പ്രഫഷണലുകൾക്ക് ഈ ആഴ്ച | Professional Prediction April 28 to May 04

4pj95uqd21ubcmcrjfraeebopk content-mm-mo-web-stories-astrology-2024 content-mm-mo-web-stories 2d18b6bcs4jutomnjua8s3ffmd weekly-professional-prediction content-mm-mo-web-stories-astrology

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക 1/4)

ചൊവ്വാഴ്ച പ്രഭാതത്തിൽ പത്തു മണി വരെ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ശരീരസുഖക്കുറവ്, പ്രവര്‍ത്തനമാന്ദ്യം, യാത്രാതടസ്സം, ധനതടസ്സം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം. വേദനാജനകമായ അനുഭവങ്ങൾ വന്നു ചേരാം. മേലധികാരിയിൽ നിന്ന് പ്രതികൂലപ്രതികരണങ്ങൾ ലഭിക്കാം. ചൊവ്വാഴ്ച പ്രഭാതത്തിൽ പത്തു മണി കഴിഞ്ഞാൽ മുതൽ അനുകൂലം.

ഇടവക്കൂറ് (കാർത്തിക 3/4, രോഹിണി, മകയിരം 1/2)

ചൊവ്വാഴ്ച പ്രഭാതത്തിൽ പത്തു മണി വരെ പ്രതികൂലം. കാര്യപരാജയം, ഇച്ഛാഭംഗം, മനഃപ്രയാസം, ചെലവ്, നഷ്ടം, ശത്രുശല്യം, ധനതടസ്സം ധനനഷ്ടം, ബിസിനസിൽ പരാജയം, അപകടഭീതി, ശരീരക്ഷതം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം. സഹപ്രവർത്തകർ ദ്വേഷിക്കാം. ബന്ധുക്കൾ അകലാം.

മിഥുനക്കൂറ് ( മകയിരം 1/2, തിരുവാതിര, പുണർതം 3/4)

ചൊവ്വാഴ്ച പ്രഭാതത്തിൽ പത്തു മണി വരെ അനുകൂലം. കാര്യവിജയം, സുഹൃദ്സമാഗമം, ഉപയോഗസാധനലാഭം, കാർഷിക വിജയം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. ചർച്ചകൾ വിജയിക്കാം. ധനധാന്യങ്ങൾ ലഭിക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. പുതിയ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടാം.

കർക്കടകക്കൂറ് (പുണർതം 1/4, പൂയം, ആയില്യം)

വ്യാഴാഴ്ച പകൽ രണ്ടു മണി വരെ അനുകൂലം. കാര്യവിജയം, സുഹൃദ്സമാഗമം, ആരോഗ്യം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. ചർച്ചകൾ വിജയിക്കാം. ബിസിനസിൽ വരുമാനം വർധിക്കാം. സഹപ്രവർത്തകരുമായി സന്തോഷം പങ്കിടാം. നല്ല വാർത്തകൾ ലഭിക്കാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം. തടസ്സങ്ങൾ മാറിക്കിട്ടാം.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)

ചൊവ്വാഴ്ച പ്രഭാതത്തിൽ പത്തു മണി വരെ പ്രതികൂലം. കാര്യതടസ്സം സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, യാത്രാതടസ്സം, ധനനഷ്ടം, ധനതടസ്സം, പ്രവർത്തനമാന്ദ്യം, യാത്രാപരാജയം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം. ചൊവ്വാഴ്ച പ്രഭാതത്തിൽ പത്തു മണി കഴിഞ്ഞാൽ മുതൽ അനുകൂലം.

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2)

വ്യാഴാഴ്ച പകൽ രണ്ടു മണി വരെ പ്രതികൂലം. കാര്യതടസ്സം, ശരീരസുഖക്കുറവ്, ഉദരവൈഷമ്യം, യാത്രാതടസ്സം, ധനതടസ്സം, പ്രവർത്തനമാന്ദ്യം ഇവ കാണുന്നു. തടസ്സങ്ങൾ വന്നു ചേരാം.

തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4 )

ചൊവ്വാഴ്ച പ്രഭാതത്തിൽ പത്തു മണി വരെ അനുകൂലം. കാര്യവിജയം, സ്ഥാനലാഭം, അംഗീകാരം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. യാത്രകൾ വിജയിക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം.

വൃശ്ചികക്കൂറ് (വിശാഖം1/4, അനിഴം, തൃക്കേട്ട)

:ചൊവ്വാഴ്ച പ്രഭാതത്തിൽ പത്തു മണി വരെ പ്രതികൂലം. കാര്യപരാജയം, അഭിമാനക്ഷതം, മനഃപ്രയാസം, ഇച്ഛാഭംഗം, ധനതടസ്സം ഇവ കാണുന്നു. തടസ്സങ്ങൾ വന്നു ചേരാം. വേണ്ടപ്പെട്ടവർ അകലാം. ചൊവ്വാഴ്ച പ്രഭാതത്തിൽ പത്തു മണി കഴിഞ്ഞാൽ മുതൽ അനുകൂലം.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)

ചൊവ്വാഴ്ച പ്രഭാതത്തിൽ പത്തു മണി വരെ അനുകൂലം. കാര്യവിജയം, ധനധാന്യ ലാഭം, ഉപയോഗസാധനലാഭം, കാർഷിക വിജയം, ഇഷ്ടഭക്ഷണസമൃദ്ധി, ആരോഗ്യം, സന്തോഷം ഇവ കാണുന്നു. യാത്രകൾ വിജയിക്കാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം. ചൊവ്വാഴ്ച പ്രഭാതത്തിൽ പത്തു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം.

മകരക്കൂറ് ( ഉത്രാടം 3/4 , തിരുവോണം, അവിട്ടം 1/2)

ചൊവ്വാഴ്ച പ്രഭാതത്തിൽ പത്തു മണി വരെ പ്രതികൂലം. കാര്യപരാജയം, പാഴ്ചെലവ്, യാത്രാതടസ്സം, ശരീരസുഖക്കുറവ്, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, ധനതടസ്സം, നഷ്ടം ഇവ കാണുന്നു. ചൊവ്വാഴ്ച പ്രഭാതത്തിൽ പത്തു മണി കഴിഞ്ഞാൽ മുതല്‍ അനുകൂലം.

കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

ചൊവ്വാഴ്ച പ്രഭാതത്തിൽ പത്തു മണി വരെ അനുകൂലം. കാര്യവിജയം, ബന്ധുസമാഗമം, അവിചാരിത ധനയോഗം ഇവ കാണുന്നു. യാത്രകൾ വിജയിക്കാം. തടസ്സങ്ങള്‍ മാറിക്കിട്ടാം. വായ്പാശ്രമങ്ങൾ വിജയിക്കാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം. പുതിയ സാധ്യതകൾ തുറന്നു കിട്ടാം. യാത്രകൾ വിജയിക്കാം.

മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി)

വ്യാഴാഴ്ച പകല്‍ രണ്ടു മണി വരെ അനുകൂലം. കാര്യവിജയം, തൊഴിൽ ലാഭം, സ്ഥാനക്കയറ്റം, അനുകൂലസ്ഥലംമാറ്റയോഗം, ആരോഗ്യം, അവിചാരിതധനയോഗം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. യാത്രകൾ വിജയിക്കാം. േവണ്ടപ്പെട്ടവരുമായി ഒത്തുകൂടാം. ഉല്ലാസ നിമിഷങ്ങൾ പങ്കിടാം.