സമ്പൂർണ സൂര്യരാശി ഫലം | Weekly Zodiac Prediction, 2023 October 15 to 21

weekly-zodiac-prediction-october-15-to-21 content-mm-mo-web-stories content-mm-mo-web-stories-astrology-2023 4j415u8p1eh131ebknf68slc2l content-mm-mo-web-stories-astrology 79h2l22ledtifuuolbnq0gpqn5

മേടം രാശി- Aries (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ)

കുടുംബജീവിതം സന്തോഷകരമായി മാറും. പുതിയ ബിസിനസ് ആരംഭിക്കാൻ സാധിക്കും. സൽക്കാരങ്ങളിലും മംഗള കർമങ്ങളിലും പങ്കെടുക്കും. വരുമാനം വർധിക്കും. പുണ്യകർമങ്ങൾ മുടങ്ങാതെ നടത്തുക. ബന്ധുക്കൾ സന്ദർശനത്തിന് എത്തും

ഇടവം രാശി- Taurus (ജന്മദിനം ഏപ്രിൽ 21 മുതൽ മേയ് 21 വരെയുള്ളവർ)

പ്രതീക്ഷിച്ച നേട്ടങ്ങൾ കൈവരിക്കാൻ പൊതുവേ സന്തോഷകരമായ വാരമാണിത്. ഭാര്യ ഭര്‍ത്താക്കന്മാർ തമ്മിൽ ഉണ്ടായ തർക്കം പരിഹരിക്കാൻ കഴിയും. നിയമകാര്യങ്ങളിൽ തീരുമാനം നീണ്ടു പോകും. വിദേശ യാത്രയ്ക്ക് അവസരം ലഭിക്കും.

മിഥുനം രാശി- Gemini (ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ)

യാത്ര ഗുണകരമായി വരും. ആലോചിച്ച് തീരുമാനം എടുക്കുന്നത് കൊണ്ട് കാര്യങ്ങൾ നീട്ടി കൊണ്ട് പോകരുത്. മക്കളുടെ നേട്ടങ്ങൾ സന്തോഷം നല്‍കും. പരസ്പരം സഹകരണവും സമര്‍പ്പണവും കൊണ്ട് വീട്ടില്‍ സന്തോഷകരമായ അന്തരീക്ഷം നിലനിൽക്കും.

കർക്കടകം രാശി- Cancer (ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുള്ളവർ)

കുടുംബത്തിൽ സന്തോഷവും ഐശ്വര്യവും. അഭിനയരംഗത്ത് ശോഭിക്കും. അടുത്ത ഒരു ബന്ധുവുമായുള്ള തർക്കം പരിഹരിക്കും. ആരോഗ്യം തൃപ്തികരമായി തുടരും. ഏർപ്പെടുന്ന എല്ലാ കാര്യത്തിലും വിജയിക്കുവാൻ കഴിയും.

ചിങ്ങം രാശി- Leo (ജന്മദിനം ജൂലൈ 24 മുതൽ ഓഗസ്‌റ്റ് 23 വരെയുള്ളവർ):

പൊതുവേ എല്ലാക്കാര്യത്തിലും ഉത്സാഹം. കൂടുതലായി അനുഭവപ്പെടും. കുടുംബ ജീവിതം സന്തോഷകരമാകും. പ്രവർത്തന മേഖലയിൽ അപൂർവനേട്ടങ്ങൾ കൈവരിക്കും. ധനപരമായ പുരോഗതി നേടും.

കന്നി രാശി- Virgo (ജന്മദിനം ഓഗസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയുള്ളവർ)

സാമ്പത്തിക നില മെച്ചപ്പെടും. ഔദ്യോഗിക യാത്രകൾ ഗുണകരമാകും. മനസ്സിന് ഉന്മേഷവും ഉത്സാഹവും ഉണ്ടാകും. വിദ്യാർഥികൾ അപകരുടെ പ്രശംസ പിടിച്ചുപറ്റും. വിദേശ വാസയോഗവും ധനാഭിവൃദ്ധിയും ഉണ്ടാവും.

തുലാം രാശി-Libra (ജന്മദിനം സെപ്‌റ്റംബർ 24 മുതൽ ഒക്‌ടോബർ 23 വരെയുള്ളവർ)

ദൈവാധനമുള്ള കാലമാണ്. ടെസ്റ്റുകളിലും ഇന്റർവ്യൂകളിലും വിജയിക്കും. മംഗളകർമങ്ങളിൽ പങ്കെടുക്കും. സൗഹൃദങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കും. വിദേശത്തു നിന്നും ഒരു സന്തോഷ വാർത്ത പ്രതീക്ഷിക്കാം

വൃശ്‌ചികം രാശി- Scorpio (ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ 22 വരെയുള്ളവർ)

നേരത്തെ തീരുമാനിച്ച യാത്രകൾ ആവശ്യമായി വരും. സുഹൃത്തുക്കളുടെ സഹായം ലഭിക്കും. സ്വന്തം വ്യക്തിത്വം മെച്ചപ്പെടുത്താൻ കഴിയും. പല ആഗ്രഹങ്ങളും സാധിച്ചെടുക്കാനാവും. ആരോഗ്യം കൂടുതൽ ശ്രദ്ധിക്കുക.

ധനു രാശി- Sagittarius -(ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയുള്ളവർ)

സ്ഥാനക്കയറ്റം ലഭിക്കും. അപ്രതീക്ഷിതമായ സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. ചെറിയ ആരോഗ്യ പ്രശ്നങ്ങളുണ്ടാകാം. ധനപരമായി പലവിധ നേട്ടങ്ങൾ ഉണ്ടാകും. സ്വന്തമായി ഭൂമി വാങ്ങാൻ സാധിക്കും.

മകരം രാശി- Capricorn (ജന്മദിനം ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ)

പൊതുവേ ഗുണകരമായ വാരമാണിത്. പുതിയ ബിസിനസ് തുടങ്ങാൻ കഴിയും. സാമൂഹിക കാര്യങ്ങളില്‍ കൂടുതല്‍ ഇടപെടും. നിക്ഷേപം എന്ന നിലയ്ക്ക് ഭൂമി വാങ്ങും. വിവാഹാലോചനകൾ പുരഗമിക്കും.

കുംഭം രാശി- Aquarius (ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 വരെയുള്ളവർ)

പ്രവർത്തനരംഗത്ത് അനുകൂലമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം. ചെറിയ യാത്രകൾക്ക് സാധ്യതയുണ്ട്. ചികിത്സ ആവശ്യമായി വരാം. സ്വർണാഭരണങ്ങൾ സമ്പാദിക്കും. തൊഴിൽ രംഗത്തെ ബുദ്ധിമുട്ടുകൾ തുടരും.വീട് നിർമിക്കാൻ സ്ഥലം വാങ്ങും.

മീനം രാശി– Pisces (ജന്മദിനം ഫെബ്രുവരി 20 മുതൽ മാർച്ച് 21 വരെയുള്ളവർ)

പുതിയ പ്രണയബന്ധം നാമ്പെടുക്കും. സൽക്കാരങ്ങളിൽ പങ്കുകൊള്ളും. തൊഴിൽ രംഗത്തെ അസ്വസ്ഥതകൾ പരിഹരിക്കും. വീട്ടുകാരോടൊപ്പം ഉല്ലാസ യാത്ര നടത്തും. എല്ലാ കാര്യങ്ങളും ഉൽസാഹത്തോടെ ചെയ്ത് തീർക്കാൻ സാധിക്കും