സമ്പൂർണ സൂര്യരാശിഫലം | Weekly Zodiac Prediction September 17 to 23

https-www-manoramaonline-com-web-stories-astrology-2023 https-www-manoramaonline-com-web-stories https-www-manoramaonline-com-web-stories-astrology 239tck9qqqrfdf0ohluikbpu1u 72ogvc829jj0ik3tss9c7vumgs weekly-zodiac-prediction-september-17-to-23

മേടം രാശി- Aries (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ)

ആഴ്ചയുടെ തുടക്കം അത്ര ഗുണരമല്ലെങ്കിലും പിന്നീടുള്ള ദിനങ്ങൾ മികച്ചതായിരിക്കും. വരുമാനം വർധിക്കും. സ്പോർട്സ് രംഗത്ത് ശോഭിക്കാൻ സാധിക്കും. പങ്കാളിയുമായി വാക്കുതർക്കങ്ങൾ ഉണ്ടാവാതിരിക്കാൻ ശ്രദ്ധിക്കുക.

ഇടവം രാശി- Taurus (ജന്മദിനം ഏപ്രിൽ 21 മുതൽ മേയ് 21 വരെയുള്ളവർ)

പലതുകൊണ്ടും ഗുണകരമായ ഒരു ആഴ്ചയായി അനുഭവപ്പെടും. വീട്ടിൽസമാധാന അന്തരീക്ഷം നിലനിൽക്കും. തൊഴിലുമായി ബന്ധപ്പെട്ട യാത്രകൾ വേണ്ടിവരും. ബിസിനസ് ലാഭകരമായി നടക്കും. കലാപരമായ വിഷയങ്ങൾ പഠിക്കാൻ ആരംഭിക്കും.

മിഥുനം രാശി- Gemini (ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ)

വീട് മോടി പിടിപ്പിക്കാൻ സാധ്യതയുണ്ട്. കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. ആത്മവിശ്വാസം വർധിക്കും. പുതിയ വാഹനം വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് ആഗ്രഹം സഫലമാകും. സൈനികരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അംഗീകാരങ്ങൾ ലഭിക്കും.

കർക്കടകം രാശി- Cancer (ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുള്ളവർ)

വീട് നിർമാണം പൂർത്തീകരിക്കും. ധന സ്ഥിതി മെച്ചപ്പെടും. രക്ഷിതാക്കളുടെ ആഗ്രഹങ്ങൾ സഫലമാക്കും. എതിരാളികളെ വശത്താക്കും. ഉപരിപഠനത്തിനു ചേരും. പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. കളഞ്ഞു പോയ ഒരു വസ്തു തിരിച്ചു കിട്ടും.

ചിങ്ങം രാശി- Leo (ജന്മദിനം ജൂലൈ 24 മുതൽ ഓഗസ്‌റ്റ് 23 വരെയുള്ളവർ):

തൊഴിൽരംഗത്ത് അനുകൂലമായ ചില മാറ്റങ്ങൾ ഉണ്ടാകും. പുതിയ പ്രണയബന്ധങ്ങൾ ഉടലെടുക്കും. സന്താനങ്ങളുടെ ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കാൻ കഴിയും. അശ്രാന്ത പരിശ്രമത്തിന് ഫലമുണ്ടാകും.

കന്നി രാശി- Virgo (ജന്മദിനം ഓഗസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയുള്ളവർ)

ഉപരിപഠനത്തിന് ആഗ്രഹിക്കുന്നവർക്ക് അത് സാധ്യമാകും. ആരോഗ്യത്തിൽ പ്രത്യേകം ശ്രദ്ധ ആവശ്യമാണ്. ധാരാളം യാത്രകളും വന്നു ചേരാനിടയുണ്ട്. പല കാര്യങ്ങൾക്കും താൽപര്യക്കുറവ് തോന്നാനിടയുണ്ട്.

തുലാം രാശി-Libra (ജന്മദിനം സെപ്‌റ്റംബർ 24 മുതൽ ഒക്‌ടോബർ 23 വരെയുള്ളവർ)

വിദ്യാർത്ഥികൾക്ക് പൊതുവേ സമയം ഗുണകരമാണ്. ഏറ്റെടുത്ത കാര്യങ്ങൾ ചെയ്തു തീർക്കും.സാമ്പത്തിക നില മെച്ചപ്പെടും.പുതിയ ചുമതലകൾ ഏറ്റെടുക്കും. ചെറിയ യാത്രകൾ ആവശ്യമായി വരും.

വൃശ്‌ചികം രാശി- Scorpio (ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ 22 വരെയുള്ളവർ)

എല്ലാ കാര്യങ്ങളിലും കൂടുതൽ ഉത്സാഹം തോന്നുന്ന സമയമാണ്. കുടുംബ തർക്കങ്ങൾ രമ്യമായി പരിഹരിക്കും. ആയുർവേദ ചികിത്സ ആവശ്യമാകും. പഴയ ഒരു സുഹൃത്തിനെ കണ്ടുമുട്ടും.

ധനു രാശി- Sagittarius -(ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയുള്ളവർ)

ബിസിനസ് രംഗത്ത് പുതിയ സാധ്യതകൾ തെളിയും. ഇഷ്ട വാഹനം വാങ്ങാൻ സാധിക്കും .പരീക്ഷകളിൽ ഉന്നത വിജയം നേടും. പ്രാർത്ഥനകൾ മുടങ്ങാതെ നടത്തുക. വളരെയധികം നേട്ടങ്ങൾ പ്രതീക്ഷക്കാവുന്ന ആഴ്ചയാണിത്.

മകരം രാശി- Capricorn (ജന്മദിനം ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ)

സാഹിത്യകാരന്മാർക്കും ലേഖകന്മാർക്കും സമയമനുകൂലമാണ്. അവിവാഹികരുടെ വിവാഹം തീരുമാനിക്കും. ബന്ധുക്കളെ സന്ദർശിക്കാൻ ഇടയുണ്ട്. പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും.

കുംഭം രാശി- Aquarius (ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 വരെയുള്ളവർ)

വീട് നിർമിക്കാൻ ഭൂമി വാങ്ങിക്കാൻ സാധിക്കും. നിയമകാര്യങ്ങളിൽ അനുകൂലമായ തീരുമാനം ഉണ്ടാകും. നിസ്സാര രോഗങ്ങൾ പിടിപെടാൻ ഇടയുണ്ട്. കുടുംബജീവിതം സന്തോഷകരമായിരിക്കും.

മീനം രാശി– Pisces (ജന്മദിനം ഫെബ്രുവരി 20 മുതൽ മാർച്ച് 21 വരെയുള്ളവർ)

ഗുണദോഷ സമ്മിശ്രമായ ഒരു വാരമാണിത്. പുതിയ സൗഹൃദങ്ങൾ സ്ഥാപിക്കും .കമിതാക്കൾക്ക് സന്തോഷകരമായ സമയമാണ്. ഉപരിപഠനത്തിന് അവസരം ലഭിക്കും. വിശേഷ വസ്ത്രങ്ങളും മറ്റും സമ്മാനമായി ലഭിക്കും.