പ്രഫഷണലുകൾക്ക് ഈ ആഴ്ച | Weekly Professional PredictionOctober 22 to 28

content-mm-mo-web-stories content-mm-mo-web-stories-astrology-2023 3tggv9lkhd2gvee6e976506rlh weekly-professional-prediction-october-22-to-28 content-mm-mo-web-stories-astrology 3tqva08hu61e2fn9j7nijt8gbd

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക 1/4)

ബുധനാഴ്ച വരെ അനുകൂലം. കാര്യവിജയം, അംഗീകാരം, ആരോഗ്യം, സന്തോഷം, അവിചാരിത ധനയോഗം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. തൊഴിലന്വേഷണങ്ങള്‍ വിജയിക്കാം. യാത്രകൾ വിജയിക്കാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം. ബിസിനസ്സിൽ പുതിയ സാധ്യതകൾ തുറന്നു കിട്ടാം. കിട്ടാതിരുന്ന പണം തിരികെ ലഭിക്കാം. കാണാതിരുന്ന സുഹൃത്തുക്കളെ കണ്ടുമുട്ടാം. വ്യാഴാഴ്ച മുതൽ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ധനതടസ്സം, ചെലവ്, മനഃപ്രയാസം, യാത്രാതടസ്സം, ശരീരസുഖക്കുറവ്, പ്രവർത്തനമാന്ദ്യം ഇവ കാണുന്നു.

ഇടവക്കൂറ് (കാർത്തിക 3/4, രോഹിണി, മകയിരം 1/2)

ചൊവ്വാഴ്ച മുതൽ അനുകൂലം. കാര്യവിജയം, അംഗീകാരം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു. ആഗ്രഹങ്ങള്‍ നടക്കാം. തൊഴിലന്വേഷണങ്ങൾ വിജയിക്കാം. യാത്രകൾ വിജയിക്കാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം. ഉല്ലാസനിമിഷങ്ങൾക്കു സാധ്യത കാണുന്നു. ശനിയാഴ്ച പ്രഭാതത്തിൽ എട്ടു മുപ്പതു കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യപരാജയം, ശരീരസുഖക്കുറവ്, ചെലവ്, ധനതടസ്സം, ഇച്ഛാഭംഗം, ശരീരക്ഷീണം, മനഃപ്രയാസം ഇവ കാണുന്നു.

മിഥുനക്കൂറ് ( മകയിരം 1/2, തിരുവാതിര, പുണർതം 3/4)

വ്യാഴാഴ്ച മുതൽ അനുകൂലം. കാര്യവിജയം, തൊഴിൽ ലാഭം, സ്ഥാനക്കയറ്റം, അനുകൂലസ്ഥലംമാറ്റ യോഗം, ആരോഗ്യം, ബന്ധുസമാഗമം, ധനയോഗം, നിയമവിജയം ഇവ കാണുന്നു. ചികിത്സകൾ ഫലവത്താവാം. സർക്കാരിൽ നിന്ന് അനുകൂലഫലയോഗം കാണുന്നു.

കർക്കടകക്കൂറ് (പുണർതം 1/4, പൂയം, ആയില്യം)

വ്യാഴാഴ്ച മുതൽ ഗുണദോഷസമ്മിശ്രം. കാര്യങ്ങൾ ഭാഗികമായി ശരിയാവാം. ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, ധനതടസ്സം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം. സഹപ്രവർത്തകർ ദ്വേഷിക്കാം. ശനിയാഴ്ച പ്രഭാതത്തിൽ എട്ടു മുപ്പതു കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, തൊഴിൽ ലാഭം, അംഗീകാരം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. യാത്രകൾ വിജയിക്കാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)

വ്യാഴാഴ്ച മുതല്‍ പ്രതികൂലം. കാര്യപരാജയം, അപകടഭീതി, ശരീരക്ഷതം, നഷ്ടം, ഇച്ഛാഭംഗം ഇവ കാണുന്നു. ഇരുചക്രവാഹനയാത്രകൾ സൂക്ഷിക്കുക. ശനിയാഴ്ച പ്രഭാതത്തിൽ എട്ടു മുപ്പതു കഴിഞ്ഞാൽ മുതൽ ഗുണദോഷസമ്മിശ്രം. കാര്യങ്ങൾ ഭാഗികമായി ശരിയാവാം. ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, മനഃപ്രയാസം, ധനതടസ്സം ഇവ കാണുന്നു.

