സമ്പൂർണ സൂര്യരാശി ഫലം | Weekly Zodiac Prediction July 23 to 29

weekly-zodiac-prediction-july-23-to-29 content-mm-mo-web-stories content-mm-mo-web-stories-astrology-2023 204ibepvj0in7a821r2e12tro3 5lu00aaprpv5u4d6i88qj9t143 content-mm-mo-web-stories-astrology

മേടം രാശി- Aries (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ)

വിശിഷ്ട ആഭരണങ്ങളും വസ്ത്രങ്ങളും ലഭിക്കും. അസുഖം വരാനിടയുണ്ട്. പുണ്യ സ്ഥലങ്ങൾ സന്ദർശിക്കും. പരീക്ഷയിൽ ഉന്നത വിജയം നേടും. പല പ്രകാരത്തിലുള്ള സഹായങ്ങൾ വന്നുചേരും.

ഇടവം രാശി- Taurus (ജന്മദിനം ഏപ്രിൽ 21 മുതൽ മേയ് 21 വരെയുള്ളവർ)

ഉദ്യോഗത്തിൽ സ്ഥിരീകരണം ലഭിക്കും. മറ്റുള്ള വർക്ക് അസൂയ തോന്നുന്ന നേട്ടങ്ങൾ കൈവരിക്കും. വരുമാനം വർധിക്കും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. പലഭാഗത്തു നിന്നും എതിർപ്പുകൾ നേരിടേണ്ടി വരാം.

മിഥുനം രാശി- Gemini (ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ)

പണത്തിന് ക്ലേശിക്കും. കോടതി കാര്യങ്ങളിൽ തീരുമാനം നീണ്ടുപോകും. സഹോദരങ്ങളെ കൊണ്ട് സഹായം ലഭിക്കുന്നതാണ്. പരീക്ഷയിൽ മികച്ച വിജയം നേടും. പലതു കൊണ്ടും ഗുണകരം ആയിട്ടുള്ള സമയമാണ്.

കർക്കടകം രാശി- Cancer (ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുള്ളവർ)

സഹപ്രവർത്തകരിൽ നിന്നും സഹായം ലഭിക്കും. ചെറിയ യാത്ര ഗുണകരമാകും. കലാ മൽസരങ്ങളിൽ വിജയം കൈവരിക്കും. വീട്ടിൽ പൂജാകർമ്മങ്ങൾ നടത്തും. പുതിയ വീടോ വാഹനമോ അധീനതയിൽ വന്നുചേരും.

ചിങ്ങം രാശി- Leo (ജന്മദിനം ജൂലൈ 24 മുതൽ ഓഗസ്‌റ്റ് 23 വരെയുള്ളവർ):

ദൂരയാത്രകൾ ആവശ്യമായി വന്നേക്കാം. വീടുപണി പൂർത്തിയാക്കാൻ സാധിക്കും. ഉദ്യോഗത്തിൽ കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. ആരോഗ്യനില തൃപ്തികരം. ഏത് വെല്ലുവിളികളെയും നേരിടാനുള്ള മനസ്സുണ്ടാകും.

കന്നി രാശി- Virgo (ജന്മദിനം ഓഗസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയുള്ളവർ)

കാര്യങ്ങൾ മുൻകൂട്ടി കണ്ട് ആസൂത്രണം ചെയ്യും. ബിസിനസിൽ ഉണ്ടായ നഷ്ടങ്ങൾ പരിഹരിക്കും. ചില പ്രമാണങ്ങൾ കൈവശം വന്നു ചേരും. രോഗങ്ങൾ ശല്യം ചെയ്യും. ധനവും ഐശ്വര്യവും കൂടിവരും.

തുലാം രാശി-Libra (ജന്മദിനം സെപ്‌റ്റംബർ 24 മുതൽ ഒക്‌ടോബർ 23 വരെയുള്ളവർ)

വിചാരിക്കാത്ത ഇടത്തുനിന്ന് പണം ലഭിക്കാൻ സാധ്യതയുണ്ട് .പൊതുവേ സന്തോഷം തോന്നുന്ന കാലം ആണിത്. കുടുംബത്തിൽ സമാധാനം നിലനിൽക്കും. സാമ്പത്തികമായി വാരം അനുകൂലമാണ്.

വൃശ്‌ചികം രാശി- Scorpio (ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ 22 വരെയുള്ളവർ)

തുടക്കത്തിൽ പല പ്രതിസന്ധികളും നേരിടേണ്ടി വരാം .എന്നാൽ പിന്നീട് ഭാഗ്യം കൊണ്ട് ചില കാര്യങ്ങൾ നേടിയെടുക്കാൻ കഴിയും. പ്രവർത്തന രംഗത്ത് കൂടുതൽ ശോഭിക്കാൻ സാധിക്കും.

ധനു രാശി- Sagittarius -(ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയുള്ളവർ)

മന്ദഗതിയിലായിരുന്നു കർമരംഗം പെട്ടെന്ന് മെച്ചപ്പെടാൻ ഇടയുണ്ട്. വീട്ടിൽ മംഗള കർമങ്ങൾ നടക്കുന്നതാണ്. സുഹൃത്തിന്റെ സഹായം പ്രയോജനപ്പെടും. ദാമ്പത്യ ജീവിതം സന്തോഷകരമാകും.

മകരം രാശി- Capricorn (ജന്മദിനം ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ)

കടംകൊടുത്ത പണം പലിശ സഹിതം തിരിച്ചു ലഭിക്കും. പുതിയ വാഹനം വാങ്ങാൻ ഇടയുണ്ട്. യാത്ര ആവശ്യമായി വരും. സാമ്പത്തിക പ്രയാസങ്ങൾ വന്നുചേരും. കടബാധ്യതകളും വർധിക്കാം.

കുംഭം രാശി- Aquarius (ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 വരെയുള്ളവർ)

ഉല്ലാസ യാത്ര നടത്താൻ ഇടയുണ്ട്. ആഗ്രഹിച്ച വീട് വാങ്ങാൻ സാധിക്കും. ഉദ്യോഗാർത്ഥികൾ ക്ക് നിയമനംലഭിക്കും. ഉദരസംബന്ധമായ അസുഖം ഉണ്ടാകും. രാഷ്ട്രീയ പ്രവർത്തകർക്ക് പ്രശസ്തിയും പദവിയും ഉണ്ടാവും.

മീനം രാശി– Pisces (ജന്മദിനം ഫെബ്രുവരി 20 മുതൽ മാർച്ച് 21 വരെയുള്ളവർ)

വ്യവഹാരങ്ങളിൽ വിജയംനേടും. ബന്ധുവിന്റെ ആവശ്യത്തിനായി പണം ചെവഴിക്കും.ബിസിനസ് ഇടപാടുകളിൽ ലാഭം കൂടും. മനക്ലേശം തുടരാൻ ഇടയുണ്ട്. വിദ്യാർത്ഥികൾക്ക് പ്രതീക്ഷിച്ച വിജയം കൈവരിക്കും.