രാഹു- കേതു രാശിമാറ്റം | Rahu Ketu Transit 2023

content-mm-mo-web-stories content-mm-mo-web-stories-astrology-2023 7fv4jbgjh6pj0ult7an1b7f9ql orfrr7g51dpea50okp5g9d199 rahu-ketu-transit content-mm-mo-web-stories-astrology

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക 1/4)

ആരോഗ്യകാര്യങ്ങളിൽ വളരെയധികം ശ്രദ്ധിക്കണം. വരുമാനത്തിൽ വർധനവ് ഉണ്ടാകാം എങ്കിലും കാര്യങ്ങൾക്ക് നഷ്ടവും തടസ്സവും സംഭവിക്കാതിരിക്കാൻ വളരെ ശ്രദ്ധ ആവശ്യമാണ്. ജീവിത പങ്കാളിയോട് സ്നേഹപൂർവം പെരുമാറുക

ഇടവക്കൂറ് (കാർത്തിക 3/4, രോഹിണി, മകയിരം 1/2)

ധനലാഭം, ദേഹസുഖം, കർമലാഭം ഇവ ഉണ്ടാവും. കർമരംഗത്ത് അതിവേഗത്തിലുള്ള നീക്കം നടത്തും. വിലപിടിപ്പുള്ള സമ്മാനം ലഭിക്കും. മുൻകോപം, അക്ഷമ ഇവ ഒഴിവാക്കുക. ദീർഘകാല പ്രണയം സഫലമാകും.

മിഥുനക്കൂറ് ( മകയിരം 1/2, തിരുവാതിര, പുണർതം 3/4)

ധനനഷ്ടത്തിന് ഇടവരുമെന്നതിനാൽ ധനപരമായ ക്രയവിക്രയം ശ്രദ്ധാപൂർവം ചെയ്യുക. കർമരംഗത്തെ അസ്വസ്ഥതകൾ ബുദ്ധിപൂർവം കൈകാര്യം ചെയ്യുക വഴി ഗുണം കിട്ടും. സ്ത്രീകൾ കാരണം കലഹത്തിനും ദാമ്പത്യ ക്ലേശത്തിനും സാധ്യത ഉണ്ട്.

കർക്കടകക്കൂറ് (പുണർതം 1/4, പൂയം, ആയില്യം)

കുടുംബ ഭദ്രതയ്ക്കായി പ്രയത്നിക്കുക. ധനനഷ്ടം വരാതിരിക്കാനും വില കൂടിയ വസ്തുക്കൾ നഷ്ടപ്പെടാതിരിക്കാനും ശ്രദ്ധ വേണം. മേലുദ്യോഗസ്ഥരോടും സഹപ്രവർത്തകരോടും നല്ല രീതിയിൽ പെരുമാറുക.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)

ആത്മീയ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കുക വഴി മന:സംഘർഷം ഒഴിവാക്കാം. പുതിയ പദ്ധതികളോ മനോരഹസ്യങ്ങളോ ആരുമായും പങ്കിടരുത്. ആഡംബരം കുറയ്ക്കുക വഴി പാഴ്ചെലവുകൾ നിയന്ത്രണ വിധേയമാക്കാൻ കഴിയും.

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2)

വിദ്യാർഥികൾ ഉദാസീനമനോഭാവം, ശ്രദ്ധക്കുറവ്, അലസത തുടങ്ങിയവ വർധിക്കാതെ നോക്കണം. ദാമ്പത്യ ജീവിതത്തിൽ വിട്ടുവീഴ്ചകൾ ചെയ്യുക. ജീവിത പങ്കാളിയോട് സൗമ്യവും അനുകൂവുമായ സമീപനം സ്വീകരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കണം.

തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4 )

വ്യാപാരവ്യവസായ വിപണന മേഖലകളിൽ പ്രതീക്ഷിച്ചതിലുപരി പുരോഗതി ഉണ്ടാകും. നിക്ഷേപമെന്ന നിലയിൽ ഭൂമിയോ ഗൃഹമോ വാങ്ങുവാനിടവരും ആഹ്ലാദകരമായ വാർത്തകൾ കേൾക്കും. ധനവർധനവ് ആത്മവിശ്വാസം നൽകും.

വൃശ്ചികക്കൂറ് (വിശാഖം1/4, അനിഴം, തൃക്കേട്ട)

ജോലിസ്ഥലത്ത് നിസ്സാര കാര്യങ്ങളുടെ പേരിൽ കലഹ സാധ്യത കൂടുതൽ ആണ്. വിദ്യാർഥികൾ പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കണം. പ്രലോഭനങ്ങളിൽ അകപ്പടരുത്. ചുമതലകൾ അന്യരെ ഏല്‍പിക്കുന്നതും പണം കടം കൊടുക്കുന്നതും അബദ്ധമായിത്തീരും.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)

കുടുംബാംഗങ്ങളുമായി വാക്ക്തർക്കങ്ങളിൽ ഏർപ്പെടാതിരിക്കുക. ബുദ്ധിപരമായ ഇടപെടൽ കൊണ്ട് നേട്ടങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കണം. അനവസരത്തിൽ അഹങ്കരിക്കരുത്. ഈശ്വരാധീനം വർധിപ്പിക്കുക. മാന്യത വിട്ട് സംസാരിക്കുകയും പെരുമാറുകയും ചെയ്യരുത്.

മകരക്കൂറ് ( ഉത്രാടം 3/4 , തിരുവോണം, അവിട്ടം 1/2)

ധനപരമായി ഗുണകാലം. ഉദ്യോഗത്തിൽ ഉയർച്ച, കച്ചവട വിജയം, കലാകാർക്ക് കൂടുതൽ അവസരങ്ങൾ. കുടുംബത്തിൽ മംഗള കർമങ്ങൾ നടക്കും. വിദ്യാർഥികൾ അവസരങ്ങൾ ഉപയോഗപെടുത്തണം. അസൂയാവഹമായ ഉയർച്ച എല്ലാ കാര്യങ്ങളിലും ഉണ്ടാവും.

കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

കർമമേഖലയിൽ മേലധികാരികളിൽ നിന്ന് ബുദ്ധിമുട്ടുകൾ വരാം. വിവാഹകാര്യത്തിലും പ്രണയത്തിലും ചില തടസ്സങ്ങൾ ഉണ്ടായേക്കാം. എതിരാളികളെ കരുതിയിരിക്കണം. ഈശ്വരാധീനത്താൽ ശത്രു ജയം.

മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി)

ആരോഗ്യശ്രദ്ധ വേണം. കർമരംഗത്ത് അബദ്ധങ്ങൾ പറ്റാതെ ജാഗ്രത പുലർത്തണം. കുടുംബത്തിലും സൗഹൃദത്തിലും നിലനിൽക്കുന്ന തെറ്റിദ്ധാരണകൾ മാറ്റണം. ശത്രു ശല്യം തല പൊക്കും. വിദ്യാർഥികൾ കഠിനാദ്ധ്വാനം ചെയ്താലെ ഫലം കിട്ടു.