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2)

സർക്കാരിൽ നിന്ന് അനുകൂല തീരുമാനങ്ങൾ വന്നുചേരാം. കോടതി വ്യവഹാരങ്ങള്‍ അനുകൂലമാകാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം. പുതിയ സാധ്യതകൾ തുറന്നു കിട്ടാം. വരുമാനസ്രോതസ്സുകൾ വർധിക്കാം. ശനിയാഴ്ച പ്രഭാതത്തിൽ എട്ടു മുപ്പതു കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യപരാജയം, അപകടഭീതി, നഷ്ടം, ഇച്ഛാഭംഗം, മനഃപ്രയാസം, ധനതടസ്സം ഇവ കാണുന്നു.

തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4 )

ബുധനാഴ്ച വരെ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, മനഃപ്രയാസം, യാത്രാതടസ്സം, ശരീരസുഖക്കുറവ്, പ്രവർത്തനമാന്ദ്യം, ധനതടസ്സം, ഉദരവൈഷമ്യം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം. വ്യാഴാഴ്ച മുതൽ അനുകൂലം. കാര്യവിജയം, അംഗീകാരം, ഇഷ്ടഭക്ഷണസമൃദ്ധി, ഉപയോഗസാധനലാഭം, നിയമവിജയം ഇവ കാണുന്നു.

വൃശ്ചികക്കൂറ് (വിശാഖം1/4, അനിഴം, തൃക്കേട്ട)

കാര്യപരാജയം, മനഃപ്രയാസം, ഇച്ഛാഭംഗം, ശരീരസുഖക്കുറവ്, ധനതടസ്സം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം. ശനിയാഴ്ച പ്രഭാതത്തിൽ എട്ടു മുപ്പതു കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, അംഗീകാരം, സുഹൃദ്സമാഗമം, മത്സരവിജയം, ശത്രുക്ഷയം ഇവ കാണുന്നു. ആഗ്രഹങ്ങള്‍ നടക്കാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)

വ്യാഴാഴ്ച മുതൽ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, ധനതടസ്സം, ശരീരസുഖക്കുറവ്, ഉദരവൈഷമ്യം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം. പണമിടപാടുകൾ സൂക്ഷിക്കുക.

മകരക്കൂറ് ( ഉത്രാടം 3/4 , തിരുവോണം, അവിട്ടം 1/2)

ചൊവ്വാഴ്ച മുതൽ പ്രതികൂലം. കാര്യപരാജയം, വാഗ്വാദം, നഷ്ടം, കലഹം, അഭിമാനക്ഷതം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം. വ്യാഴാഴ്ച മുതൽ അനുകൂലം. കാര്യവിജയം, അംഗീകാരം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. യാത്രകൾ വിജയിക്കാം. ശനിയാഴ്ച പ്രഭാതത്തിൽ എട്ടു മുപ്പതു കഴി‍ഞ്ഞാൽ മുതൽ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, മനഃപ്രയാസം, യാത്രാതടസ്സം, ധനതടസ്സം ഇവ കാണുന്നു.

കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

വ്യാഴാഴ്ച മുതൽ പ്രതികൂലം. കാര്യപരാജയം, അഭിമാനക്ഷതം, കലഹം, വാഗ്വാദം, ശത്രുശല്യം, മനഃപ്രയാസം ഇവ കാണുന്നു. ശനിയാഴ്ച പ്രഭാതത്തിൽ എട്ടു മുപ്പതു കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, സ്ഥാനലാഭം, ആരോഗ്യം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. യാത്രകൾ വിജയിക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം.

മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി)

വ്യാഴാഴ്ച മുതൽ അനുകൂലം. കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, ആരോഗ്യം, അംഗീകാരം ഇവ കാണുന്നു. യാത്രകൾ വിജയിക്കാം. ചികിത്സകൾ ഫലിക്കാം. ആഗ്രഹങ്ങൾ നടക്കാം. ശനിയാഴ്ച പ്രഭാതത്തിൽ എട്ടു മുപ്പതു കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യപരാജയം, അഭിമാനക്ഷതം, മനഃപ്രയാസം, യാത്രാപരാജയം, വാഗ്വാദം, കലഹം, ശത്രുശല്യം ഇവ കാണുന്നു.