അമ്മേ വിളി തിരുവനന്തപുരം നഗരമാകെ മുഴങ്ങിനിൽക്കുന്ന അന്തരീക്ഷത്തിൽ മനസിൽ ഭക്തിയുടെ ജ്വാലയുമായി ജനലക്ഷങ്ങൾ ആറ്റുകാലമ്മയ്ക്ക് പൊങ്കാലയർപ്പിക്കുന്നു
അനന്തപുരിയൊന്നാകെ ആറ്റുകാലമ്മയുടെ അമ്പലമുറ്റമായപ്പോൾ
കോടിപ്രാർത്ഥനകളാണ് അഖിലാണ്ഡേശ്വരിക്കു മുന്നിൽ സമർപ്പിക്കപ്പെടുന്നത്.
കൊവിഡ് കവർന്ന രണ്ടുവർഷ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞവർഷം നടന്ന പൊങ്കാലയെക്കാൾ കൂടുതൽ ഭക്തരാണ് ഇത്തവണ തിരുവനന്തപുരം നഗരത്തിലേക്ക് ഒഴുകിയെത്തിയത്.