തൊഴിൽ രംഗത്ത് അനുകൂലമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം. പങ്കാളിയുമായി അനാവശ്യ തർക്കങ്ങൾ ഉണ്ടാവാൻ ഇടയുണ്ട്. പുതിയ വാഹനം വാങ്ങാനുള്ള കാര്യങ്ങളിൽ പുരോഗതി ഉണ്ടാകും. പൊതുവേ എല്ലാ കാര്യങ്ങളും ഒരു അലസത തോന്നാൻ സാധ്യത കാണുന്നു.
അവിചാരിതമായ ചില നേട്ടങ്ങളെല്ലാം കൈവരിക്കാൻ സാധിക്കും. പൊതുവേ പല കാര്യങ്ങളും ഭാഗ്യം കൊണ്ട് നടക്കുന്നതായി അനുഭവപ്പെടും. സത്യസന്ധമായ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരങ്ങൾ ലഭിക്കും. ബിസിനസ്സിൽ നിന്നുള്ള ആദായം വർധിക്കും.
ദീർഘകാലമായി നേരിട്ടുകൊണ്ടിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനാകും. ജോലി മാറാൻ ആഗ്രഹിക്കുന്നവർക്ക് അത് സാധ്യമാകും.വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവർക്ക് അതിന് അനുകൂലമായ കാലമാണ്.
ആഴ്ചയുടെ ആരംഭം വളരെയധികം ഗുണകരമാണ്. പുതിയ ചില സംരംഭങ്ങൾ തുടങ്ങാൻ സാധിക്കും. അവിവാഹിതരുടെ വിവാഹം നിശ്ചയിക്കാനും ഇടയുണ്ട്. ഉന്നത വ്യക്തികളുടെ സഹായം ലഭിക്കും.
ഗുണദോഷ സമ്മിശ്രമായ വാരമാണിത്. എതിരാളികളിൽ നിന്നും ചില ഉപദ്രവങ്ങൾ ഉണ്ടാവാൻ ഇടയുണ്ട്. രോഗബാധകൾക്കും സാധ്യതയുള്ള സമയമാണ്. പ്രതീക്ഷിക്കാത്ത ചില പ്രതിബന്ധങ്ങൾ തരണം ചെയ്യും.
സാമ്പത്തിക നേട്ടങ്ങൾ കൈവരിക്കാൻ ബന്ധുക്കളുടെ സഹായം ഉണ്ടാകും. പുതിയ ഉത്തരവാദിത്തങ്ങൾ ലഭിക്കും. ഉദ്യോഗാർത്ഥികൾക്ക് നിയമന ഉത്തരവുകൾ ലഭിക്കാൻ ഇടയുണ്ട്. അന്യ നാട്ടിൽ തൊഴിൽ തേടുന്നവർക്ക് അത് ലഭിക്കും.
കുടുംബത്തിൽ സന്തോഷം നിലനിൽക്കുന്ന സമയമാണ്. ഔദ്യോഗിക യാത്രകൾ കൊണ്ട് നേട്ടങ്ങൾ പ്രതീക്ഷിക്കാം. ബന്ധുജനങ്ങളെ സന്ദർശിക്കും. പുതിയ വാഹനം വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് അത് സാധ്യമാകും.
എല്ലാ കാര്യങ്ങളും ഉത്സാഹത്തോടെ ചെയ്തു തീർക്കാൻ സാധിക്കും. സൈനിക മേഖലയിൽ ഉള്ളവർക്ക് ബഹുമതികളും അംഗീകാരങ്ങളും ലഭിക്കാൻ ഇടയുണ്ട്. സുഹൃത്തുക്കളിൽ നിന്ന് ചെറിയ സഹായങ്ങൾ ഒക്കെ ലഭിക്കും.
സാമ്പത്തിക പുരോഗതി നേടാനാകും. പുതിയ വിഷയങ്ങൾ പഠിക്കാൻ ആരംഭിക്കും. ഉദ്യോഗാർത്ഥികൾക്ക് നിയമന ഉത്തരവ് ലഭിക്കും. വിദേശയാത്രക്ക് ശ്രമിക്കുന്നവർക്ക് അതിനുള്ള അ വസരങ്ങൾ ഉണ്ടാകും.
സൽക്കാരങ്ങളിലും മംഗള കർമങ്ങളിലും പങ്കെടുക്കും. കുടുംബജീവിതം കൂടുതൽ സന്തോഷകരമാകും. കുറച്ചുകാലമായി കാത്തിരുന്ന സന്തോഷവാർത്ത എത്തിച്ചേരും. വിദ്യാർഥികൾ പഠനകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക.
ചെറിയ ചെറിയ യാത്രകൾക്ക് സാധ്യതയുള്ള ഒരു കാലമാണിത്. ചെലവുകൾ വർധിക്കും. ആരോഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. ഈശ്വരാധീനം കുറഞ്ഞ കാലമായതിനാൽ പ്രാർത്ഥനകളും മറ്റും മുടങ്ങാതെ നടത്തുക.
ഒരുപാട് കാലമായി കാത്തിരുന്ന ചില കാര്യങ്ങളൊക്കെ ഈ ആഴ്ചയിൽ നടക്കും സാമ്പത്തികനില മെച്ചപ്പെടും. പുതിയ പ്രണയബന്ധങ്ങൾ ഉടലെടുക്കും .പേരും പെരുമയും വർധിക്കും. ടെസ്റ്റുകളിലും ഇൻറർവ്യൂകളലും ഉന്നത വിജയം നേടും.