വിജയദശമിയും വിദ്യാരംഭവും ആഘോഷിക്കുന്ന ഈയാഴ്ച മേടക്കൂറുകാർക്ക് അനുകൂലമായ ഫലങ്ങളാണ് അനുഭവപ്പെടുക. കാര്യങ്ങൾ നടത്തിയെടുക്കുന്നതിലെ തടസ്സം മാറിക്കിട്ടും.
ഇടവക്കൂറുകാർക്ക് പ്രാർഥനകളിലൂടെ കാര്യങ്ങൾ അനുകൂലമാക്കിയെടുക്കാൻ കഴിയും. ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം. പ്രതിസന്ധികളൊന്നും അനുഭവപ്പെടില്ല. കുടുംബത്തിൽ മംഗളകാര്യങ്ങൾ നടക്കും.
മിഥുനക്കൂറുകാർക്ക് ദൈവാനുഗ്രഹത്താൽ പ്രതിസന്ധികളില്ലാതെ കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ കഴിയും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും നിലനിർത്താൻ സാധിക്കും.
കർക്കടകക്കൂറുകാർക്ക് ഈയാഴ്ച പൊതുവേ അനുകൂല ഫലങ്ങൾ പ്രതീക്ഷിക്കാം. ജോലിരംഗത്തും കുടുംബത്തിലും സ്വസ്ഥത വീണ്ടെടുക്കാൻ കഴിയും. ദൈവാനുഗ്രഹമുള്ളതിനാൽ പ്രതിസന്ധികളെ മുഴുവൻ മറികടക്കാൻ കഴിയും.
ചിങ്ങക്കൂറുകാർക്ക് ഈയാഴ്ച പൊതുവേ നല്ല ഫലങ്ങൾ അനുഭവപ്പെടും. ജോലികാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം. രോഗാരിഷ്ടങ്ങൾ വരാതിരിക്കാൻ പ്രത്യേക ജാഗ്രതയും വേണം. കുടുംബത്തിൽ സ്വസ്ഥത ഉണ്ടാകും
കന്നിക്കൂറുകാർക്ക് ദൈവാനുഗ്രഹത്തിനായി പ്രത്യേക പ്രാർഥനകൾ വേണം. അതിലൂടെ തടസ്സങ്ങളെയെല്ലാം മറികടക്കാൻ കഴിയും. ജോലിരംഗത്തു കൂടുതൽ അംഗീകാരം നേടിയെടുക്കാനും കഴിയും.
തുലാക്കൂറുകാർക്ക് വ്യാഴം അനുകൂല ഭാവത്തിലായതിനാൽ ദൈവാനുഗ്രഹം അനുഭവപ്പെടും. അതിലൂടെ പ്രതിസന്ധികളെ മറികടക്കാൻ കഴിയും. ഈയാഴ്ച പൊതുവേ അനുകൂല ഫലങ്ങൾ തന്നെ പ്രതീക്ഷിക്കാം.
വൃശ്ചികക്കൂറുകാർക്ക് ഈയാഴ്ച പൊതുവേ അനുകൂലമായ ഫലങ്ങളാണ് അനുഭവപ്പെടുക. ദൈവാനുഗ്രഹത്തിനായി പ്രത്യേക പ്രാർഥനകൾ വേണം. ജോലികാര്യങ്ങളിൽ ശ്രദ്ധ കുറയാതെ നോക്കണം. ഏറ്റെടുത്ത കാര്യങ്ങൾ വിചാരിച്ചതു പോലെ ചെയ്തു തീർക്കാൻ കഴിയും.
ധനുക്കൂറുകാർക്ക് ഈയാഴ്ച കുടുംബകാര്യങ്ങളിലും ജോലിരംഗത്തും അനുകൂലമായ ഫലങ്ങളാണ് അനുഭവപ്പെടുക. ദൈവാനുഗ്രഹമുള്ളതിനാൽ കാര്യങ്ങൾ വിചാരിച്ചതു പോലെ നടക്കും.
ഈയാഴ്ച മകരക്കൂറുകാർക്ക് കാര്യങ്ങൾ അനുകൂലമാകും. ജോലിരംഗത്തു ഗുണഫലങ്ങൾ കൂടുതൽ പ്രതീക്ഷിക്കാം. സാമ്പത്തിക കാര്യങ്ങളിൽ നേട്ടമുണ്ടാകും. പുതിയ വരുമാനസാധ്യത കണ്ടെത്താൻ കഴിയും.
കുംഭക്കൂറുകാർക്ക് ഈയാഴ്ച ജോലികാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം. വലിയ പ്രതിസന്ധികളൊന്നും ഉണ്ടാകില്ല. പൊതുവേ നല്ല ഫലങ്ങൾ തന്നെയാണ് അനുഭവപ്പെടുക. ചെലവു നിയന്ത്രിക്കണം.
മീനക്കൂറുകാർക്ക് എല്ലാ പ്രവർത്തനങ്ങളിലും ദൈവാനുഗ്രഹം കൂടെയുണ്ടാകും. കുടുംബ കാര്യങ്ങളിൽ നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം. സാമ്പത്തിക കാര്യങ്ങളിൽ പുരോഗതി കാണപ്പെടും.