കുംഭമാസം അവസാനിച്ച് മീനമാസം ആരംഭിക്കുന്ന ഈയാഴ്ച മേടക്കൂറുകാർക്ക് പൊതുവേ ഗുണദോഷമിശ്രമായ ഫലങ്ങളാണ് അനുഭവപ്പെടുക.
ആഴ്ചയുടെ ആദ്യപകുതിയിൽ നല്ല അനുഭവങ്ങൾ ഉണ്ടാകും. ബുധനാഴ്ച മുതൽ ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം.
അഷ്ടമശനി ദോഷകാലം തീർന്നതിനാൽ വലിയ പ്രതിസന്ധികളില്ലാതെ കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ കഴിയും.
ഈയാഴ്ച പൊതുവേ ഗുണദോഷമിശ്രമായ ഫലങ്ങൾ പ്രതീക്ഷിക്കാം. ജോലിരംഗത്തും കുടുംബത്തിലും സ്വസ്ഥത വീണ്ടെടുക്കാൻ കഴിയും.
ആഴ്ചയുടെ ആദ്യപകുതിയിൽ നല്ല ഫലങ്ങൾ അനുഭവപ്പെടും. ബുധനാഴ്ച മുതൽ ജോലികാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം.
ദൈവാനുഗ്രഹത്താൽ തടസ്സങ്ങളെയെല്ലാം മറികടക്കാൻ കഴിയും. ജോലിരംഗത്തു കൂടുതൽ അംഗീകാരം നേടിയെടുക്കാനും കഴിയും.
വ്യാഴം പ്രതികൂല ഭാവത്തിൽ തുടരുന്നതിനാൽ ചില സന്ദർഭങ്ങളിൽ ദൈവാനുഗ്രഹം വേണ്ടത്ര അനുഭവപ്പെടുന്നില്ല എന്നു തോന്നും.
കണ്ടകശനി ആരംഭിച്ചിട്ടുള്ളതിനാൽ ഈയാഴ്ച ജോലികാര്യങ്ങളിൽ അൽപം കാലതാമസം നേരിടും. എങ്കിലും പൊതുവേ അനുകൂലമായ ഫലങ്ങളാണ് അനുഭവപ്പെടുക.
ഈയാഴ്ച കുടുംബകാര്യങ്ങളിലും ജോലിരംഗത്തും അനുകൂലമായ ഫലങ്ങളാണ് അനുഭവപ്പെടുക. ദൈവാനുഗ്രഹമുള്ളതിനാൽ കാര്യങ്ങൾ വിചാരിച്ചതു പോലെ നടക്കും.
ഈയാഴ്ച മകരക്കൂറുകാർക്ക് കാര്യങ്ങൾ കുറെയേറെ അനുകൂലമാകും.ജോലിരംഗത്തു ഗുണഫലങ്ങൾ കൂടുതൽ പ്രതീക്ഷിക്കാം.
ജന്മശനി തുടങ്ങിയിട്ടുള്ളതിനാൽ കുംഭക്കൂറുകാർക്ക് ഈയാഴ്ച ജോലികാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം. വലിയ പ്രതിസന്ധികളൊന്നും ഉണ്ടാകില്ല.
ഏഴരശനി തുടങ്ങിയിട്ടുള്ളതിനാൽ കാര്യങ്ങൾക്കെല്ലാം ചെറിയ തോതിൽ മന്ദത അനുഭവപ്പെടും. ഏറ്റെടുത്ത കാര്യങ്ങൾ പൂർത്തിയാക്കാൻ കൂടുതൽ സമയമെടുക്കും.