പ്രഫഷണലുകൾക്ക് ഈ ആഴ്ച | Weekly Professional Prediction 2023 September 17 to 23

content-mm-mo-web-stories 1bl5r2ja11odcufp0a0pbiqfq4 k3hlpmlgm8dmq8u9984mcsm1v content-mm-mo-web-stories-astrology-2023 weekly-professional-prediction-september-17-to-23 content-mm-mo-web-stories-astrology

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക 1/4)

ബുധനാഴ്ച പ്രഭാതത്തിൽ ഒൻപതു മണി വരെ അനുകൂലം. കാര്യവിജയം, അംഗീകാരം, സുഹൃദ്സമാഗമം, ഉപയോഗസാധനലാഭം, ഇഷ്ടഭക്ഷണസമൃദ്ധി, യാത്രാവിജയം ഇവ കാണുന്നു. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം. ഉല്ലാസനിമിഷങ്ങൾ പങ്കിടാം. ബുധനാഴ്ച പ്രഭാതത്തിൽ ഒൻപതു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം.

ഇടവക്കൂറ് (കാർത്തിക 3/4, രോഹിണി, മകയിരം 1/2)

ഞായറാഴ്ച രാത്രി പത്തു മണി വരെ പ്രതികൂലം. കാര്യതടസ്സം, ശരീരസുഖക്കുറവ്, യാത്രാതടസ്സം, മനഃപ്രയാസം, ഉദരവൈഷമ്യം, ധനതടസ്സം ഇവ കാണുന്നു. ഞായറാഴ്ച രാത്രി പത്തു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു.

മിഥുനക്കൂറ് ( മകയിരം 1/2, തിരുവാതിര, പുണർതം 3/4)

ബുധനാഴ്ച പ്രഭാതത്തിൽ ഒൻപതു മണി വരെ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, ശരീരസുഖക്കുറവ്, യാത്രാതടസ്സം, മനഃപ്രയാസം, ധനതടസ്സം, പ്രവർത്തനമാന്ദ്യം ഇവ കാണുന്നു. ചികിത്സയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വരാം. ആരോഗ്യം സൂക്ഷിക്കുക.

കർക്കടകക്കൂറ് (പുണർതം 1/4, പൂയം, ആയില്യം)

ഞായറാഴ്ച രാത്രി പത്തു മണി വരെ അനുകൂലം. കാര്യവിജയം, സ്ഥാനലാഭം, അംഗീകാരം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു. ആഗ്രഹങ്ങള്‍ നടക്കാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം. ഞായറാഴ്ച രാത്രി പത്തു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, ധനതടസ്സം, ഇച്ഛാഭംഗം, ഉദരവൈഷമ്യം ഇവ കാണുന്നു.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)

ഞായറാഴ്ച രാത്രി പത്തു മണി വരെ പ്രതികൂലം. കാര്യപരാജയം, വാഗ്വാദം, അഭിമാനക്ഷതം, മനഃപ്രയാസം, ഇച്ഛാഭംഗം, കലഹം, ശത്രുശല്യം, നഷ്ടം, ചെലവ് ഇവ കാണുന്നു. ഞായറാഴ്ച രാത്രി പത്തുമണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, അംഗീകാരം, സ്ഥാനലാഭം, അനുകൂലസ്ഥലംമാറ്റയോഗം, സ്ഥാനക്കയറ്റം ഇവ കാണുന്നു.

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2)

ഞായറാഴ്ച രാത്രി പത്തു മണി വരെ അനുകൂലം. കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, ആരോഗ്യം, ഉത്സാഹം, പരീക്ഷാവിജയം ഇവ കാണുന്നു. പുതിയ സാധ്യതകൾ തുറന്നുകിട്ടാം. പുതിയ കോഴ്സുകൾക്കു പ്രവേശനം ലഭിക്കാം. കൂടിക്കാഴ്ചകള്‍ വിജയിക്കാം.

തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4 )

ഞായറാഴ്ച രാത്രി പത്തു മണി വരെ പ്രതികൂലം. കാര്യതടസ്സം, അലച്ചിൽ, സ്വസ്ഥതക്കുറവ്, െചലവ്, ധനതടസ്സം, ശരീരസുഖക്കുറവ്, പ്രവർത്തനമാന്ദ്യം ഇവ കാണുന്നു. വേണ്ടപ്പെട്ടവര്‍ അകലാം. വേദനാജനകമായ അനുഭവങ്ങൾ വന്നു ചേരാം. ഞായറാഴ്ച രാത്രി പത്തു മണി കഴിഞ്ഞാൽ മുതൽ അനുകൂലം.

വൃശ്ചികക്കൂറ് (വിശാഖം1/4, അനിഴം, തൃക്കേട്ട)

ഞായറാഴ്ച രാത്രി പത്തു മണി വരെ അനുകൂലം. കാര്യവിജയം, ബന്ധുസമാഗമം, ധനയോഗം ഇവ കാണുന്നു. യാത്രകൾ വിജയിക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. വായ്പാശ്രമങ്ങൾ വിജയിക്കാം. പുതിയ വരുമാനസ്രോതസ്സുകൾ തുറന്നു കിട്ടാം. ഞായറാഴ്ച രാത്രി പത്തു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)

ബുധനാഴ്ച പ്രഭാതത്തിൽ ഒൻപതു മണി വരെ അനുകൂലം. കാര്യവിജയം, അംഗീകാരം, ബന്ധുസമാഗമം, ആരോഗ്യം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. വേണ്ടപ്പെട്ടവർ മൂലം സന്തോഷം കൈവരാം. തടസ്സങ്ങൾ മാറിക്കിട്ടാം. യാത്രകൾ വിജയിക്കാം. വായ്പാശ്രമങ്ങൾ വിജയിക്കാം. ബുധനാഴ്ച പ്രഭാതത്തിൽ ഒൻപതു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം.

മകരക്കൂറ് ( ഉത്രാടം 3/4 , തിരുവോണം, അവിട്ടം 1/2)

ഞായറാഴ്ച രാത്രി പത്തു മണി വരെ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, മനഃപ്രയാസം ഇവ കാണുന്നു. ഞായറാഴ്ച രാത്രി പത്തു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, ബന്ധുസമാഗമം, സുഹൃദ്സമാഗമം, നിയമവിജയം, ആരോഗ്യം ഇവ കാണുന്നു.

കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

ഞായറാഴ്ച രാത്രി പത്തു മണി വരെ പ്രതികൂലം. കാര്യപരാജയം, അപകടഭീതി, ഇച്ഛാഭംഗം, മനഃപ്രയാസം, ശരീരക്ഷതം, നഷ്ടം, െചലവ് ഇവ കാണുന്നു. ഇരുചക്രവാഹനയാത്രകൾ സൂക്ഷിക്കുക. ഞായറാഴ്ച രാത്രി പത്തു മണി കഴിഞ്ഞാൽ മുതൽ ഗുണദോഷസമ്മിശ്രം.

മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി)

ഞായറാഴ്ച രാത്രി പത്തു മണി വരെ അനുകൂലം. കാര്യവിജയം, സുഹൃദ്സമാഗമം, ആരോഗ്യം ഇവ കാണുന്നു. ചർച്ചകൾ വിജയിക്കാം. ആഗ്രഹങ്ങൾ നടക്കാം. വേണ്ടപ്പെട്ടവരിൽ നിന്ന് സന്തോഷാനുഭവങ്ങൾ ലഭിക്കാം. ഞായറാഴ്ച രാത്രി പത്തു മണി കഴിഞ്ഞാൽ മുതല്‍ പ്രതികൂലം. കാര്യപരാജയം, അപകടഭീതി, നഷ്ടം, ശരീരക്ഷതം, ഇചഛാഭംഗം ഇവ കാണുന്നു.