സമ്പൂർണ സൂര്യരാശി ഫലം | Weekly Zodiac Prediction November 26 to December 02

content-mm-mo-web-stories content-mm-mo-web-stories-astrology-2023 3ouelq8egmatnkee3rhm46pj43 41c7i7p429rgt35nlnj7jggu9l content-mm-mo-web-stories-astrology weekly-zodiac-prediction-november-26-to-december-02

മേടം രാശി- Aries (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ)

കുടുംബാംഗങ്ങളുമൊത്ത് സൽക്കാരങ്ങളിൽ പങ്കെടുക്കും.സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ചില കാര്യങ്ങൾ ഭാഗ്യം കൊണ്ട് സാധിച്ചടുക്കും. പ്രവർത്തനങ്ങൾക്ക് അനുസൃതമായ ഫലം ലഭിക്കും. പുതിയ പ്രണയബന്ധം ഉടലെടുക്കും

ഇടവം രാശി- Taurus (ജന്മദിനം ഏപ്രിൽ 21 മുതൽ മേയ് 21 വരെയുള്ളവർ)

പ്രവർത്തന മേഖലയിൽ കൂടുതൽ ശോഭിക്കും .ധാരാളം പണം കൈവശം വന്നുചേരാൻ സാധ്യതയുണ്ട്. ബിസിനസ് ലാഭകരമായി മാറും. വിദേശയാത്രയ്ക്ക് അവസരം തെളിയും. പങ്കാളിയുമായി കലഹങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്.

മിഥുനം രാശി- Gemini (ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ)

ഉല്ലാസയാത്രയിൽ പങ്കെടുക്കാൻ സാധിക്കും. ഗുണദോഷ സമ്മിശ്രമായ ഒരു വരമാണിത് തുടക്കത്തിൽ ചിലവുകൾ കുറച്ച് കൂടുതലായിരിക്കും എങ്കിലും പിന്നീട് സാമ്പത്തിക നിലച്ചപ്പെടുന്നതാണ്. പ്രണയത്തിന് അനുകൂലമായ അന്തരീക്ഷമാണ്.

കർക്കടകം രാശി- Cancer (ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുള്ളവർ)

ഔദ്യോഗിക രംഗത്ത് അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. വരുമാനം മെച്ചപ്പെടും. പുതിയ വാഹനം സ്വന്തമാക്കും. അവിവാഹിതരുടെ വിവാഹ കാര്യങ്ങളിൽ തീരുമാനമാകും. ഔദ്യോഗിക യാത്ര ഗുണകരമായി മാറും.

ചിങ്ങം രാശി- Leo (ജന്മദിനം ജൂലൈ 24 മുതൽ ഓഗസ്‌റ്റ് 23 വരെയുള്ളവർ):

ദൈവാധീനം കുറഞ്ഞ ഒരു കാലമായതു കൊണ്ട് പല കാര്യങ്ങൾക്കും ഒന്നിലധികം പ്രാവശ്യം പരിശ്രമിക്കേണ്ടതായി വരാം. പഠന കാര്യങ്ങൾക്ക് തടസ്സം നേരിടും. കായികരംഗത്ത് നേട്ടങ്ങൾ ഉണ്ടാക്കും.

കന്നി രാശി- Virgo (ജന്മദിനം ഓഗസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയുള്ളവർ)

പൊതുവേ മനസ്സമാധാനമുള്ള ഒരു ആഴ്ചയാണിത്. കോപം നിയന്ത്രിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. പല കാര്യങ്ങളും ഭാഗ്യം കൊണ്ട് നേടാനാകും. സാമ്പത്തിക നില ഭദ്രമായി തുടരും. വീട് മാറി താമസിക്കേണ്ടി വരാം.

തുലാം രാശി-Libra (ജന്മദിനം സെപ്‌റ്റംബർ 24 മുതൽ ഒക്‌ടോബർ 23 വരെയുള്ളവർ)

ഈശ്വരാധീനമുള്ള കാലമാണ്. ഉദ്യോഗാർത്ഥികൾക്ക് നിയമന ഉത്തരവ് ലഭിക്കാൻ ഇടയാകും. വരവിലും അധികമായ ചെലവുകൾ ഉണ്ടാ . മക്കളുടെ പഠനകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക. ഗുരുജനങ്ങളുടെ ആരോഗ്യം സൂക്ഷിക്കുക.

വൃശ്‌ചികം രാശി- Scorpio (ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ 22 വരെയുള്ളവർ)

പ്രവർത്തനരംഗത്ത് സന്തോഷകരമായ കാര്യങ്ങൾ നടക്കും. കുടുംബ ജീവിതം സമാധാനം നിറഞ്ഞതായി തുടരും. സർക്കാരിൽ നിന്നും ചില ആനുകൂല്യങ്ങൾ ലഭിക്കും. ഭാഗ്യം അനുകൂലമായി വരും. എതിർപ്പുകൾ അതിജീവിക്കാൻ സാധിക്കും.

ധനു രാശി- Sagittarius -(ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയുള്ളവർ)

ധാരാളം യാത്രകൾ ആ വശ്യമായിവരും. വിദേശത്തുനിന്ന് ചില സമ്മാനങ്ങൾ പ്രതീക്ഷിക്കാം. സാമ്പത്തികമായി ഗുണകരമായ ഒരു കാലമാണിത്. പഠനകാര്യങ്ങളിൽ പുരോഗതി നേടും. ഭാഗ്യം അനുകൂലമായ സമയമായി അനുഭവപ്പെടും.

മകരം രാശി- Capricorn (ജന്മദിനം ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ)

സൽക്കാരങ്ങളിലും മംഗള കർമ്മങ്ങളിലും പങ്കെടുക്കും. ഈശ്വരാധീനം ഉള്ള കാലമാണ് ചിലർക്ക് സ്ഥാനക്കയറ്റം നേടാനാകും. കുട്ടികൾ ഇല്ലാത്തവർക്ക് സന്താനഭാഗ്യം പ്രതീക്ഷിക്കാം. വിശേഷ വസ്ത്രങ്ങൾ സമ്മാനമായി ലഭിക്കും.

കുംഭം രാശി- Aquarius (ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 വരെയുള്ളവർ)

കുടുംബത്തിൽ സമാധാനവും സന്തോഷവും ഉണ്ടാകും. അപേക്ഷിച്ച വാഹന വായ്പ അനുവദിച്ചു കിട്ടും. വരുമാനം വർദ്ധിക്കാനുള്ള സാഹചര്യങ്ങൾ ഉണ്ടാവും. സ്ഥാനക്കയറ്റം പ്രതീക്ഷിക്കുന്നവർക്ക് അതു നേടാനാകും.

മീനം രാശി– Pisces (ജന്മദിനം ഫെബ്രുവരി 20 മുതൽ മാർച്ച് 21 വരെയുള്ളവർ)

വരുമാന വർധനവ് പ്രതീക്ഷിക്കാം. വിചാരിച്ചിരി ക്കാത്ത പല നേട്ടങ്ങളും കൈവരിക്കാൻ സാധിക്കുന്ന കാലമാണിത്. എതിരാളികളെ പോലും വശത്താക്കാൻ സാധിക്കും. ഉന്നത വ്യക്തികളുടെ സഹായം നേടാനാകും.