കിടങ്ങൂർ സുബ്രഹ്മണ്യസ്വാമീ ക്ഷേത്രത്തിലെ ആറാട്ട് ഭക്തിസാന്ദ്രമായി.
പത്തുദിവസത്തെ ഉത്സവത്തിനു കൊടിയിറക്കത്തോടെ സമാപനമായി.
ദേവന്റെ പിതൃസ്ഥാനമുള്ള ചെമ്പിളാവ് പൊൻകുന്നത്തു ശിവക്ഷേത്രത്തിലേക്കായിരുന്നു ആറാട്ട് എഴുന്നെള്ളത്ത്.
പോലീസിന്റെ അഭിവാദ്യം സ്വീകരിച്ചു സേനയുടെ അകമ്പടിയോടെയായിരുന്നു ദേവസേനാപതിയുടെ ആറാട്ടു ഘോഷയാത്ര.
ആറാട്ടു എഴുന്നെള്ളത്തിൽ ആയിരക്കണക്കിന് ഭക്തർ പങ്കെടുത്തു.