സമ്പൂർണ സൂര്യരാശിഫലം | Weekly Zodiac Prediction August 06 to12

5pf8tt1kebap042qiraaoklnto content-mm-mo-web-stories content-mm-mo-web-stories-astrology-2023 4uash8q2t69hdkmlg8m1fv40ei content-mm-mo-web-stories-astrology weekly-zodiac-prediction-by-p-b-rajesh-august-06-to-12

മേടം രാശി- Aries (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ)

ആഴ്ചയുടെ ആദ്യ പകുതിയിൽ ചിലവുകൾ കൂടുതലാകും. യാത്രകളും ആവശ്യമായി വരും. അമ്മയുടെ ആരോഗ്യം ശ്രദ്ധിക്കണം. പഠനത്തിൽ പുരോഗതി നേടും. സാഹിത്യ രംഗത്ത് ശോഭിക്കാൻ കഴിയും

ഇടവം രാശി- Taurus (ജന്മദിനം ഏപ്രിൽ 21 മുതൽ മേയ് 21 വരെയുള്ളവർ)

ദീർഘകാലമായി കാത്തിരുന്ന ചില കാര്യങ്ങൾ നടക്കും. ആരോഗ്യസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകും. കുടുംബത്തിൽ അഭിപ്രായഭിന്നതയും തർക്കങ്ങളും ഉണ്ടാവാൻ ഇടയുണ്ട്. ആഴ്ചയുടെ ആരംഭം വളരെ ഗുണകരമാണ്.

മിഥുനം രാശി- Gemini (ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ)

പ്രവർത്തനരംഗത്ത് അനുകൂലമായ പല മാറ്റങ്ങളും ഉദ്യോഗാർത്ഥികൾക്ക് നിയമന ഉത്തരവ് ലഭിക്കും. സഹോദരനെ സഹായിക്കേണ്ടതായി വരും. ഉന്നത വ്യക്തികളുടെ പ്രീതി സമ്പാദിക്കും.

കർക്കടകം രാശി- Cancer (ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുള്ളവർ)

പൊതുവേ ഭാഗ്യമുള്ള ഒരു വാരമാണിത്. നഷ്ടപ്പെട്ടു എന്ന് കരുതിയ ഒരു വസ്തു തിരിച്ച് കി ട്ടും. കമിതാക്കൾ തമ്മിൽ അഭിപ്രായഭിന്നത ഉണ്ടാകും. ചിലർക്ക് പുതിയ വാഹനം വാങ്ങാൻ സാധിക്കും.

ചിങ്ങം രാശി- Leo (ജന്മദിനം ജൂലൈ 24 മുതൽ ഓഗസ്‌റ്റ് 23 വരെയുള്ളവർ):

ആഴ്ചയുടെ തുടക്കത്തിൽ പല കാര്യങ്ങൾക്കും തടസ്സം നേരിടും. എന്നാൽ പിന്നീട് കാര്യങ്ങൾ ഗുണകരമായി മാറും. എല്ലാ കാര്യങ്ങളും ഉത്സാഹത്തോടെ ചെയതു തീർക്കാൻ സാധിക്കും.

കന്നി രാശി- Virgo (ജന്മദിനം ഓഗസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയുള്ളവർ)

പുതിയ സൗഹൃദങ്ങൾ സ്ഥാപിക്കും. അവിവാഹിതരുടെ വിവാഹം നിശ്ചയിക്കും. സർക്കാരിൽ നിന്നും ചില ആനുകൂല്യങ്ങൾ ലഭിക്കും. ഉപരി പഠനത്തിന് സാധ്യതതെളിയും. ദൈവാധീനം കുറഞ്ഞ കാലമാണ്.

തുലാം രാശി-Libra (ജന്മദിനം സെപ്‌റ്റംബർ 24 മുതൽ ഒക്‌ടോബർ 23 വരെയുള്ളവർ)

മനക്ലേശത്തിനും മറ്റും സാധ്യത കൂടുതലാണ്. പല കാര്യങ്ങളിലും അലസത തോന്നും. എതിരാളികൾ കൂടുതൽ പ്രഭരാകും. പല കാര്യങ്ങൾക്കും തുടക്കത്തിൽ ചെറിയ തടസ്സങ്ങൾ നേരിടാം.

വൃശ്‌ചികം രാശി- Scorpio (ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ 22 വരെയുള്ളവർ)

പ്രതീക്ഷിച്ച പോലെ പല കാര്യങ്ങളും നടക്കും. ബന്ധുക്കളുമായി ഒത്തുകൂടാൻ സാഹ ചര്യമുണ്ടാകും. വരുമാനം വർധിക്കും. ആഗ്രഹിച്ച വിദേശയാത്ര നടക്കും.

ധനു രാശി- Sagittarius -(ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയുള്ളവർ)

വിശേഷ വസ്ത്രങ്ങൾ സമ്മാനമായി ലഭിക്കും. കൃഷിയിൽ നിന്നും വരുമാനം മെച്ചമാകും. ചിലർക്ക് വീട് വാങ്ങാൻ സാധിക്കും .പുതിയ പ്രണയം ഉടലെടുക്കും. വസ്തുസംബന്ധമായ ഇടപാടുകൾ ലാഭകരമായി നടക്കും.

മകരം രാശി- Capricorn (ജന്മദിനം ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ)

ഉല്ലാസ യാത്രകൾ നടത്താൻ ഇടയുണ്ട്. വീട് വാങ്ങാൻ സാധിക്കും. കുടുംബ ജീവിതം സന്തോഷം നിറഞ്ഞതായി തീരും. ഉദ്യോഗാർത്ഥികൾക്ക് നിയമനം ലഭിക്കും. പണപരമായി വളരെ അനുകൂല കാലമായിരിക്കും.

കുംഭം രാശി- Aquarius (ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 വരെയുള്ളവർ)

ഉദരസംബന്ധമായ അസുഖങ്ങൾ ഉണ്ടാകും. രാഷ്ട്രീയപ്രവർത്തകർക്ക് ഉന്നത പദവി ലഭിക്കും. പരീക്ഷയിൽ മികച്ച വിജയം നേടാൻ സാധിക്കും. പഠനത്തിൽ കൂടുതൽ മികവു കാണിക്കും.

മീനം രാശി– Pisces (ജന്മദിനം ഫെബ്രുവരി 20 മുതൽ മാർച്ച് 21 വരെയുള്ളവർ)

പുതിയ ഉദ്യോഗത്തിൽ പ്രവേശിക്കും .ആരോഗ്യം തൃപ്തികരമാണ്. സൗഹൃദങ്ങൾ കൊണ്ട് നേട്ടം ഉണ്ടാകും.വിദ്യാർത്ഥികൾ പരീക്ഷയിൽ ഉന്നത വിജയം നേടും. മാനസിക സംഘർഷം വർധിക്കുന്ന കാലമാണ്.