പ്രഫഷണലുകൾക്ക് ഈ ആഴ്ച | Weekly Professional Prediction March 17 to 23

content-mm-mo-web-stories-astrology-2024 content-mm-mo-web-stories weekly-professional-prediction-march-17-to-23 43tsrviu71smvu8len335h6ijb 14dpd4d5vvgnebaf5ub59s8qk3 content-mm-mo-web-stories-astrology

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക 1/4)

ചൊവ്വാഴ്ച പകൽ രണ്ടു മണി വരെ അനുകൂലം. കാര്യവിജയം, അംഗീകാരം, സ്ഥാനക്കയറ്റം, അനുകൂല സ്ഥലംമാറ്റയോഗം ഇവ കാണുന്നു. യാത്രകൾ വിജയിക്കാം. തടസ്സങ്ങള്‍ മാറിക്കിട്ടാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം

ഇടവക്കൂറ് (കാർത്തിക 3/4, രോഹിണി, മകയിരം 1/2)

ചൊവ്വാഴ്ച പകൽ രണ്ടു മണി വരെ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, അഭിമാനക്ഷതം, മനഃപ്രയാസം, വാഗ്വാദം, ശത്രുശല്യം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം.

മിഥുനക്കൂറ് ( മകയിരം 1/2, തിരുവാതിര, പുണർതം 3/4)

ചൊവ്വാഴ്ച പകൽ രണ്ടു മണി വരെ അനുകൂലം. കാര്യവിജയം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, പരീക്ഷാവിജയം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. കൂടിക്കാഴ്ചകൾ വിജയിക്കാം.

കർക്കടകക്കൂറ് (പുണർതം 1/4, പൂയം, ആയില്യം)

ചൊവ്വാഴ്ച പകൽ രണ്ടു മണി പ്രതികൂലം. കാര്യതടസ്സം, അലച്ചിൽ, ചെലവ്, ധനതടസ്സം, ശരീരസുഖക്കുറവ് ഇവ കാണുന്നു. ചൊവ്വാഴ്ച പകൽ രണ്ടു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, അംഗീകാരം

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)

ചൊവ്വാഴ്ച പകൽ രണ്ടു മണി വരെ അനുകൂലം. കാര്യവിജയം, ധനയോഗം, ബിസിനസിൽ വർധനവ് ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. പുതിയ വരുമാനസ്രോതസ്സുകൾ തുറന്നു കിട്ടാം. മേലധികാരിയുമായി സന്തോഷം പങ്കിടാം. ചൊവ്വാഴ്ച പകൽ രണ്ടു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം.

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2)

വ്യാഴാഴ്ച വരെ അനുകൂലം. കാര്യവിജയം, അംഗീകാരം, സ്ഥാനക്കയറ്റം, ആരോഗ്യം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. തൊഴിലന്വേഷണങ്ങള്‍ വിജയിക്കാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം. തടസ്സങ്ങൾ മാറിക്കിട്ടാം.

തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4 )

ചൊവ്വാഴ്ച പകൽ രണ്ടു മണി വരെ ഗുണദോഷസമ്മിശ്രം. കാര്യങ്ങൾ ഭാഗികമായി ശരിയാവാം. ശരീരസുഖക്കുറവ്, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം. വേദനാജനകമായ അനുഭവങ്ങൾ വന്നു ചേരാം.

വൃശ്ചികക്കൂറ് (വിശാഖം1/4, അനിഴം, തൃക്കേട്ട)

ചൊവ്വാഴ്ച പകൽ രണ്ടു മണി വരെ പ്രതികൂലം. കാര്യപരാജയം, അപകടഭീതി, ഇച്ഛാഭംഗം, മനഃപ്രയാസം, നഷ്ടം ഇവ കാണുന്നു. തടസ്സങ്ങൾ വന്നു ചേരാം. വേണ്ടപ്പെട്ടവർ അകലാം. ചൊവ്വാഴ്ച പകൽ രണ്ടു മണി കഴിഞ്ഞാൽ മുതൽ ഗുണദോഷസമ്മിശ്രം. കാര്യങ്ങൾ ഭാഗികമായി ശരിയാവാം.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)

ചൊവ്വാഴ്ച പകൽ രണ്ടു മണി വരെ അനുകൂലം. കാര്യവിജയം, അംഗീകാരം, സുഹൃദ്സമാഗമം, ഇഷ്ടഭക്ഷണസമൃദ്ധി, ആരോഗ്യം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. ചർച്ചകൾ വിജയിക്കാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം. തടസ്സങ്ങൾ മാറിക്കിട്ടാം.

മകരക്കൂറ് ( ഉത്രാടം 3/4 , തിരുവോണം, അവിട്ടം 1/2)

വ്യാഴാഴ്ച വരെ അനുകൂലം. കാര്യവിജയം, മത്സരവിജയം, സുഹൃദ്സമാഗമം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. യാത്രകൾ വിജയിക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം.

കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

ചൊവ്വാഴ്ച പകൽ രണ്ടു മണി വരെ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, യാത്രാതടസ്സം, മനഃപ്രയാസം ഇവ കാണുന്നു. ചൊവ്വാഴ്ച പകൽ രണ്ടു മണി കഴിഞ്ഞാല്‍ മുതൽ അനുകൂലം.

മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി)

വ്യാഴാഴ്ച വരെ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, മനഃപ്രയാസം, ഇച്ഛാഭംഗം, ശരീരസുഖക്കുറവ് ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം.