കുജമാറ്റം 2023, സമ്പൂർണ നക്ഷത്രഫലം

content-mm-mo-web-stories content-mm-mo-web-stories-astrology-2023 svtleqc2p9fdkhdhepnb7jvkj mars-transit-prediction-by-prabha-seena 37tfr9uh6t2s4tn6gttdcj5fpf content-mm-mo-web-stories-astrology

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക 1/4)

ചൊവ്വ ഗോചരാൻ നാലിൽ നിൽക്കുന്നതിനാൽ ആരോഗ്യ കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കുക. ഭക്ഷണകാര്യങ്ങളിൽ അതീവ ശ്രദ്ധ പുലർത്തുക

ഇടവക്കൂറ് (കാർത്തിക 3/4, രോഹിണി, മകയിരം 1/2)

ചൊവ്വയുടെ മൂന്നിലെ സ്ഥിതി സാമ്പത്തിക രംഗത്ത് പുരോഗതിയും കുടുംബ ജീവിതത്തിൽ അടുക്കും ചിട്ടയും ഉണ്ടാക്കും. ഭൂമിയോ ഗൃഹമോ വാങ്ങുവാനിടവരും.

മിഥുനക്കൂറ് ( മകയിരം 1/2, തിരുവാതിര, പുണർതം 3/4)

ചൊവ്വയുടെ രണ്ടിലെ സ്ഥിതി അത്ര ശുഭമല്ല. ശത്രുശല്യം കൂടും വിഷഭീതിയുണ്ടാവാതെ സൂക്ഷിക്കണം.

കർക്കടകക്കൂറ് (പുണർതം 1/4 , പൂയം , ആയില്യം)

ജന്മരാശിയിലെ ചൊവ്വ ഗുണപ്രദമല്ല. ധനം, വാഹനം എന്നിവ ഉപയോഗിക്കുബോൾ കൂടുതൽ ശ്രദ്ധ വേണം.

ചിങ്ങക്കൂറ് (മകം , പൂരം , ഉത്രം 1/4 )

ചൊവ്വയുടെ പന്ത്രണ്ടിലെ സ്ഥിതി ധനനഷ്ടം വരുത്തുമെന്നതിനാൽ ധനപരമായ ക്രയവിക്രയം സൂക്ഷിച്ചു ചെയ്യുക.

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2):

ചൊവ്വയുടെ പതിനൊന്നിലെ സ്ഥിതി സർവവിധ ഐശ്വര്യപ്രദമാണ്. ആഗ്രഹിക്കുന്ന കാര്യങ്ങൾ നിഷ്പ്രയാസം സാധിക്കും.

തുലാക്കൂറ് (ചിത്തിര 1/2 , ചോതി, വിശാഖം 3/4 )

ചൊവ്വയുടെ പത്തിലെ സ്ഥിതി കർമസംബന്ധമായി ചില വൈഷമ്യങ്ങൾ ഉണ്ടാക്കിയേക്കാം. മേലുദ്യോഗസ്ഥരോടും സഹപ്രവർത്തകരോടും നയപരമായി പെറുമാറണം.

വൃശ്ചികക്കൂറ് (വിശാഖം1/4, അനിഴം, തൃക്കേട്ട)

ചൊവ്വയുടെ ഒമ്പതിലെ സ്ഥിതി ആരോഗ്യപരമായി ചില വൈഷമ്യങ്ങൾ ഉണ്ടാക്കും. വിലപിടിപ്പുള്ള രേഖകൾ ആഭരണം നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധിക്കണം.

ധനുക്കൂറ് (മൂലം , പൂരാടം, ഉത്രാടം 1/4):

ചൊവ്വയുടെ എട്ടിലെ സ്ഥിതി ഗുണകരമല്ല. ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തുക.

മകരക്കൂറ് ( ഉത്രാടം 3/4 ,തിരുവോണം , അവിട്ടം 1/2)

ചൊവ്വയുടെ ഏഴിലെ സ്ഥിതി ശുഭമല്ല. ദാമ്പത്യ ജീവിതത്തിൽ അഭിപ്രായ വ്യത്യാസങ്ങൾ വർദ്ധിക്കും. വിട്ടുവീഴ്ചാ മനോഭാവം കൈക്കൊള്ളണം.

കുംഭക്കൂറ് (അവിട്ടം 1/2 , ചതയം , പൂരുരുട്ടാതി 3/4 ):

ചൊവ്വയുടെ ആറിലെ സ്ഥിതി വളരെ ഗുണപ്രദമാണ്. ആത്മവിശ്വാസവും അവസരവും ഒത്തു ചേരുന്നതിനാൽ പുതിയ തൊഴിൽ മേഖലകൾ ഏറ്റെടുക്കും.

മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി)

ചൊവ്വയുടെ അഞ്ചിലെ സ്ഥിതി ഗുണമല്ല. സന്താനങ്ങളെ കൊണ്ട് ചില വൈഷമ്യങ്ങൾ ഉണ്ടായേക്കാം. എല്ലാ മേഖലകളിലും അധികച്ചെലവ് അനുഭവപ്പെടും.