സമ്പൂർണ വാരഫലം | Weekly Star Prediction June 04 to 10

https-www-manoramaonline-com-web-stories-astrology-2023 https-www-manoramaonline-com-web-stories 5aproere88l7avi1njftd6m3am https-www-manoramaonline-com-web-stories-astrology weekly-prediction-june-04-to-10 46lm6sn7ssug7sgjp6303okdco

മേടക്കൂറ് (അശ്വതിയും ഭരണിയും കാർത്തിക ആദ്യത്തെ കാൽ ഭാഗവും)

മേടക്കൂറുകാർക്ക് പൊതുവേ അനുകൂലമായ ഫലങ്ങളാണ് അനുഭവപ്പെടുക. വ്യാഴം 12-ൽ നിന്നു മാറിയതിനാൽ കാര്യങ്ങൾ നടത്തിയെടുക്കുന്നതിലെ തടസ്സം മാറിക്കിട്ടും.

ഇടവക്കൂറ് (കാർത്തിക അവസാനത്തെ മുക്കാൽ ഭാഗവും രോഹിണിയും മകയിരത്തിന്റെ ആദ്യപകുതിയും)

ഇടവക്കൂറുകാർക്ക് ദൈവാനുഗ്രഹത്തിനായി പ്രത്യേക പ്രാർഥനകൾ വേണം. ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം

മിഥുനക്കൂറ് (മകയിരത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണർതത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും)

പ്രതിസന്ധികളില്ലാതെ കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ കഴിയും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും നിലനിർത്താൻ സാധിക്കും.

കർക്കടകക്കൂറ് (പുണർതത്തിന്റെ അവസാനത്തെ കാൽഭാഗവും പൂയവും ആയില്യവും)

പൊതുവേ ഗുണദോഷമിശ്രമായ ഫലങ്ങൾ പ്രതീക്ഷിക്കാം. ജോലിരംഗത്തും കുടുംബത്തിലും സ്വസ്ഥത വീണ്ടെടുക്കാൻ കഴിയും.

ചിങ്ങക്കൂറ് (മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാൽ ഭാഗവും)

കണ്ടകശനി തുടരുന്നതിനാൽ ഏറ്റെടുത്ത കാര്യങ്ങൾ പൂർത്തിയാക്കുന്നതിൽ ചെറിയ തോതിൽ കാലതാമസം അനുഭവപ്പെടും.

കന്നിക്കൂറ് (ഉത്രത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും അത്തവും ചിത്തിര ആദ്യത്തെ പകുതിയും)

സാമ്പത്തിക കാര്യങ്ങളിലും അനുകൂല ഫലങ്ങൾ പ്രതീക്ഷിക്കാം. ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം.

തുലാക്കൂറ് (ചിത്തിര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും)

ഈയാഴ്ച പൊതുവേ അനുകൂല ഫലങ്ങൾ തന്നെ പ്രതീക്ഷിക്കാം. ജോലിസ്ഥലത്തു പുതിയ സ്ഥാനലബ്ധിക്കു സാധ്യതയുണ്ട്.

വൃശ്ചികക്കൂറ് (വിശാഖത്തിന്റെ അവസാനത്തെ കാൽ ഭാഗവും അനിഴവും തൃക്കേട്ടയും)

ദൈവാനുഗ്രഹത്തിനായി പ്രത്യേക പ്രാർഥനകൾ വേണം. ജോലികാര്യങ്ങളിൽ ശ്രദ്ധ കുറയാതെ നോക്കണം.

ധനുക്കൂറ് (മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാൽഭാഗവും)

ദൈവാനുഗ്രഹമുള്ളതിനാൽ കാര്യങ്ങൾ വിചാരിച്ചതു പോലെ നടക്കും. സാമ്പത്തിക കാര്യങ്ങളിലും നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം.

മകരക്കൂറ് (ഉത്രാടത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും)

ജോലിരംഗത്തു ഗുണഫലങ്ങൾ കൂടുതൽ പ്രതീക്ഷിക്കാം. സാമ്പത്തിക കാര്യങ്ങളിൽ നേട്ടമുണ്ടാകും.വിദ്യാർഥികൾക്ക് പഠനകാര്യങ്ങളിൽ പുരോഗതി

കുംഭക്കൂറ് (അവിട്ടത്തിന്റെ അവസാനപകുതിയും ചതയവും പൂരുരുട്ടാതി ആദ്യത്തെ മുക്കാൽ ഭാഗവും)

ജന്മശനി തുടരുന്നതിനാൽ കുംഭക്കൂറുകാർക്ക് ഈയാഴ്ച ജോലികാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം. വലിയ പ്രതിസന്ധികളൊന്നും ഉണ്ടാകില്ല.

മീനക്കൂറ് (പൂരുരുട്ടാതിയുടെ അവസാനത്തെ കാൽഭാഗവും ഉത്തൃട്ടാതിയും രേവതിയും)

ഏഴരശനി തുടരുന്നതിനാൽ കാര്യങ്ങൾക്കെല്ലാം ചെറിയ തോതിൽ മന്ദത അനുഭവപ്പെടും. കുടുംബ കാര്യങ്ങളിൽ നല്ല ഫലങ്ങൾ