പൊതുവേ ഗുണദോഷമായ ഒരു വർഷമായിരിക്കും ഇത്. സാമ്പത്തിക നില ഭദ്രമായി തുടരും. അവിവാഹിതരുടെ വിവാഹം നടക്കും. സ്വന്തമായി ഭൂമിയിൽ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അതിനും സാധ്യത കാണുന്നു. പങ്കാളിയുമായി ഉണ്ടായിരുന്ന ഭിന്നത പരിഹരിക്കും.
തീർത്ഥയാത്ര നടത്താൻ സാധിക്കും.ചിലവുകൾ അമിതമായി തുടരും. വ്യാപാരത്തിൽ ചില നഷ്ടങ്ങൾ ഉണ്ടാവാനും ഇടയുണ്ട്. വിദേശത്ത് ഉദ്യോഗത്തിന് പരിശ്രമിക്കുന്നവർക്ക് അത് ലഭിക്കും. സർക്കാർ ജീവനക്കാർക്ക് സ്ഥലം മാറ്റം ഉണ്ടാകാം.
വലിയ നേട്ടങ്ങൾ പ്രതീക്ഷിക്കാവുന്ന ഒരു വർഷമാണിത്. ദീർഘകാലമായി പരിശ്രമിക്കുന്ന പല കാര്യങ്ങളും നേടിയെടുക്കാൻ സാധിക്കും. പ്രവർത്തന രംഗത്ത് കൂടുതൽ നേട്ടങ്ങൾ ഉണ്ടാകും. സ്ഥാനക്കയറ്റത്തിലും ശമ്പള വർധനവിനും സാധ്യതയുണ്ട്.
പ്രവർത്തന രംഗത്ത് ബുദ്ധിമുട്ടുകൾ തുടരുന്ന വർഷമാണിത്. പുതിയ വീട് സ്വന്തമാക്കാൻ കഴിയും.സർക്കാർ ജീവനക്കാർക്ക് സ്ഥലം മാറ്റം ഉണ്ടാകും. അപവാദം കേൾക്കാൻ ഇടയുള്ള കാര്യങ്ങളിൽ നിന്നും വിട്ടുനിൽക്കാൻ ശ്രദ്ധിക്കുക. വാഹന അപകടങ്ങൾക്ക് സാധ്യത കാണുന്നു.
വളരെയധികം ദൈവാധനം ഉള്ള ഒരു വർഷമാണിത്. ആഗ്രഹിക്കുന്ന പോലെ പല കാര്യങ്ങളും സാധിക്കും. ഭാഗ്യം കൊണ്ട് മാത്രം ചില നേട്ടങ്ങൾ ഉണ്ടാകും. ധനസ്ഥിതി തൃപ്തികരമായി തുടരും. മക്കളുടെ നേട്ടത്തിൽ സന്തോഷിക്കാൻ സാധിക്കും.
സാമ്പത്തികമായി വളരെ ഗുണകരമായ ഒരു വർഷമാണിത്. ആരോഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. അപകട സാധ്യതയുള്ള കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ ശ്രദ്ധിക്കുക. വർഷാവസാനം ചില ഭാഗ്യാനുഭവങ്ങൾ പ്രതീക്ഷിക്കാം.
ദൈവാധനമുള്ള ഒരു വർഷമാണിത്. ആഗ്രഹിക്കുന്ന പോലെ പല കാര്യങ്ങളും നടക്കും. അവിവാഹിതരുടെ വിവാഹം നടക്കാനും സാധ്യ തയുണ്ട്. പുതിയ സംരംഭങ്ങൾ തുടങ്ങാൻ നല്ല കാലമാണ്. കുടുംബത്തിൽ ശാന്തിയും സമാധാനവും നിലനിൽക്കും.
ധാരാളം യാത്രകൾ ആവശ്യമായിവരും. വീട്ടിൽ ചില അസ്വസ്ഥതകൾ ഉണ്ടാവാൻ ഇടയുണ്ട്. ശത്രുക്കൾ കൂടുതൽ ശക്തരാകും. വിദേ ശയാത്രയ്ക്ക് അവസരം ലഭിക്കും. ആരോഗ്യം തൃപ്തികരമായി തുടരും. പരീക്ഷയിൽ ഉന്നത വിജയം നേടും.
സ്ഥാനക്കയറ്റവും സാമ്പത്തിക നേട്ടവും പ്രതീക്ഷിക്കാവുന്ന വളരെ ഗുണകരമായിട്ടുള്ള ഒരു വർഷമാണിത്. ഉദ്യോഗാർത്ഥികൾക്ക് ആഗ്രഹിച്ച ജോലി നേടാനാകും. കുട്ടികളില്ലാത്ത ദമ്പതികൾക്ക് സന്താനഭാഗ്യം പ്രതീക്ഷിക്കാം.
ദീർഘകാലമായി അലട്ടിക്കൊണ്ടിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകും .വീട് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അത് സാധ്യമാകും. കുടുംബത്തിൽ സന്തോഷവും ഐശ്വര്യവും നില നിൽക്കും. വിദ്യാർഥികൾ പഠനകാര്യങ്ങളിൽ അലസരാവാൻ ഇടയുണ്ട്.
കഴിഞ്ഞവർഷത്തേക്കാൾ പലതുകൊണ്ടും മികച്ച വർഷമായിരിക്കും ഇത്. പങ്കാളികൾ തമ്മിലുള്ള തർക്കങ്ങൾ ലഭ്യമായിപരിഹരിക്കും. ആ രോഗ്യസ്ഥിതി മെച്ചപ്പെടും. വിദ്യാർഥികൾ പഠനകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക. പ്രാർത്ഥനകൾ മുടങ്ങാതെ നടത്താൻ ശ്രദ്ധിക്കുക.
സാമ്പത്തികമായി ഈ വർഷം വളരെ ഗുണകരമാണ്. ദൈവാധീനമുള്ള കാലമാണ്.തടസ്സങ്ങളെല്ലാം തരണം ചെയ്തു മുന്നോട്ടു പോകാൻ സാധിക്കും. വിദ്യാർത്ഥികൾക്ക് പഠനകാര്യങ്ങളിൽ പുരോഗതി നേടും. ഭൂമിയിൽ നിന്നുള്ള ആദായം വർധിക്കും.