സമ്പൂർണ സൂര്യരാശിഫലം | Weekly Zodiac Prediction September 24 to 30

content-mm-mo-web-stories content-mm-mo-web-stories-astrology-2023 weekly-zodiac-prediction-september-24-to-30 7jof0fikc060p4dscrs2m941h8 content-mm-mo-web-stories-astrology 5mdh25pc75und27vd72h09k5up

മേടം രാശി- Aries (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ)

യാത്ര ഗുണകരമാകും.പങ്കാളികൾ തമ്മിലുള്ള ഭിന്നതകൾ പരിഹരിക്കും. സാമ്പത്തിക പുരോഗതി നേടും. പ്രാർത്ഥനാ കർമ്മങ്ങളിൽ പങ്കെടുക്കും. ലഹരി വസ്തുക്കളുടെ ഉപയോഗം നിയന്ത്രിക്കണം

ഇടവം രാശി- Taurus (ജന്മദിനം ഏപ്രിൽ 21 മുതൽ മേയ് 21 വരെയുള്ളവർ)

ആഴ്ചയുടെ തുടക്കം അത്ര നന്നായിരിക്കില്ലെങ്കിലും പിന്നീട് കാര്യങ്ങൾ ഗുണകരമായി മാറും. ബിസിനസ് രംഗത്ത് പുരോഗതി പ്രതീക്ഷിക്കാം. വാഹനം മാറ്റി പുതിയത് വാങ്ങും. കുടുംബജീവിതം സന്തോഷകരമാകും.

മിഥുനം രാശി- Gemini (ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ)

പുതിയ ഉത്തരവാദിത്തം ഏറ്റെടുക്കും. വീട് വാങ്ങാനുള്ള സാധ്യത തെളിയും. ആഴ്ചയുടെ തുടക്കവും ഒടുക്കവും ഗുണകരമായ ദിവസങ്ങളാകും. പുതിയ പ്രണയ ബന്ധങ്ങൾ ഉടലെടുക്കാൻ സാധ്യതയുണ്ട്.

കർക്കടകം രാശി- Cancer (ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുള്ളവർ)

പലകാര്യങ്ങൾക്കും വേണ്ടി അവധി എടുക്കേണ്ടി വരാം. മനക്ലേശങ്ങൾ അലട്ടാം. സ്വർണാഭരണങ്ങൾ സമ്പാദിക്കാൻ സാധിക്കും. നിയമ കാര്യങ്ങളിൽ തീരുമാനം അനുകൂലമാകും. ഇഷ്ടപ്പെട്ട ഭൂമി വാങ്ങാൻ കഴിയും.

ചിങ്ങം രാശി- Leo (ജന്മദിനം ജൂലൈ 24 മുതൽ ഓഗസ്‌റ്റ് 23 വരെയുള്ളവർ):

എല്ലാകാര്യങ്ങളിലും ഉത്സാഹവും ഉന്മേഷവും തോന്നുന്ന സമയമാണ്. ടെസ്റ്റുകളിലും ഇൻറർവ്യൂകളിലും ഉന്നത വിജയം നേടും. ഏറെക്കാലമായ ആഗ്രഹങ്ങൾ സഫലമാകും. വരുമാനം മെച്ചപ്പെടും. അംഗീകാരങ്ങൾ ലഭിക്കും.

കന്നി രാശി- Virgo (ജന്മദിനം ഓഗസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയുള്ളവർ)

കടം വാങ്ങിയ പണം മടക്കി നൽകാൻ സാധിക്കും. പല കാര്യങ്ങളും സഫലമാകാൻ ഒരുപാട് പരിശ്രമിക്കേണ്ടിവരും. മക്കളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. കലാകാരന്മാർക്ക് ശോഭിക്കാൻ അവസരം ലഭിക്കും.

തുലാം രാശി-Libra (ജന്മദിനം സെപ്‌റ്റംബർ 24 മുതൽ ഒക്‌ടോബർ 23 വരെയുള്ളവർ)

അന്യനാട്ടിൽ കഴിയുന്നവർക്ക് ആഗ്രഹിച്ച സ്ഥലംമാറ്റം ലഭിക്കും. ഔദ്യോഗിക രംഗത്ത് അനുകൂലമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം. അപേക്ഷിച്ച വായ്പ അനുവദിച്ചു കിട്ടും. കുടുംബ ജീവിതം ഊഷ്മളമാകും.

വൃശ്‌ചികം രാശി- Scorpio (ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ 22 വരെയുള്ളവർ)

ബിസിനസ് രംഗത്ത് വളർച്ച നേടും. ചില ഭാഗ്യാനുഭവങ്ങളും ഈ വാരത്തിന്റെ പ്രത്യേക തയാണ്.പുണ്യ കർമ്മങ്ങൾക്കായി ധാരാളം പണം ചെലവഴിക്കും. കുടുംബത്തിൽ ഒരു മംഗള കർമ്മം നടക്കാനിടയുണ്ട്.

ധനു രാശി- Sagittarius -(ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയുള്ളവർ)

അവിവാഹിതരുടെ വിവാഹം നിശ്ചയിക്കും. വിദഗ്ധ പരിശോധനയിൽ അസുഖം ഇല്ലെന്നറിഞ്ഞതു കൊണ്ടുള്ള സമാധാനം ഉണ്ടാകും. ചലച്ചിത്രരംഗത്ത് പ്രവർത്തിക്കുന്നവർക്ക് ചില അംഗീകാരങ്ങൾ ലഭിക്കും.

മകരം രാശി- Capricorn (ജന്മദിനം ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ)

സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ഏറെക്കാലമായി പ്രതീക്ഷിച്ചിരുന്ന ചില കാര്യങ്ങൾ സഫലമാകും. പൊതുവേ സന്തോഷകരമായ വാരമാണിത്. മേലുദ്യോഗസ്ഥരുടെ പ്രീതി പിടിച്ചു പറ്റും.

കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

അവിചാരിതമായ സാമ്പത്തിക നേട്ടം കൈവരിക്കും .എതിരാളിയുമായി സൗഹൃദം പുനസ്ഥാ പിക്കും. സഹോദര സഹായം പ്രതീക്ഷിക്കാം. വിശേഷ ഭക്ഷണങ്ങൾ കഴിക്കാനുള്ള അവസരം ലഭിക്കും.

മീനം രാശി– Pisces (ജന്മദിനം ഫെബ്രുവരി 20 മുതൽ മാർച്ച് 21 വരെയുള്ളവർ)

അവിചാരിതമായ പല നേട്ടങ്ങളും കൈവരിക്കാൻ സാധിക്കും. പുതിയ ബിസിനസ് കരാറുകളിൽ ഒപ്പു വയ്ക്കും. സുഹൃത്തുമായുണ്ടായ അഭിപ്രായഭിന്നത പറഞ്ഞു തീർക്കും.