പ്രഫഷണലുകൾക്ക് ഈ ആഴ്ച | Weekly Professional Prediction

weekly-professional-prediction-august-20-to-26 content-mm-mo-web-stories 41fqq58k4mqns8fo789r1p6vkk content-mm-mo-web-stories-astrology-2023 7cshth2gm35npmmg9i7f9ehv9 content-mm-mo-web-stories-astrology

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക 1/4)

ബുധനാഴ്ച വരെ അനുകൂലം. കാര്യവിജയം, സുഹൃദ്സമാഗമം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, സൽക്കാരയോഗം, പരീക്ഷാവിജയം ഇവ കാണുന്നു. യാത്രകൾ വിജയിക്കാം. ചർച്ചകൾ ഫലവത്താവാം. ആഗ്രഹങ്ങൾ നടക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം

ഇടവക്കൂറ് (കാർത്തിക 3/4, രോഹിണി, മകയിരം 1/2)

തിങ്കളാഴ്ച വൈകുന്നേരം ആറു മണി വരെ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, ഉദരവൈഷമ്യം, ധനതടസ്സം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം. പ്രതികൂല സന്ദേശങ്ങൾ ലഭിക്കാം.

മിഥുനക്കൂറ് ( മകയിരം 1/2, തിരുവാതിര, പുണർതം 3/4)

ബുധനാഴ്ച വരെ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ശരീരസുഖക്കുറവ്, യാത്രാപരാജയം, മനഃപ്രയാസം ഇവ കാണുന്നു. സഹപ്രവർത്തകർ ദ്വേഷിക്കാം. പ്രതികൂലമായ വാർത്തകൾ ലഭിക്കാം.

കർക്കടകക്കൂറ് (പുണർതം 1/4, പൂയം, ആയില്യം)

തിങ്കളാഴ്ച വൈകുന്നേരം ആറു മണി വരെ അനുകൂലം. കാര്യവിജയം, സ്ഥാനലാഭം, അംഗീകാരം, പരീക്ഷാവിജയം, ആരോഗ്യം ഇവ കാണുന്നു. യാത്രകൾ വിജയിക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)

തിങ്കളാഴ്ച വൈകുന്നേരം ആറു മണി വരെ പ്രതികൂലം. കാര്യപരാജയം, അഭിമാനക്ഷതം, മനഃപ്രയാസം, കലഹം, ധനതടസ്സം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം. മേലധികാരിയിൽ നിന്ന് ശകാരം ലഭിക്കാം. സഹപ്രവർത്തകർ ദ്വേഷിക്കാം.

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2)

: തിങ്കളാഴ്ച വൈകുന്നേരം ആറു മണി വരെ അനുകൂലം. കാര്യവിജയം, അംഗീകാരം, ഇഷ്ടഭക്ഷണസമൃദ്ധി, പരീക്ഷാവിജയം, സ്ഥാനക്കയറ്റം, ആരോഗ്യം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. പുതിയ കോഴ്സുകൾക്കു പ്രവേശനം ലഭിക്കാം.

തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4 )

തിങ്കളാഴ്ച വൈകുന്നേരം ആറു മണി വരെ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, അലച്ചിൽ, ചെലവ്, ധനതടസ്സം, മനഃപ്രയാസം, യാത്രാതടസ്സം ഇവ കാണുന്നു. തിങ്കളാഴ്ച വൈകുന്നേരം ആറു മണി കഴിഞ്ഞാൽ മുതൽ അനുകൂലം.

വൃശ്ചികക്കൂറ് (വിശാഖം1/4, അനിഴം, തൃക്കേട്ട)

തിങ്കളാഴ്ച വൈകുന്നേരം ആറു മണി വരെ അനുകൂലം. കാര്യവിജയം, ബന്ധുസമാഗമം, ധനയോഗം, അംഗീകാരം, സുഹൃദ്സമാഗമം, പരീക്ഷാവിജയം, ആരോഗ്യം ഇവ കാണുന്നു. വായ്പാശ്രമങ്ങൾ വിജയിക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)

ബുധനാഴ്ച വരെ അനുകൂലം. കാര്യവിജയം, മത്സരവിജയം, പരീക്ഷാവിജയം, സ്ഥാനക്കയറ്റം, അംഗീകാരം, ബന്ധുസമാഗമം ഇവ കാണുന്നു. തൊഴിലന്വേഷണങ്ങൾ വിജയിക്കാം. പുതിയ കോഴ്സുകൾക്കു പ്രവേശനം ലഭിക്കാം. ധനതടസ്സം മാറിക്കിട്ടാം.

മകരക്കൂറ് ( ഉത്രാടം 3/4 , തിരുവോണം, അവിട്ടം 1/2)

തിങ്കളാഴ്ച വൈകുന്നേരം ആറു മണി വരെ പ്രതികൂലം. കാര്യതടസ്സം, അലച്ചിൽ, ചെലവ്, ശരീരസുഖക്കുറവ്, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, മനഃപ്രയാസം ഇവ കാണുന്നു. തിങ്കളാഴ്ച വൈകുന്നേരം ആറു മണി കഴിഞ്ഞാൽ മുതൽ അനുകൂലം.

കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

തിങ്കളാഴ്ച വൈകുന്നേരം ആറു മണി വരെ പ്രതികൂലം. കാര്യപരാജയം, മനഃപ്രയാസം, അപകടഭീതി, ഇച്ഛാഭംഗം, പരീക്ഷാപരാജയം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം. വേദനാജനകമായ അനുഭവങ്ങൾ വന്നു ചേരാം.

മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി)

തിങ്കളാഴ്ച വൈകുന്നേരം ആറു മണി വരെ അനുകൂലം. കാര്യവിജയം, സുഹൃദ്സമാഗമം, അംഗീകാരം, പരീക്ഷാവിജയം, സ്ഥാനക്കയറ്റം, സന്തോഷം ഇവ കാണുന്നു. ചർച്ചകൾ വിജയിക്കാം. ആഗ്രഹങ്ങൾ നടക്കാം. യാത്രകള്‍ വിജയിക്കാം. തൊഴിലന്വേഷണങ്ങൾ വിജയിക്കാം.