ഫെബ്രുവരി മാസം നിങ്ങൾക്കെങ്ങനെ? | Monthly Star Prediction

content-mm-mo-web-stories-astrology-2024 content-mm-mo-web-stories 30d84c4nvd1sbgi6gi3ce03dnm monthly-star-prediction-february content-mm-mo-web-stories-astrology mo7h721and08muhuvb1h43mv4

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക 1/4)

ഈ രാശിക്കാർക്ക് മാസത്തിന്റെ ആദ്യ പകുതി അത്ര ഗുണകരമായിരിക്കില്ല എങ്കിലും രണ്ടാം പകുതി വളരെയധികം നേട്ടങ്ങൾ ഉണ്ടാകാൻ സഹായകരമാണ്. സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം. വായ്പകൾ വാങ്ങേണ്ടതായി വരും.

ഇടവക്കൂറ് (കാർത്തിക 3/4, രോഹിണി, മകയിരം 1/2)

പുതിയ ഉത്തരവാദിത്തങ്ങൾ ലഭിക്കും. രാഷ്ട്രീയ പ്രവർത്തകർക്ക് നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും. അനാവശ്യ ചെലവുകൾ നിയന്ത്രിക്കാൻ ശ്രദ്ധിക്കുക. പുണ്യ സ്ഥലങ്ങളിൽ സന്ദർശിക്കാൻ സാധിക്കും.

മിഥുനക്കൂറ് ( മകയിരം 1/2, തിരുവാതിര, പുണർതം 3/4)

നല്ലതും ചീത്തയുമായ ഫലങ്ങൾ പ്രതീക്ഷിക്കാവുന്ന മാസമാണിത് ദീർഘകാലമായി അലട്ടിക്കൊണ്ടിരുന്ന പല പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടാകും .പല തടസ്സങ്ങളും താനെ ഒഴിവാകും.

കർക്കടകക്കൂറ് (പുണർതം 1/4, പൂയം, ആയില്യം)

മാസത്തിന്റെ ആദ്യപകുതി ഗുണകരം ആണെങ്കിലും പിന്നീട് പല കാര്യങ്ങൾക്കും തടസ്സം നേരിടാൻ ഇടയുണ്ട്. സാമ്പത്തിക ക്ലേശത്തിനും സാധ്യത കൂടുതലാണ്.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)

വളരെയധികം ഭാഗ്യമുള്ള ഒരു കാലമായി അനുഭവപ്പെടും. ഉന്നത വ്യക്തികളുടെ സഹായം ലഭിക്കും. രോഗങ്ങൾ പൂർണമായി വിട്ടുമാറും. ഉദ്യോഗാർഥികൾക്ക് നിയമന ഉത്തരവ് ലഭിക്കും.

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2)

സൽക്കാരങ്ങളിലും മംഗള കർമങ്ങളിലും പങ്കെടുക്കാൻ സാധ്യത ഉണ്ട്. വാഹനത്തിന് കേടുപാടുകൾ സംഭവിക്കാം. നേരത്തെ തീരുമാനിച്ച യാത്രകൾക്ക് തടസ്സം നേരിടും.

തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4 )

പ്രതീക്ഷിക്കുന്ന പോലെ കാര്യങ്ങൾ നടക്കുന്ന സമയമാണ്. അവിവാഹിതരുടെ വിവാഹം നിശ്ചയിക്കും. പങ്കാളിയെ കൊണ്ട് നേട്ടങ്ങൾ ഉണ്ടാകും. പൊതുവേ ദൈവാധീനമുള്ള കാലമാണ്.

വൃശ്ചികക്കൂറ് (വിശാഖം1/4, അനിഴം, തൃക്കേട്ട)

കുടുംബത്തിൽ സമാധാനം ഉണ്ടാകും. അന്യനാട്ടിൽ കഴിയുന്നവർക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങാൻ കഴിയും. ഔദ്യോഗിക യാത്രകൾ കൊണ്ട് നേട്ടം ഉണ്ടാകും.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)

എല്ലാ കാര്യങ്ങളും ഉത്സാഹത്തോടെ ചെയ്തു തീർക്കാൻ സാധിക്കും. വസ്തു സംബന്ധമായ ഇടപാടുകൾ ലാഭകരമാകും. സൈനികരംഗത്ത് പ്രവർത്തിക്കുന്നവർക്ക് ബഹുമതികൾ ലഭിക്കും.

മകരക്കൂറ് ( ഉത്രാടം 3/4 , തിരുവോണം, അവിട്ടം 1/2)

വിദ്യാർഥികൾക്ക് ഉപരിപഠനത്തിന് അവസരം ലഭിക്കും. പരീക്ഷയിൽ മികച്ച വിജയം നേടാനാകും. സാമ്പത്തിക നില മെച്ചപ്പെടും. അലസത വിട്ടുമാറും. ദൂരദേശ ത്തുനിന്നും ചില സഹായങ്ങൾ ലഭിക്കും.

കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

പങ്കാളിയെ കൊണ്ട് വലിയ നേട്ടങ്ങൾ പ്രതീക്ഷിക്കാം. അനാവശ്യ ചെലവുകൾ നിയന്ത്രിക്കാൻ കഴിയും. ഔദ്യോഗിക രംഗത്ത് കൂടുതൽ അധികാരങ്ങൾ ലഭിക്കും. വിനോദയാത്രയിൽ പങ്കെടുക്കും.

മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി)

പൂർവിക സ്വത്ത് കൈവശം വന്നുചേരും. എതിരാളികളെ വശത്താക്കാൻ സാധിക്കും. ചെലവുകൾ വർധിക്കും. ഉപരി പഠനത്തിന് അവസരം ലഭിക്കും. സാഹിത്യരംഗത്ത് ശോഭിക്കാൻ കഴിയും.