സമ്പൂർണ സൂര്യരാശിഫലം | Zodiac Prediction October 08 to 14

463l9ee7c8la958t7ak6v35sas content-mm-mo-web-stories content-mm-mo-web-stories-astrology-2023 weekly-zodiac-prediction-october-08-to-14 bas6kg6dla63ppbljjdfskr34 content-mm-mo-web-stories-astrology

മേടം രാശി- Aries (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ)

വിദ്യാർഥികൾക്ക് ഉപരിപഠനത്തിന് അവസരം ലഭിക്കും. പരിശ്രമങ്ങൾക്ക് അനുസൃതമായ ഫലമുണ്ടാകും. പുതിയ വാഹനം വാങ്ങും. പരീക്ഷയിൽ മികച്ച വിജയം നേടും. വിദേശത്തു നിന്ന് ചില സമ്മാനങ്ങൾ വന്നു ചേരും

ഇടവം രാശി- Taurus (ജന്മദിനം ഏപ്രിൽ 21 മുതൽ മേയ് 21 വരെയുള്ളവർ)

സ്ഥാനക്കയറ്റവും സാമ്പത്തിക നേട്ടവും ലഭിക്കും. അലട്ടിക്കൊണ്ടിരുന്ന പല പ്രശ്നങ്ങൾക്കും പരിഹരം കണ്ടെത്തും. അവിവാഹിതരുടെ വിവാഹം നിശ്ചയിക്കും. പഴയ ഒരു സുഹൃത്തിനെ കണ്ടുമുട്ടും.

മിഥുനം രാശി- Gemini (ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ)

പുതിയ വരുമാന മാർഗം കണ്ടെത്തും. മേലധികാരിയുടെ പ്രീതി നേടും. സാമ്പത്തികനില പുരോഗമിക്കും. ഈശ്വരാധീനം കൊണ്ട് ചില നേട്ടങ്ങളുണ്ടാകും. തൊഴിൽ രംഗത്ത് സമാധാനം നില നിൽക്കും.

കർക്കടകം രാശി- Cancer (ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുള്ളവർ)

പ്രതീക്ഷിച്ചിരുന്ന പണം വന്നുചേരും. പ്രവർത്തന രംഗത്ത് അനുകൂലമായ മാറ്റങ്ങളുണ്ടാകും. ഉദരരോഗങ്ങൾ പിടിപെടാതെ ശ്രദ്ധിക്കുക. ഉയർന്ന ചുമതലകൾ ലഭിക്കും. ഉന്നത വ്യക്തികളിൽ നിന്ന് സഹായങ്ങൾ ലഭിക്കും.

ചിങ്ങം രാശി- Leo (ജന്മദിനം ജൂലൈ 24 മുതൽ ഓഗസ്‌റ്റ് 23 വരെയുള്ളവർ):

സാമൂഹികരംഗത്ത് ശോഭിക്കാൻ കഴിയും. ബന്ധുവിന്റെ സഹായം ലഭിക്കും. അഭിമാനം തോന്നുന്ന ചില കാര്യങ്ങൾ  ചെയ്തുതീർക്കും. യാത്രകൾ സന്തോഷകരമാകും. സാമ്പത്തികനില ഭദ്രമാണ്.

കന്നി രാശി- Virgo (ജന്മദിനം ഓഗസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയുള്ളവർ)

സൗഹൃദങ്ങൾ കൊണ്ട് നേട്ടം ഉണ്ടാകും .വിദ്യാർഥികൾ പരീക്ഷയിൽ വിജയിക്കും. അപേക്ഷിച്ച വായ്പ അനുവദിച്ച് കിട്ടും. വിശേഷ വസ്ത്രങ്ങൾ സമ്മാനമായി ലഭിക്കും. വീട് മോടിപിടിപ്പിക്കാൻ സാധിക്കും

തുലാം രാശി-Libra (ജന്മദിനം സെപ്‌റ്റംബർ 24 മുതൽ ഒക്‌ടോബർ 23 വരെയുള്ളവർ)

വിദേശത്തുനിന്ന് ഒരു സന്തോഷ വാർത്ത പ്രതീക്ഷിക്കാം. മംഗളകർമങ്ങളിൽ പങ്കെടുക്കും. പുതിയ ജോലിയിൽ പ്രവേശിക്കും. കുടുംബത്തിൽ സമാധാനം നിലനിൽക്കും .ആത്മീയ കാര്യങ്ങൾക്കായി ധാരാളം സമയം ചെലവഴിക്കും.

വൃശ്‌ചികം രാശി- Scorpio (ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ 22 വരെയുള്ളവർ)

കുടുംബത്തിൽ ഒരു മംഗളകർമം നടക്കും. ദീർഘകാലമായി പ്രതീക്ഷിച്ചിരുന്ന ചില കാര്യങ്ങൾ സഫലമാകും. പഠനത്തിൽ ശ്രദ്ധിക്കണം. ദാമ്പത്യ ജീവിതം ഊഷ്മളമാണ്. പ്രവർത്തന രംഗത്ത് അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും.

ധനു രാശി- Sagittarius -(ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയുള്ളവർ)

അവസരങ്ങൾ പ്രയോജനപ്പെടുത്താൻ സാധിക്കും. പുതിയ വ്യാപാരം തുടങ്ങും. കുടുംബത്തിൽ സമാധാനം നിലനിൽക്കും. സാമ്പത്തികനില മെച്ചപ്പെടും. നിയമ പ്രശ്നങ്ങൾ പരിഹരിക്കും.

മകരം രാശി- Capricorn (ജന്മദിനം ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ)

പുതിയ ബിസിനസ് ആരംഭിക്കാൻ സാധ്യതയുണ്ട്. ദാമ്പത്യജീവിതം സന്തോഷകരമാകും. പഴയകാല സുഹൃത്തിനെ കണ്ടു മുട്ടും. സഹോദരനെ സഹായിക്കും. അയൽപക്കവുമായി നിലനിന്നിരുന്ന തർക്കങ്ങൾ പരിഹരിക്കും.

കുംഭം രാശി- Aquarius (ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 വരെയുള്ളവർ)

സമ്മിശ്രമായ ഫലങ്ങൾ പ്രതീക്ഷിക്കാവുന്ന വാരമാണിത്. പുതിയ വാഹനം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അത് സഫലമാകും ചലച്ചിത്ര മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് കൂടുതൽ ശോഭിക്കാൻ അവസരം ലഭിക്കും.

മീനം രാശി– Pisces (ജന്മദിനം ഫെബ്രുവരി 20 മുതൽ മാർച്ച് 21 വരെയുള്ളവർ)

സ്ഥാനക്കയറ്റം ലഭിക്കാൻ ഇടയുണ്ട്. പൊതുവേ മനസ്സമാധാനം ഉള്ള കാലമാണ്. സർക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കെല്ലാം അനുകൂലമായ സമയമാണ്. കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും.