പ്രഫഷണലുകൾക്ക് ഈ ആഴ്ച | Weekly Professional Prediction 2024 February 04 to 10

content-mm-mo-web-stories-astrology-2024 content-mm-mo-web-stories 7qhdhn5gopu1qtmde4bqh62l08 7jigdlf99mivso1fa76ehgevk3 weekly-professional-prediction-february-04-to-10 content-mm-mo-web-stories-astrology

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക 1/4)

സുഹൃത്തുക്കൾ വാക്കുപാലിക്കാതിരിക്കാം. മേലധികാരിയിൽ നിന്ന് ശകാരം കേൾക്കേണ്ടി വന്നേക്കാം. വ്യാഴാഴ്ച പ്രഭാതത്തിൽ എട്ടു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, ബന്ധുസമാഗമം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. തൊഴിലന്വേഷണങ്ങൾ വിജയിക്കാം. പ്രതീക്ഷകൾ വർധിക്കാം.

ഇടവക്കൂറ് (കാർത്തിക 3/4, രോഹിണി, മകയിരം 1/2)

ചൊവ്വാഴ്ച പ്രഭാതത്തിൽ എട്ടു മണി വരെ അനുകൂലം. കാര്യവിജയം, നിയമവിജയം, സുഹൃദ്സമാഗമം ഇവ കാണുന്നു. തൊഴിലന്വേഷണങ്ങൾ വിജയിക്കാം. ചർച്ചകൾ വിജയിക്കാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം. സർക്കാരിൽ നിന്നും അനുകൂലഫലയോഗം കാണുന്നു. തൊഴിലന്വേഷണങ്ങൾ വിജയിക്കാം.

മിഥുനക്കൂറ് ( മകയിരം 1/2, തിരുവാതിര, പുണർതം 3/4)

വ്യാഴാഴ്ച പ്രഭാതത്തിൽ എട്ടു മണി വരെ അനുകൂലം. കാര്യവിജയം, സുഹൃദ്സമാഗമം, മത്സരവിജയം, തൊഴിൽ ലാഭം, സ്ഥാനക്കയറ്റം, അനുകൂലസ്ഥലംമാറ്റയോഗം, ബന്ധുസമാഗമം, ഉപയോഗസാധനലാഭം ഇവ കാണുന്നു. തൊഴിലന്വേഷണങ്ങൾ വിജയിക്കാം. ചര്‍ച്ചകൾ വിജയിക്കാം.

കർക്കടകക്കൂറ് (പുണർതം 1/4, പൂയം, ആയില്യം)

മേലധികാരിയിൽ നിന്ന് പ്രതികൂല പ്രതികരണങ്ങൾ വന്നു ചേരാം. വായ്പാശ്രമങ്ങൾ പരാജയപ്പെടാം. ചൊവ്വാഴ്ച പ്രഭാതത്തിൽ എട്ടു മണി കഴിഞ്ഞാൽ മുതൽ അനൂകലം. കാര്യവിജയം, സുഹൃദ്സമാഗമം, മത്സരവിജയം, ശത്രുക്ഷയം, അംഗീകാരം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)

വ്യാഴാഴ്ച പ്രഭാതത്തിൽ എട്ടു മണി വരെ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ശരീരസുഖക്കുറവ്, ധനതടസ്സം, മനഃപ്രയാസം, ഇച്ഛാഭംഗം, യാത്രാപരാജയം, സ്ഥലംമാറ്റം, നഷ്ടം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം. സഹപ്രവർത്തകർ ദ്വേഷിക്കാം.

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2)

ചൊവ്വാഴ്ച പ്രഭാതത്തിൽ എട്ടു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, ശരീരസുഖക്കുറവ് ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം. വേദനാജനകമായ അനുഭവങ്ങൾ വന്നു ചേരാം. ശനിയാഴ്ച പ്രഭാതത്തിൽ എട്ടു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, അംഗീകാരം, മത്സരവിജയം, സുഹൃദ്സമാഗമം, പരീക്ഷാവിജയം ഇവ കാണുന്നു.

തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4 )

ചൊവ്വാഴ്ച പ്രഭാതത്തിൽ എട്ടു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, സ്ഥാനലാഭം, അംഗീകാരം, ആരോഗ്യം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. യാത്രകൾ വിജയിക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം. വ്യാഴാഴ്ച പ്രഭാതത്തിൽ എട്ടു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം.

വൃശ്ചികക്കൂറ് (വിശാഖം1/4, അനിഴം, തൃക്കേട്ട)

കാര്യപരാജയം, അഭിമാനക്ഷതം, വാഗ്വാദം, തർക്കം, ഇച്ഛാഭംഗം ഇവ കാണുന്നു. മേലധികാരിയിൽ നിന്ന് പ്രതികൂല പ്രതികരണങ്ങൾ ലഭിക്കാം. സഹപ്രവർത്തകര്‍ ദ്വേഷിക്കാം. പ്രതീക്ഷകൾ കുറയാം. വ്യാഴാഴ്ച പ്രഭാതത്തിൽ എട്ടു മണി കഴിഞ്ഞാല്‍ മുതൽ അനുകൂലം. കാര്യവിജയം, അംഗീകാരം, സ്ഥാനലാഭം, ആരോഗ്യം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)

കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, ആരോഗ്യം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. യാത്രകൾ വിജയിക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം. വ്യാഴാഴ്ച പ്രഭാതത്തില്‍ എട്ടു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യപരാജയം, അഭിമാനക്ഷതം, കലഹം, മനഃപ്രയാസം, നിയമപരാജയം ഇവ കാണുന്നു.

മകരക്കൂറ് ( ഉത്രാടം 3/4 , തിരുവോണം, അവിട്ടം 1/2)

തൊഴിൽ ലാഭം, ബന്ധുസമാഗമം, ധനയോഗം, ബിസിനസ്സിൽ നേട്ടം, ആരോഗ്യം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. തൊഴിലന്വേഷണങ്ങൾ വിജയിക്കാം. കിട്ടാതിരുന്ന പണം തിരികെ ലഭിക്കാം. ചൊവ്വാഴ്ച പ്രഭാതത്തിൽ എട്ടു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യതടസ്സം, അലച്ചിൽ, ചെലവ്, ധനതടസ്സം, മനഃപ്രയാസം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം ഇവ കാണുന്നു. വ്യാഴാഴ്ച പ്രഭാതത്തിൽ എട്ടു മണി കഴിഞ്ഞാല്‍ മുതൽ അനുകൂലം.

കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

ആഗ്രഹങ്ങൾ നടക്കാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം. യാത്രകൾ വിജയിക്കാം. സുഖലോലുപവസ്തുക്കൾ ലഭിക്കാം. ഉല്ലാസയാത്രകൾക്കു സാധ്യത കാണുന്നു. ഉല്ലാസ നിമിഷങ്ങൾ പങ്കിടാം. വ്യാഴാഴ്ച പ്രഭാതത്തിൽ എട്ടു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യതടസ്സം, അലച്ചിൽ, ചെലവ്, മനഃപ്രയാസം.

മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി)

യാത്രാതടസ്സം, നിയമപരാജയം, മനഃപ്രയാസം, ചെലവ്, ശരീരസുഖക്കുറവ്, യാത്രാപരാജയം ഇവ കാണുന്നു. ചൊവ്വാഴ്ച പ്രഭാതത്തിൽ എട്ടു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, അംഗീകാരം, തൊഴിൽ ലാഭം.