സമ്പൂർണ വാരഫലം | Weekly Prediction April 09-15

content-mm-mo-web-stories content-mm-mo-web-stories-astrology-2023 64h29122b5lkvnkb4qnfvup6g6 weekly-star-prediction-by-raveendran-kalarikkal-april-09-to-15 68j46om0eqlnaoh0h3v26oqrsn content-mm-mo-web-stories-astrology

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക 1/4)

പൊതുവേ ഗുണദോഷമിശ്രമായ ഫലങ്ങളാണ് അനുഭവപ്പെടുക. വ്യാഴം അനിഷ്ടഭാവത്തിൽ തുടരുന്നതിനാൽ ചില ദിവസങ്ങളിൽ വേണ്ടത്ര ദൈവാനുഗ്രഹം കിട്ടുന്നില്ല എന്ന് തോന്നും

ഇടവക്കൂറ് (കാർത്തിക 3/4, രോഹിണി, മകയിരം 1/2)

ആഴ്ചയുടെ ആദ്യപകുതിയിൽ നല്ല അനുഭവങ്ങൾ ഉണ്ടാകും. വെള്ളിയാഴ്ച മുതൽ ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം.

മിഥുനക്കൂറ് ( മകയിരം 1/2, തിരുവാതിര, പുണർതം 3/4)

വലിയ പ്രതിസന്ധികളില്ലാതെ കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ കഴിയും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും നിലനിർത്താൻ സാധിക്കും.

കർക്കടകക്കൂറ് (പുണർതം 1/4 , പൂയം , ആയില്യം)

ഈയാഴ്ച പൊതുവേ ഗുണദോഷമിശ്രമായ ഫലങ്ങൾ പ്രതീക്ഷിക്കാം. ജോലിരംഗത്തും കുടുംബത്തിലും സ്വസ്ഥത വീണ്ടെടുക്കാൻ കഴിയും.

ചിങ്ങക്കൂറ് (മകം , പൂരം , ഉത്രം 1/4 )

ആഴ്ചയുടെ ആദ്യപകുതിയിൽ നല്ല ഫലങ്ങൾ അനുഭവപ്പെടും. ബുധനാഴ്ച മുതൽ ജോലികാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം.

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2):

ദൈവാനുഗ്രഹത്താൽ തടസ്സങ്ങളെയെല്ലാം മറികടക്കാൻ കഴിയും. ജോലിരംഗത്തു കൂടുതൽ അംഗീകാരം നേടിയെടുക്കാനും കഴിയും.

തുലാക്കൂറ് (ചിത്തിര 1/2 , ചോതി, വിശാഖം 3/4 )

വ്യാഴം പ്രതികൂല ഭാവത്തിൽ തുടരുന്നതിനാൽ ചില സന്ദർഭങ്ങളിൽ ദൈവാനുഗ്രഹം വേണ്ടത്ര അനുഭവപ്പെടുന്നില്ല എന്നു തോന്നും. പ്രാർഥനകളിലൂടെ പ്രതിസന്ധികളെ മറികടക്കാൻ കഴിയും.

വൃശ്ചികക്കൂറ് (വിശാഖം1/4, അനിഴം, തൃക്കേട്ട)

ഈയാഴ്ച ജോലികാര്യങ്ങളിൽ അൽപം കാലതാമസം നേരിടും. എങ്കിലും പൊതുവേ അനുകൂലമായ ഫലങ്ങളാണ് അനുഭവപ്പെടുക.

ധനുക്കൂറ് (മൂലം , പൂരാടം, ഉത്രാടം 1/4):

ഈയാഴ്ച കുടുംബകാര്യങ്ങളിലും ജോലിരംഗത്തും അനുകൂലമായ ഫലങ്ങളാണ് അനുഭവപ്പെടുക.ദൈവാനുഗ്രഹമുള്ളതിനാൽ കാര്യങ്ങൾ വിചാരിച്ചതു പോലെ നടക്കും.

മകരക്കൂറ് ( ഉത്രാടം 3/4 ,തിരുവോണം , അവിട്ടം 1/2)

കാര്യങ്ങൾ കുറെയേറെ അനുകൂലമാകും. ജോലിരംഗത്തു ഗുണഫലങ്ങൾ കൂടുതൽ പ്രതീക്ഷിക്കാം.

കുംഭക്കൂറ് (അവിട്ടം 1/2 , ചതയം , പൂരുരുട്ടാതി 3/4 ):

ജന്മശനി തുടങ്ങിയിട്ടുള്ളതിനാൽകുംഭക്കൂറുകാർക്ക് ഈയാഴ്ച ജോലികാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം. വലിയ പ്രതിസന്ധികളൊന്നും ഉണ്ടാകില്ല.

മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി)

ഏഴരശനി തുടരുന്നതിനാൽ കാര്യങ്ങൾക്കെല്ലാം ചെറിയ തോതിൽ മന്ദത അനുഭവപ്പെടും. ഏറ്റെടുത്ത കാര്യങ്ങൾ പൂർത്തിയാക്കാൻ കൂടുതൽ സമയമെടുക്കും.