞ്‌ജലി സമർപ്പിക്കുന്നത് വിവാഹതടസ്സം നീങ്ങാൻ സഹായകമാണ്.

വിദ്യാപുരോഗതിക്കായി ദക്ഷിണാമൂർത്തി മന്ത്ര അർച്ചന സമർപ്പിക്കുന്നതും ഉത്തമം.