സമ്പൂർണ സൂര്യരാശി ഫലം | Weekly Zodiac Prediction July 09 to 15

content-mm-mo-web-stories 651256osmv81kuho0ejqmr21ac 2biu887atq2eoi1hhgut5seia9 content-mm-mo-web-stories-astrology-2023 weekly-zodiac-prediction-july-09-to-15 content-mm-mo-web-stories-astrology

മേടം രാശി - Aries (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ)

വാരത്തിന്റെ തുടക്കം വളരെ ഗുണകരമാണ്. എതിർപ്പുകളെ അതിജീവിക്കാൻ സാധിക്കും. ആരോഗ്യ പ്രശ്നങ്ങളുണ്ടാകാൻ ഇടയുണ്ട്

ഇടവം രാശി- Taurus (ജന്മദിനം ഏപ്രിൽ 21 മുതൽ മേയ് 21 വരെയുള്ളവർ)

പുതിയ ഉദ്യോഗത്തിന് അവസരം തെളിയും. വിവാഹ ആലോചനകൾക്ക് കാലതാമസം നേരിടും. അപകടത്തിൽ നിന്ന് രക്ഷപ്പെടും. ദീർഘകാലമായി അലട്ടിക്കൊണ്ടിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തും.

മിഥുനം രാശി- Gemini (ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ)

സാമ്പത്തിക നില മെച്ചപ്പെടും. കുടുംബ ജീവിതം സന്തോഷകരമാകും.യാത്രാ ക്ലേശം കുറയും. ഇഷ്ടപ്പെട്ട ഭൂമി സ്വന്തമാക്കും ബന്ധുക്കളുമായി തർക്കങ്ങൾ ഉണ്ടാകാം.

കർക്കടകം രാശി- Cancer (ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുള്ളവർ)

കുടുംബത്തിൽ സമാധാനവും ഉണ്ടാകും. ഗൃഹ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങും മംഗള കർമങ്ങളിൽ പങ്കെടുക്കും പ്രണയിതാക്കൾക്ക് സന്തോഷകരമായ വാരം ആണിത്.

ചിങ്ങം രാശി- Leo (ജന്മദിനം ജൂലൈ 24 മുതൽ ഓഗസ്‌റ്റ് 23 വരെയുള്ളവർ):

കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. മക്കളുടെ കാര്യങ്ങളിൽ ആശങ്ക വേണ്ട. പ്രവർത്തന രംഗത്ത് ഉത്തരവാദിത്തങ്ങൾ വർധിക്കും.

കന്നി രാശി- Virgo (ജന്മദിനം ഓഗസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയുള്ളവർ)

സാമ്പത്തിക ലാഭം കുറവാണെങ്കിലും നിലവിലുള്ള ഉദ്യോഗം ഉപേക്ഷിക്കരുത്. മനക്ലേശം വർധിക്കും. കുടുംബത്തിൽ അസ്വസ്ഥത അനുഭവപ്പെടും. വിവാഹകർമ്മങ്ങളിൽ പങ്കെടുക്കും.

തുലാം രാശി-Libra (ജന്മദിനം സെപ്‌റ്റംബർ 24 മുതൽ ഒക്‌ടോബർ 23 വരെയുള്ളവർ)

പുതിയ ചുമതലകൾ ലഭിക്കും. മക്കളുടെ നേട്ടങ്ങൾ കാരണം സന്തോഷത്തിന് ഇടയാക്കും. സുഹൃ ത്തുക്കളോടൊപ്പം ഉല്ലാസ യാത്രയിൽ പങ്കെടുക്കും.

വൃശ്‌ചികം രാശി- Scorpio (ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ 22 വരെയുള്ളവർ)

കുടുംബസ്വത്ത് കൈവശം വന്നുചേരും. ഗൃഹ നിർമാണം പൂർത്തിയാക്കും. കുടുംബാംഗങ്ങ ളോടൊപ്പം ഉല്ലാസയാത്രയിൽ പങ്കെടുക്കും.

ധനു രാശി- Sagittarius -(ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയുള്ളവർ)

തൊഴിൽ രംഗത്ത് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാകും കുടുംബജീവിതം സന്തോഷകരമാകും. സാമ്പത്തികസ്ഥിതി നല്ല രീതിയിൽ മെച്ചപ്പെടും.

മകരം രാശി- Capricorn (ജന്മദിനം ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ)

ആത്മീയ കാര്യങ്ങളോട് താല്പര്യം വർധിക്കും .നിയമ പ്രശ്നങ്ങളിൽ തീരുമാനം നീണ്ടുപോകും. ആരോഗ്യ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക.

കുംഭം രാശി- Aquarius (ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 വരെയുള്ളവർ)

വിദേശത്തെ ജോലി ഉപേക്ഷിക്കാൻ സാധ്യത ഉണ്ട്. ആരോപണങ്ങൾ കേൾക്കാൻ ഇടവരും. മക്കളുടെ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണം.

മീനം രാശി– Pisces (ജന്മദിനം ഫെബ്രുവരി 20 മുതൽ മാർച്ച് 21 വരെയുള്ളവർ)

മേലധികാരിയുടെ പ്രീതി നേടും. ചിലർക്ക് ആഗ്രഹിച്ച സ്ഥലംമാറ്റം ലഭിക്കാനും സാധ്യത കാണുന്നു. ഉപരിപഠനത്തിന് ചേരും. ഒരു സുഹൃത്തിനെ സഹായിക്കേണ്ടി വരാം.